Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ നാലരയോടെ തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ കാറും പിക്കപ്പ് വാനും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്കും പരിക്കുണ്ട്. വടകരയില്‍നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണം. എയര്‍ബാഗ് മുറിച്ചാണ് കൊല്ലം സുധിയെ പുറത്തെടുത്തത്. സുധിയുടെ വേര്‍പാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. നാട്ടിലിറങ്ങി വിഹരിച്ച അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ മയക്കുവെടിവച്ചു. തേനി ജില്ലയിലെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിദ്യാർത്ഥിനിയുടെ മരണത്തില്‍ റിപ്പോര്‍ട്ട് തേടി മന്ത്രി ആര്‍ ബിന്ദു

കോളേജ് വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ മരണത്തില്‍ അന്വേഷണം നടത്തി അടിയന്തിരമായി വിശദ റിപ്പോര്‍ട്ട് നല്‍കാൻ ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റോയിക്ക് മന്ത്രി ആർ ബിന്ദു നിര്‍ദ്ദേശം നല്‍കി. അതോടൊപ്പം അധ്യാപകരുടെ മാനസിക പീഡനമാണ് ശ്രദ്ധ മരിക്കാന്‍ കാരണമെന്ന് കുടുംബം ആരോപിച്ചു. പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ കോളേജ് അധികൃതര്‍ മനപൂര്‍വമായ വീഴ്ച്ച വരുത്തിയെന്നും കുടുംബം കുറ്റപ്പെടുത്തി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഒഡിഷയില്‍ വീണ്ടും ട്രെയിന്‍ അപകടം

ഒഡിഷയിലെ ബാ‍ർഗഡില്‍ ചരക്ക് ട്രെയിൻ പാളം തെറ്റി.സിമന്‍റ് കൊണ്ടുപോവുകയായിരുന്ന ചരക്ക് ട്രെയിനിന്റെ അഞ്ച് ബോഗികളാണ് മറി‍ഞ്ഞത്. ആര്‍ക്കും പരിക്കില്ലെന്നാണ് ആദ്യ വിവരം. അപകടം ഉണ്ടായത് സ്വകാര്യ റെയില്‍പാളത്തില്‍ ആണെന്നും വാഗണുകളും ലോക്കോയും എല്ലാം സ്വകാര്യ കമ്പനിയുടേതാണ്. ഇതിന് റെയില്‍വെ മന്ത്രാലയവുമായി ബന്ധമില്ലെന്നും റെയില്‍വെ വിശദീകരിച്ചു.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കടുത്ത നടപടികളിലേക്ക് സിപിഎം സംസ്ഥാന നേതൃത്വം

നാല് ഏരിയാ കമ്മിറ്റികളിലെ വിഭാഗീയതയുമായി ബന്ധപ്പെട്ടാണ് ആലപ്പുഴ ജില്ലയിലെ രണ്ട് പ്രബല ഗ്രൂപ്പിൽപ്പെട്ടവർക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നോട്ടീസ് നൽകിയത്. വിഭാഗീയതയിൽ നേതാക്കൾക്ക് പങ്കുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പി പി ചിത്തരഞ്ജൻ എംഎൽഎ അടക്കം നേതാക്കൾക്ക് നോട്ടീസയച്ചത്. ഈ മാസം 10 ന് മുമ്പ് വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത് .

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ന് മുതൽ പിഴ ഈടാക്കും

റോഡ് ക്യാമറ വഴി, ഗതാഗതനിയമ ലംഘനങ്ങൾക്ക് ഇന്ന് മുതൽ പിഴ ഈടാക്കും. നഗര ഗ്രാമ വ്യത്യസമില്ലാതെയാണ് എഐ ക്യാമറകൾ സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്.രാവിലെ എട്ട് മണി മുതലുള്ള എല്ലാ നിയമലംഘനങ്ങൾക്കും പിഴ ചുമത്തും.കേന്ദ്ര നിർദ്ദേശം വരും വരെ 12 വയസ്സിൽ താഴെയുള്ള ഒരു കുട്ടിക്ക് ഇരുചക്രവാഹനത്തിൽ മൂന്നാമത്തെയാളായി യാത്ര ചെയ്യാം. അതോടൊപ്പം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ ബ്രോഡ് ബാന്റ് കണക്ഷൻ കെ ഫോൺ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന് സമര്‍പ്പിക്കും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അരിക്കൊമ്പൻ തിരുനെൽവേലിയിലേക്ക്

തമിഴ്നാട് വനംവകുപ്പ് കാട്ടിൽ നിന്നും നാട്ടിലേക്കിറങ്ങിയ അരിക്കൊമ്പനെ തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ച് മയക്കു വെടിവെച്ചു. ആനയെ തിരുനെൽവേലിയിലേക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോർട്ട്. കാറയാർ ഡാമിനടുത്ത് തുറന്നു വിട്ടേക്കും.ആനയുടെ തുമ്പികൈയിൽ മുറിവുണ്ട്. ഇന്നലെ രാത്രിയോടെ വനത്തിൽ നിന്നും പുറത്തു വന്നപ്പോഴാണ് വെടി വെച്ചത്. രണ്ട് തവണ മയക്കുവെടിവെച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

വടകരയിലെ പരിപാടി കഴിഞ്ഞു മടങ്ങുന്ന വഴി സിനിമാതാരവും മിമിക്രി ആർട്ടിസ്റ്റുമായ കൊല്ലം സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാർ കയ്പ്പമംഗലത്തുവെച്ച്  പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ന് ലോക പരിസ്ഥിതി ദിനം

50 വർഷങ്ങൾക്ക് 1973 ജൂൺ അഞ്ചിനാണ് ലോക പരിസ്ഥിതി ദിനം ആദ്യമായി ആചരിക്കപ്പെടുന്നത്. ലോകത്തെ ആകെ വരിഞ്ഞുമുറുകുന്ന പ്ലാസ്റ്റിക്കിൽ നിന്നും ലോകത്തെ രക്ഷിക്കുക എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ ആപ്തവാക്യം.യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ (യുഎൻഇപി) നേതൃത്വത്തിലാണ് എല്ലാ വർഷവും പരിസ്ഥിതി ദിനം ആചരിക്കുന്നത്. നാട്ടുമാവ്‌ നട്ടുവളർത്തി ഭൂമിക്ക്‌ തണലൊരുക്കുന്ന പദ്ധതിക്കാണ്‌ പരിസ്ഥിതിദിനത്തിൽ വനംവകുപ്പ്‌ തുടക്കം കുറിക്കുന്നത്‌.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 5

◾കാമറ വേട്ട ഇന്നു മുതല്‍. ഇരുചക്രവാഹനങ്ങളില്‍ 12 വയസിനു താഴെയുള്ള കുട്ടികളെ മൂന്നാമത്തെ യാത്രക്കാരായി കണക്കാക്കി പിഴ ചുമത്തില്ലെന്നു ഗതാഗതമന്ത്രി ആന്റണി രാജു. ഇരുചക്ര വാഹനത്തില്‍ കുട്ടിയായാലും മൂന്നാമതൊരാള്‍ നിയമവിരുദ്ധമാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി വ്യക്തമാക്കിയതിനു പിറകേയാണ് വിശദീകരണം. കേന്ദ്രനിമയത്തില്‍ ഭേദഗതി വേണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നു രാവിലെ എട്ടു മുതല്‍ എഐ ക്യാമറ വഴി ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ◾റോഡ് കാമറയില്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്കു വിഐപി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഒഡിഷ ട്രെയിൻ അപകടത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും മോദി സർക്കാരിന് ഒളിച്ചോടാൻ സാധിക്കില്ലെന്ന് രാഹുൽ ഗാന്ധി

ഒഡിഷ ട്രെയിൻ അപകടത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും മോദി സർക്കാരിന് ഒളിച്ചോടാൻ സാധിക്കില്ലെന്ന് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. 270-ൽ അധികം മരണങ്ങൾ നടന്ന ശേഷവും ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ല. ഇത്രയധികം വേദനിപ്പിക്കുന്ന അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൽ നിന്നും പ്രധാനമന്ത്രിക്ക് ഒളിച്ചോടാൻ സാധിക്കില്ല. ഉടൻ തന്നെ റെയിൽവേ മന്ത്രിയുടെ രാജി പ്രധാനമന്ത്രി ചോദിച്ച്  വാങ്ങണമെന്നും രാഹുൽ ഗാന്ധി ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.