Posted inലേറ്റസ്റ്റ്

ഇനിയും തിരിച്ചറിയാത്തവരുടെ ചിത്രങ്ങൾ ഒഡിഷ സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു

ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരണം 275 ആയി. മരിച്ചവരിൽ 88 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനായിട്ടില്ല. ഇവരെ തിരിച്ചറിയുന്നതിനായി ചിത്രങ്ങൾ ഒഡിഷ സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആവശ്യമെങ്കിൽ ഡിഎൻഎ പരിശോധനയും നടത്താനാണ് തീരുമാനം.  ഒഡിഷയിൽ ട്രെയിൻ അപകടത്തിൽ പരിക്കേറ്റ ആയിരത്തിലേറെപ്പേരിൽ 50 പേരുടെ നില ഇപ്പോഴും ഗുരുതരമാണ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ വിവരങ്ങളും ഒഡിഷ സർക്കാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഒ‍ഡിഷ ട്രെയിന്‍ അപകടം സിബിഐ അന്വേഷിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

ഒ‍ഡിഷ ട്രെയിന്‍ അപകടം സിബിഐ അന്വേഷിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രെയിന്‍ അപകടത്തിന് പിന്നാലെ പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കിയതിനെ തുടർന്നാണ്  സിബിഐ അന്വേഷണം. സിബിഐ അന്വേഷണത്തിന് റെയില്‍വേ ബോര്‍ഡ് ശുപാർശ ചെയ്തുവെന്ന് മന്ത്രി അറിയിച്ചു. രക്ഷാപ്രവർത്തനം പൂർത്തിയായി എന്ന് അറിയിച്ച അശ്വിനി വൈഷ്ണവ്, .റെയിൽവേ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തികൾ തുടരുകയാണെന്നും അറിയിച്ചു. ട്രാക്കുമായി ബന്ധപ്പെട്ട പ്രവർത്തികൾ പൂർത്തിയായിയെന്നും വയറിങ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  ഇരുചക്രവാഹനങ്ങളില്‍ 12 വയസിനു താഴെയുള്ള കുട്ടികളെ മൂന്നാമത്തെ യാത്രക്കാരായി കണക്കാക്കി പിഴ ചുമത്തില്ലെന്നു ഗതാഗതമന്ത്രി ആന്റണി രാജു. ഇരുചക്ര വാഹനത്തില്‍ കുട്ടിയായാലും മൂന്നാമതൊരാള്‍ നിയമവിരുദ്ധമാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി വ്യക്തമാക്കിയതിനു പിറകേയാണ് വിശദീകരണം. കേന്ദ്രനിമയത്തില്‍ ഭേദഗതി വേണമമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ രാവിലെ എട്ടു മുതല്‍ എഐ ക്യാമറ വഴി ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. റോഡ് കാമറയില്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്കു വിഐപി വാഹനങ്ങള്‍ക്ക് ഇളവില്ലെന്ന് മന്ത്രി […]

Posted inബിസിനസ്സ്

പതഞ്ജലി ഫുഡ്‌സ് അറ്റാദായത്തില്‍ 12.5 ശതമാനം വര്‍ധന

പതഞ്ജലി ഫുഡ്‌സിന്റെ 2023 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ അറ്റാദായം 12.5 ശതമാനം ഉയര്‍ന്ന് 263.7 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 234 കോടി രൂപയായിരുന്നു ലാഭം. പ്രവര്‍ത്തനങ്ങളില്‍നിന്നുള്ള വരുമാനം 18.1 ശതമാനം ഉയര്‍ന്ന് 7872.9 കോടി രൂപയിലെത്തി. എഫ്എംസിജി കമ്പനി റിപ്പോര്‍ട്ടിംഗ് കാലയളവില്‍ 416 കോടി രൂപ എബിറ്റ്ഡ നേടിയിട്ടുണ്ട്. മുന്‍ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത 418 കോടിയില്‍ നിന്ന് നേരിയ തോതില്‍ കുറഞ്ഞു. സെഗ്മെന്റ് തിരിച്ച്, ഭക്ഷണം, എഫ്എംസിജി വിഭാഗങ്ങളില്‍ നിന്നുള്ള വരുമാനം […]

Posted inവിനോദം

ഇന്ത്യയില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം വിജയ്, 200 കോടി!

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം വിജയ് എന്ന് സിനിമാ വൃത്തങ്ങള്‍. വാരിസ് വന്‍ വിജയമാണ് വിജയിനെ ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള താരമാക്കി മാറ്റിയതെന്നാണ് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തമിഴിലും മലയാളത്തിലെ ലക്ഷക്കണക്കിന് ആരാധാകര്‍ ഉള്ള നടനാണ് വിജയ്. വാരിസിന്റെ വിജയത്തോടെ പുതിയ സിനിമക്ക് വിജയിനുള്ള പ്രതിഫലം 200 കോടിയാണെന്നാണ് സൂചന. പ്രഭാസ്, ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍, യാഷ് തുടങ്ങിയ തെന്നിന്ത്യന്‍ താരങ്ങള്‍ക്കാര്‍ക്കും ഇത്രയും പ്രതിഫലമില്ല. ലോകേഷ് കനകരാജിന്റെ […]

Posted inവിനോദം

ടൊവിനോ, മഡോണ ചിത്രം ‘ഐഡന്റിറ്റി’

ഫോറന്‍സിക്കിന്റെ മികച്ച വിജയത്തിനുശേഷം സംവിധായകന്‍ അഖില്‍ പോള്‍ – അനസ്ഖാന്‍, നിര്‍മ്മാതാവ് രാജു മല്യത്ത് ടൊവിനോ തോമസ് എന്നിവര്‍ ഒരുമിക്കുന്ന ‘ഐഡന്റിറ്റി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം സെപ്തംബറില്‍ ആരംഭിക്കും. എറണാകുളം, ബംഗളൂരു, മൗറീഷ്യസ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍. മഡോണ സെബാസ്റ്റ്യന്‍ ആണ് ചിത്രത്തിലെ നായിക. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വന്‍ താരനിര അണിനിരക്കുന്നു. രാഗം മൂവിസിന്റെ ബാനറില്‍ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേര്‍ന്നാണ് നിര്‍മ്മാണം. അഖില്‍ പോളും അനസ് ഖാനും […]

Posted inഓട്ടോമോട്ടീവ്

വില്‍പനയില്‍ 110 ശതമാനം വളര്‍ച്ച നേടി ടൊയോട്ട

വില്‍പന കണക്കുകളില്‍ ചരിത്രം തിരുത്തി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടര്‍. മേയ് മാസം 20410 യൂണിറ്റ് വാഹനങ്ങളാണ് ടൊയോട്ട വിറ്റത്. കഴിഞ്ഞ വര്‍ഷം മേയ് മാസത്തെ അപേക്ഷിച്ച് 110 ശതമാനം വളര്‍ച്ച നേടി. 2022 മേയ് മാസത്തിലെ വില്‍പന 10216 യൂണിറ്റായിരുന്നു. ടൊയോട്ട കിര്‍ലോസ്‌കറിന്റെ എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന മാസ വില്‍പനയും കഴിഞ്ഞ മാസം തന്നെയായിരുന്നു. 20410 യൂണിറ്റുകളില്‍ 1031 യൂണിറ്റ് അര്‍ബന്‍ ക്രൂസറുകള്‍ ടൊയോട്ട കയറ്റി അയച്ചു. ഏപ്രിലിലെ അപേക്ഷിച്ച് 32 ശതമാനം വളര്‍ച്ചയാണ് ടൊയോട്ട നേടിയത്. […]

Posted inപുസ്തകങ്ങൾ

എങ്ങോട്ടുമില്ലാത്ത പാതകള്‍

ഒരറേബ്യന്‍ ചൊല്ലിലെ വിവേകംപോലെ എല്ലാ പാതകളും നടത്തത്തിലൂടെയാണുണ്ടാവുന്നത്. സഞ്ചരിക്കുന്തോറും പുതുവഴികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. നാട്ടുനന്മകളിലേക്കും പാരിസ്ഥിതികവിവേകത്തിലേക്കുമുള്ള പ്രയാണമാവണം അത്. മനുഷ്യനും തന്റെ ജീവിതപരിസരവുമായുള്ള അഭേദ്യമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന ലേഖനങ്ങളുടെ സമാഹാരം. നാട്ടുനന്മകളുടെ ഉറവിടങ്ങളിലേക്കും പാരിസ്ഥിതിക വിവേകത്തിലേക്കും ചെന്നെത്തേണ്ട യാത്രകളെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്ന പുസ്തകം. ‘എങ്ങോട്ടുമില്ലാത്ത പാതകള്‍’. ഡോ. മുരളി ശിവരാമകൃഷ്ണന്‍. പരിഭാഷ – ആര്‍. ജയറാം. മാതൃഭൂമി. വില 221 രൂപ.  

Posted inആരോഗ്യം

മള്‍ട്ടിവൈറ്റമിന്‍ ഗുളിക പ്രായമായവരിലെ ഓര്‍മശക്തിയെ മെച്ചപ്പെടുത്തും

ദിവസവും ഒരു മള്‍ട്ടിവൈറ്റമിന്‍ ഗുളിക വീതം കഴിക്കുന്നത് പ്രായമായവരിലെ ഓര്‍മശക്തിയെ മെച്ചപ്പെടുത്തുമെന്ന് പുതിയ പഠനം. അമേരിക്കയിലെ വിവിധ സര്‍വകലാശാലകളിലെയും ഗവേഷണ കേന്ദ്രങ്ങളിലെയും ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. ഗവേഷണ ഫലം അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ചു. 60 വയസ്സിന് മുകളില്‍ പ്രായമുള്ള 3500 പേരില്‍ മൂന്നു വര്‍ഷം കൊണ്ടാണ് ഗവേഷണം നടത്തിയത്. ഇവരില്‍ പകുതി പേര്‍ക്ക് ദിവസവും ഒരു മള്‍ട്ടിവൈറ്റമിന്‍ സപ്ലിമെന്റ് വീതവും പകുതി പേര്‍ക്ക് പ്ലാസെബോയും നല്‍കി. മൂന്ന് വര്‍ഷത്തിന് ശേഷം ഇവരുടെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഒഡീഷയിലെ ട്രെയിൻ ദുരന്തത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് ബിജെപി

ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് ബിജെപി. അശ്വിനി കുമാർ ഏറ്റവും മികച്ച റെയിൽവേ മന്ത്രിയെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ട്വിറ്ററിൽ കുറിച്ചു. റെയിൽവേ നവീകരണങ്ങളുടെ കണക്കുകൾ പങ്കുവച്ചുകൊണ്ടാണ് അമിത് മാളവ്യയുടെ ട്വീറ്റ്.ദൗർഭാഗ്യകരമായ ബാലസോർ ദുരന്തത്തെ രാഷ്ട്രീയവത്കരിക്കുന്നത് അവസാനിപ്പിക്കണമെന്ന് അമിത് മാളവ്യ കുറിച്ചു.