ഒഡിഷയിലെ ബലാസോറില്‍ ഇന്നലെ നടന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അപകടസ്ഥലം സന്ദര്‍ശിച്ച മമത സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. അപകടസ്ഥലത്തുണ്ടായിരുന്ന കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായും റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥരുമായും മമത കൂടിക്കാഴ്ച നടത്തി. അപകടത്തിന് പിന്നില്‍ തക്കതായ ഇനിയും കണ്ടെത്തേണ്ട കാരണങ്ങള്‍ ഉണ്ട്. സത്യം എത്രയും വേഗം കണ്ടെത്തണമെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടു. അപകടത്തില്‍ മരിച്ച പശ്ചിമ ബംഗാള്‍ സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും മമത ബാനര്‍ജി പ്രഖ്യാപിച്ചു.
ഇന്നലെ നടന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി
