ഗുസ്തി താരങ്ങളെ പിന്തുണച്ച് 1983 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളുടെ ടീം അംഗങ്ങൾ പുറത്തിറക്കിയ പ്രഖ്യാപനവുമായി തനിക്ക് ബന്ധമില്ലെന്ന് ടീമിലെ അംഗവും ബിസിസിഐ പ്രസിഡണ്ടുമായ റോജർ ബിന്നി. കായികരംഗത്ത് രാഷ്ട്രീയം കലർത്തരുത്ത് എന്ന് പറഞ്ഞ റോജർ ബിന്നി ഗുസ്തിക്കാരുടെ പ്രതിഷേധത്തിന്റെ നിലവിലെ സാഹചര്യത്തെക്കുറിച്ച് താൻ പ്രസ്താവന ഇറക്കിയെന്ന മാധ്യമവാർത്ത തെറ്റാണെന്ന് വാർത്ത ഏജൻസിയോട് വ്യക്തമാക്കി.
1983 ലോകകപ്പ് ടീമിന്റെ പ്രസ്താവനയുമായി ബന്ധമില്ലെന്ന് ബിസിസിഐ പ്രസിഡണ്ട് റോജർ ബിന്നി
