ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ചാട്ടുളി’. രാജ് ബാബുവാണ് ചിത്രത്തിന്റെ സംവിധായകന്. അട്ടപ്പാടിയില്‍ ചാട്ടുളിടയുടെ ചിത്രീകരണം പൂര്‍ത്തിയായി. ‘ചാട്ടൂളി’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ജയേഷ് മൈനാഗപ്പളിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതിയിരിക്കുന്നത്. ബിജിബാല്‍, ജസ്റ്റിന് ഫിലിപ്പോസ് എന്നിവര്‍ സംഗീതം പകരുന്നു. നെല്‍സണ്‍ ഐപ്പ്, ഷാ ഫൈസി, സുജന്‍ കുമാര്‍ എന്നിവരാണ് ‘ചാട്ടുളി’ എന്ന ചിത്രം നിര്‍മിക്കുന്നത്. നെല്‍സണ്‍ ഐപ്പ് സിനിമാസ്, ഷാ ഫൈസി പ്രൊഡക്ഷന്‍സ്, നവതേജ് ഫിലിംസ് എന്നീ ബാനറുകളിലാണ് ‘ചാട്ടൂളി’ എന്ന ചിത്രത്തിന്റെ നിര്‍മാണം. എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനും ആന്റണി പോളുമാണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.
‘ചാട്ടുളി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
