അമേരിക്കയില്‍ ഏറ്റവും വെറുക്കപ്പെടുന്ന ബ്രാന്‍ഡുകളില്‍ മുന്‍പന്തിയില്‍ മാര്‍ക് സക്കര്‍ബര്‍ഗിന്റെ ‘മെറ്റയും ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്ററും. യുഎസില്‍ ഏറ്റവും കൂടുതല്‍ യൂസര്‍മാരുള്ള ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും മാതൃകമ്പനിയാണ് മെറ്റ. ട്വിറ്ററും ഒട്ടും പിന്നിലല്ല. എന്നിട്ടും രണ്ട് കമ്പനികളും വെറുക്കപ്പെട്ടവരുടെ ലിസ്റ്റിലെത്തി. യുഎസിലെ വെറുക്കപ്പെട്ട ബ്രാന്‍ഡുകളെ വെളിപ്പെടുത്തുന്ന സര്‍വേയെ കുറിച്ച് സിഎന്‍ബിസി-യാണ് റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 13 മുതല്‍ 28 വരെ 16,310 അമേരിക്കക്കാരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ബ്രാന്‍ഡുകളെ കണ്ടെത്തുന്നത്. ‘Axios Harris Poll 100’ എന്നാണ് സര്‍വേയുടെ […]
പ്രിയങ്കാ ചോപ്രയുടെ അമ്മയായി സാമന്ത ‘സിറ്റാഡലി’ല്‍
തെന്നിന്ത്യയും ബോളിവുഡും കടന്ന് ഹോളിവുഡില്‍ തന്റെ സാന്നിധ്യമറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് തെന്നിന്ത്യന്‍ താരം സാമന്ത. പ്രിയങ്കാ ചോപ്ര പ്രധാനവേഷത്തിലെത്തുന്ന സൂപ്പര്‍ ഹിറ്റ് സീരീസായ ‘സിറ്റാഡലി’ല്‍ സാമന്തയും ഭാഗമാകുന്നു. സിറ്റാഡലിന്റെ ഇന്ത്യന്‍ വേര്‍ഷനിലാണ് സാമന്തയെത്തുന്നത്. സാമന്തയ്ക്ക് ഒപ്പം വരുണ്‍ ധവാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിറ്റാഡല്‍ ഇന്ത്യയില്‍ എന്താകും സാമന്തയുടെ വേഷമെന്ന ചര്‍ച്ചകള്‍ നേരത്തേ ഉണ്ടായിരുന്നു. എന്നാല്‍ പ്രിയങ്ക ചോപ്ര അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മ വേഷമായിരിക്കും സാമന്തയുടേത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം പ്രിയങ്ക ചോപ്രയുടേതും സമാന്തയുടേതും കഥാപാത്രങ്ങള്‍ രണ്ട് കഥാപശ്ചാത്തലത്തിലും […]
റിലീസിന് മുന്നേ 85 ശതമാനം തുകയും തിരിച്ചുപിടിച്ച് ‘ആദിപുരുഷ്’
Adipurush’ recovers 85 percent of the amount before releaseറിലീസിന്-മുന്നേ-85-ശതമാനം-ത രാമായണത്തെ ആസ്പദമാക്കിയുള്ള എപിക് മിത്തോളജിക്കല്‍ ചിത്രമായ ‘ആദിപുരുഷി’ന്റെ ബജറ്റ് 500 കോടിയാണെന്നാണ് പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. അതിന്റെ 85 ശതമാനത്തോളം റിലീസിന് മുന്‍പ് തന്നെ ചിത്രം തിരിച്ചുപിടിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് ഹംഗാമയുടെ കണക്ക് പ്രകാരം സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക്, മറ്റ് റൈറ്റ്‌സുകളുടെ വില്‍പ്പന വഴി 247 കോടി രൂപയാണ് ചിത്രം സമാഹരിച്ചത്. തെന്നിന്ത്യയില്‍ നിന്ന് തിയറ്റര്‍ വിതരണാവകാശം വഴി 185 കോടി രൂപയും […]
ആദ്യ ലംബോര്‍ഗിനി ഉറുസ് എസ് സ്വന്തമാക്കി സച്ചിന്‍
തന്റെ ആദ്യ ലംബോര്‍ഗിനി സൂപ്പര്‍ എസ്യുവി ഉറുസ് സ്വന്തമാക്കി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. കഴിഞ്ഞ മാസം ഇന്ത്യന്‍ വിപണിയില്‍ എത്തിയ ഏകദേശം 4.18 കോടി രൂപ എക്‌സ്‌ഷോറൂം വിലയുള്ള ഉറുസ് എസ്സാണ് സച്ചിന്റെ ഗാരിജിലെ ഏറ്റവും പുതിയ വാഹനം. രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ വര്‍ഷം അവസാനമാണ് ഉറുസ് എസിനെ ലംബോര്‍ഗിനി അവതരിപ്പിച്ചത്. ബിഎംഡബ്ല്യു ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡറായ സച്ചിന്റെ ഗാരിജിലെ ആദ്യ ലംബോര്‍ഗിനിയാണ് നീല നിറത്തിലുള്ള ഉറുസ് എസ്. കഴിഞ്ഞ മാസം അവസാനമാണ് വാഹനം റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നാലു […]
ഏഴാമത്തെ ദൂതന്‍
യുക്തിചിന്തയും വിശ്വാസവും തമ്മിലുള്ള നിരന്തരസംഘര്‍ഷങ്ങളുടെയും സമരങ്ങളുടെയും കഥ. വിശ്വാസനിരാസം ജീവിതവ്രതമാക്കിയ വ്യക്തിക്ക് ജീവിതത്തിന്റെ പ്രത്യേക സന്ധിയില്‍ ഒരു കോര്‍പ്പറേറ്റ് ദൈവത്തിന്റെ സഹായം സ്വീകരിക്കേണ്ടിവരുന്നു. സ്വയം അംഗീകരിക്കാനാകാത്ത ചുവടുമാറ്റവും തുടര്‍ന്നുണ്ടാകുന്ന അനുഭവങ്ങളും സൃഷ്ടിക്കുന്ന സംഘര്‍ഷവഴികളിലേക്ക് വായനക്കാരനെ നയിക്കുന്ന രചന. എബ്രഹാം മാത്യുവിന്റെ പുതിയ നോവല്‍. ‘ഏഴാമത്തെ ദൂതന്‍’. മാതൃഭൂമി. വില 204 രൂപ.
കുട്ടികള്‍ക്ക് ദിവസവും ഒരു ഗ്ലാസ് പാല്‍ കൊടുക്കാം!
അവശ്യ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കുട്ടികളുടെ വളര്‍ച്ചയേയും മാനസികവും ശാരീരികവുമായ വികാസത്തെയും സഹായിക്കുന്നു. അതിനാല്‍ ശരീരത്തിന് അവശ്യമായ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കുട്ടികള്‍ക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. പ്രഭാത ഭക്ഷണം ഒഴിവാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രോട്ടീന്‍ സമൃദ്ധമായ ഭക്ഷണം കുട്ടികള്‍ക്ക് ദിവസവും നല്‍കണം. പാല്‍, മുട്ട, ഇറച്ചി, നട്സ്, പയറുവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പ്രഭാത ഭക്ഷണത്തിന്റെ കുറവ് പഠനത്തില്‍ ശ്രദ്ധ കുറയ്ക്കും. ആന്റിഓക്സിഡന്റുകള്‍ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും നല്‍കാം. വൈറ്റമിന്‍ എ, ബി 6, സി, […]
മധ്യാഹ്ന വാര്‍ത്തകള്‍
ഒഡീഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11 പേരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. ഇതോടെ മരണം 299 ആയി. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി ദേശീയ ദുരന്ത നിവാരണ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. പരിക്കേറ്റ 56 പേരുടെ നില ഗുരുതരമായി തുടരുന്നു. ഇരുചക്ര വാഹനത്തില്‍ മൂന്നാമത്തെയാളായി കുട്ടികള്‍ക്കു പ്രത്യേക ഇളവ് അനുവദിക്കാനാവില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി എളമരം കരീം എംപിയുടെ കത്തിനു നല്‍കിയ മറുപടിയിലാണ് നിലപാട് അറിയിച്ചത്. നാളെ മുതല്‍ സംസ്ഥാനത്ത് […]
കൊല്ലപ്പെട്ടവരുടെ എണ്ണം 294 ആയി ഉയർന്നു
ട്രെയിൻ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 294 ആയി ഉയർന്നു. വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടു.ട്രെയിന്‍ ദുരന്തത്തില്‍ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് സുപ്രീം കോടതി അഭിഭാഷകനായ വിശാല്‍ തിവാരി ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പിക്കാനുള്ള നടപടിക്ക് നിര്‍ദേശിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.
വി എസ് ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്
നാളെ രാവിലെ പതിനൊന്ന് മണിക്ക് ഹാജരാകാനാണ് നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്. ഇത് നാലാം തവണയാണ് അനധികൃത സ്വത്ത് സമ്പാദന കേസിൽ വിഎസ് ശിവകുമാറിന് ഇഡി നോട്ടീസ് നൽകുന്നത്. ശിവകുമാറിനെതിരെ ഏറെ നാളായി ഇഡി അന്വേഷണം നടത്തുന്നുണ്ട്. വിജിലൻസും പരിശോധന നടത്തിയിരുന്നു.തനിക്കെതിരെ എൻഫോഴ്സ്മെന്റിന് കിട്ടിയ ഊമക്കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും രാഷ്ട്രീയപ്രേരിതമാണ് ഇതെന്നുമായിരുന്നു വിഎസ് ശിവകുമാറിന്റെ നിലപാട്
തീരുമാനത്തിൽ ഉറച്ച് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ്
ശനിയാഴ്ച പ്രവൃത്തി ദിനമാക്കിയാൽ ഒരു പാഠ്യേതര പ്രവർത്തനങ്ങളേയും ബാധിക്കില്ലെന്ന് മന്ത്രി വി ശിവൻ കുട്ടി.ഏകപക്ഷീയമായി തീരുമാനം അംഗീകരിക്കാനാകില്ലെന്ന് കെഎസ്ടിഎ ഇന്നലെ വ്യക്തമാക്കിയിരുന്നു.വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണ് 220 അധ്യയന ദിനങ്ങളാക്കുന്നത്. സംസ്ഥാന സർക്കാർ നിലപാട് ഇക്കാര്യത്തിൽ വ്യക്തമാണെന്ന് പറഞ്ഞ അദ്ദേഹം ശനിയാഴ്ച അധ്യയന ദിനമാക്കുന്നതിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സന്തോഷമാണെന്നും പറഞ്ഞു. ഇക്കാര്യത്തിൽ എതിർപ്പുന്നയിച്ച കെഎസ്‌ടിഎ നിലപാട് മന്ത്രി തള്ളി.
