Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

ബ്രിജ് ഭൂഷണെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ബേട്ടി ബച്ചാവോ എന്ന മുദ്രാവാക്യം വെറും വാചകക്കസര്‍ത്താണെന്ന് വ്യക്തമാക്കുന്ന കാര്യങ്ങളാണ് ഡല്‍ഹിയില്‍ അരങ്ങേറുന്നത്.ഗുസ്തി താരങ്ങളുടെ സമരം വിജയിക്കേണ്ടത് ആത്മാഭിമാനമുള്ള ഓരോ സ്ത്രീയുടെയും ആവശ്യമാണെന്നും സമരത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇളവ് നൽകാനാവില്ലെന്ന് കേന്ദ്രം

എഐ ക്യാമറ വഴി നാളെ മുതൽ പിഴ ഈടാക്കാൻ തീരുമാനിച്ചിരിക്കെ ഇരുചക്ര വാഹനത്തിൽ കുട്ടികളുമായി യാത്ര അനുവദിക്കാനാവില്ലെന്ന നിലപാടുമായി കേന്ദ്ര സർക്കാർ.10 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യാൻ ഇളവ് അനുവദിക്കണമെന്നായിരുന്നു രാജ്യസഭാംഗം എളമരം കരീം ആവശ്യപ്പെട്ടത്. എന്നാൽ ഇരുചക്ര വാഹനത്തിൽ കുട്ടികളുമായി യാത്ര അനുവദിക്കാനാവില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി വ്യക്തമാക്കി.    

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മരിച്ചവരുടെ എണ്ണം 294 ആയി

ബാലസോറിലെ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 294 ആയി. അപകടത്തിന് കാരണം സിഗ്നലിങ്ങ് സംവിധാനത്തിലെ പിഴവെന്നും, ഗ്രീൻ സിഗ്നൽ ഉണ്ടായിട്ടും ട്രാക്ക് ദിശ തെറ്റി, പോയിന്റ് സംവിധാനത്തിൽ പിഴവെന്നും സൂചന. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇൻസ്പക്ഷൻ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടിട്ടുണ്ട്.കോറമാണ്ഡൽ എക്സ്പ്രസിലെ ലോക്കോ പൈലറ്റിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും. ഇദ്ദേഹം പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് റയിൽവേ

ഒഡിഷയിലുണ്ടായ ട്രെയിൻ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം സിഗ്നലിംഗിലെ പിഴവ് കേന്ദ്രീകരിച്ചായിരിക്കും. മെയിൻ ലൈനിലൂടെ പോകാനുള്ള സിഗ്നൽ പിൻവലിച്ചത് ദുരന്തകാരണമായി എന്നും അന്വേഷണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്നും റയിൽവേ അറിയിച്ചു.288 പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. നിസ്സാര പരിക്കേറ്റ ഭൂരിഭാഗം പേരും വീടുകളിലേക്ക് തിരിച്ചെത്തിയതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 4

◾ഒഡിഷയിലെ ബാലസോറില്‍ മൂന്നു ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 288 ആയി. 1,176 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടി. 382 പേര്‍ ചികില്‍സയില്‍ തുടരുകയാണ്. ◾ട്രെയിന്‍ ദുരന്ത പ്രദേശം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വേദനാജനകം, വാക്കുകളില്ലെന്നു നരേന്ദ്ര മോദി പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവര്‍ക്കു മികച്ച ചികിത്സ ഉറപ്പാക്കുമെന്നും മരിച്ചവരുടെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അപകട സ്ഥലത്തും പരിക്കേറ്റവര്‍ ചികില്‍സയിലുള്ള ആശുപത്രിയിലും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ◾ഒഡിഷ ട്രെയിന്‍ ദുരന്തത്തിനു കാരണം ഷാലിമാര്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഒഡിഷ ട്രെയിൻ അപകടത്തിൽ മരണം 288 ആയി

ഒഡിഷ ട്രെയിൻ അപകടത്തിൽ ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം മരണം 288 ആയി. ആയിരത്തിലേറെ പേർക്ക് പരിക്കുണ്ടെന്നും ഇവരിൽ 56 പേരുടെ നില ഗുരുതരമാണെന്നും റെയിൽവെ അറിയിക്കുന്നു. ഒഡിഷയിലെ ബാലസോറിലെ ബഹനഗ റെയിൽവേ സ്റ്റേഷന് സമീപം ഇന്നലെ വൈകീട്ട് 6.55നാണ് കോറമണ്ഡൽ എക്സ്പ്രസ് ട്രാക്ക് മാറി ചരക്കു വണ്ടിയിൽ ഇടിച്ചു കയറിയത്. പാളം തെറ്റിയ ബോഗികളിൽ മൂന്നെണ്ണം തൊട്ടടുത്ത ട്രാക്കിൽ പോവുകയായിരുന്ന ഹൗറ സൂപ്പർ ഫാസ്റ്റിന് മുകളിലേക്ക് വീണതോടെ ദുരന്തത്തിന്റെ വ്യാപ്തി കൂടി. ഇന്ന് ഉച്ചയോടെ രക്ഷാപ്രവർത്തനം […]

Posted inബിസിനസ്സ്

പുത്തന്‍ റെക്കോഡിട്ട് യുപിഐ, ഇടപാടുകള്‍ 900 കോടി കടന്നു!

യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ് (യു.പി.ഐ) വഴിയുള്ള പണമിടപാടുകളില്‍ പുത്തന്‍ റെക്കോഡ്. മേയില്‍ ഇടപാടുകളുടെ എണ്ണം 941.51 കോടിയായെന്ന് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) വ്യക്തമാക്കി. ആദ്യമായാണ് ഒരുമാസം ഇടപാടുകള്‍ 900 കോടി കടക്കുന്നത്. ഏപ്രിലിലെ 889.81 കോടി ഇടപാടുകളുടെ റെക്കോഡ് ഇതോടെ പഴങ്കഥയായി. മാര്‍ച്ചില്‍ 868.53 കോടിയും ഫെബ്രുവരിയില്‍ 753.34 കോടിയുമായിരുന്നു. മേയില്‍ യു.പി.ഐ വഴി കൈമാറ്റം ചെയ്യപ്പെട്ട മൊത്തം തുക 14.89 ലക്ഷം കോടി രൂപയാണ്. ഇതും റെക്കോഡാണ്. മാര്‍ച്ചിലെ 14.10 ലക്ഷം […]

Posted inവിനോദം

‘ട്രാന്‍സ്ഫോര്‍മേഴ്സ്: റൈസ് ഓഫ് ദി ബീറ്റ്‌സ്’ ട്രെയിലര്‍

ജനപ്രിയ ഫിലിം ‘ട്രാന്‍സ്ഫോര്‍മേഴ്സ്’ ഫ്രാഞ്ചൈസിയിലെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ‘ട്രാന്‍സ്ഫോര്‍മേഴ്സ്: റൈസ് ഓഫ് ദി ബീറ്റ്‌സി’ന്റെ ട്രെയിലര്‍ ആണ് പുറത്തുവന്നിരിക്കുന്നത്. ‘ട്രാന്‍സ്ഫോര്‍മേഴ്സ്’ ഫ്രാഞ്ചൈസിയുടെ ഏഴാം ഭാഗവും 2018-ല്‍ പുറത്തിറങ്ങിയ ബംബിള്‍ബീ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയുമാണിത്. ഫ്രാഞ്ചൈസിക്ക് ഒരു പുതിയ ട്വിസ്റ്റില്‍, ട്രാന്‍സ്ഫോര്‍മേഴ്സ്: റൈസ് ഓഫ് ദി ബീറ്റ്‌സ് സിനിമയുടെ പ്രധാന എതിരാളിയായി യൂണിക്രോണിനെ അവതരിപ്പിക്കും. ചാവോസിന്റെ പ്രഭു എന്നറിയപ്പെടുന്ന യുണിക്രോണ്‍, ഗ്രഹങ്ങളെ വിഴുങ്ങുകയും ട്രാന്‍സ്‌ഫോര്‍മറുകളുടെ നിലനില്‍പ്പിന് കാര്യമായ ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്ന ഒരു ഭീമാകാരമായ […]

Posted inവിനോദം

‘ചാട്ടുളി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ചാട്ടുളി’. രാജ് ബാബുവാണ് ചിത്രത്തിന്റെ സംവിധായകന്‍. അട്ടപ്പാടിയില്‍ ചാട്ടുളിടയുടെ ചിത്രീകരണം പൂര്‍ത്തിയായി. ‘ചാട്ടൂളി’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ജയേഷ് മൈനാഗപ്പളിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതിയിരിക്കുന്നത്. ബിജിബാല്‍, ജസ്റ്റിന്‍ ഫിലിപ്പോസ് എന്നിവര്‍ സംഗീതം പകരുന്നു. നെല്‍സണ്‍ ഐപ്പ്, ഷാ ഫൈസി, സുജന്‍ കുമാര്‍ എന്നിവരാണ് ‘ചാട്ടുളി’ എന്ന ചിത്രം നിര്‍മിക്കുന്നത്. നെല്‍സണ്‍ […]

Posted inഓട്ടോമോട്ടീവ്

രണ്ട് വേരിയന്റുകളില്‍ ഹീറോ എച്ച്എഫ് ഡീലക്സ്

ഹീറോ മോട്ടോകോര്‍പ്പ് ബ്രാന്‍ഡിന്റെ ഏറ്റവും ജനപ്രിയമായ ഉല്‍പ്പന്നങ്ങളിലൊന്നാണ് അടുത്തിടെ ഒരു അപ്ഡേറ്റ് ലഭിച്ച ഹീറോ എച്ച്എഫ് ഡീലക്സ്. പുതിയ 2023 ഹീറോ എച്ച്എഫ് ഡീലക്സ് കിക്ക്-സ്റ്റാര്‍ട്ട്, സെല്‍ഫ്-സ്റ്റാര്‍ട്ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ വരുന്നു . ഇവയ്ക്ക് യഥാക്രമം 60,760 രൂപയും 66,408 രൂപയുമാണ് വില. മേല്‍പ്പറഞ്ഞ എല്ലാ വിലകളും എക്‌സ്-ഷോറൂം വിലകള്‍ ആണ്. ഇത്തവണ നിങ്ങള്‍ക്ക് ഹീറോ എച്ച്എഫ് ഡീലക്സിന്റെ സ്പോര്‍ട്ടിയര്‍ പതിപ്പും ലഭിക്കും. സ്പോര്‍ട്ടി ഓള്‍-ബ്ലാക്ക് തീം ഫീച്ചര്‍ ചെയ്യുന്ന പുതിയ ക്യാന്‍വാസ് ബ്ലാക്ക് എഡിഷന്‍ […]