Posted inലേറ്റസ്റ്റ്

ഈ മാങ്ങയ്ക്കു വില രണ്ടേ മുക്കാല്‍ ലക്ഷം

ലോകത്തെ ഏറ്റവും വിലയേറിയ മാങ്ങ. കിലോയ്ക്കു രണ്ടേ മുക്കല്‍ ലക്ഷം രൂപ. ഞെട്ടരുത്, ഞെട്ടറ്റു വീഴരുത്. അത്രയും വിലയുള്ള മാങ്ങയുണ്ട്. ജപ്പാനിലെ മിയാസാക്കി നഗരത്തില്‍ വളരുന്ന മിയാസാക്കി മാമ്പഴമാണിത്. ഒരു മാമ്പഴത്തിന് ഏകദേശം 350 ഗ്രാം മുതല്‍ 900 ഗ്രാം വരെയാണ് തൂക്കം. പഴുക്കുമ്പോള്‍ പര്‍പ്പിള്‍ നിറമാകും. മറ്റേതൊരു മാമ്പഴത്തേക്കാള്‍ 25 ശതമാനം കൂടുതല്‍ പഞ്ചസാര അടങ്ങിയിരിക്കുന്നതിനാല്‍ മധുരം അധികമാണ്. തമിഴ്നാട്ടിലെ ചെങ്കല്‍പേട്ട് ജില്ലയിലുള്ള മുന്‍ കൃഷി ഓഫീസര്‍ കൃഷ്ണന്‍ ടെറസ് ഗാര്‍ഡനില്‍ ഈ മാമ്പഴം കൃഷി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരളത്തിൽ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി അടുത്ത 5 ദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ വ്യാപക മഴയ്ക്ക് സാധ്യത

കേരളത്തിൽ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി അടുത്ത 5 ദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഹൃദ്യം പദ്ധതി കൂടുതല്‍ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് സഹായകരമായ വിധത്തില്‍ ഹൃദ്യം പദ്ധതി കൂടുതല്‍ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലാണ് നിലവില്‍ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ നടത്തുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ്, എറണാകുളം ജനറല്‍ ആശുപത്രി ഉള്‍പ്പെടെ കൂടുതല്‍ ആശുപത്രികളില്‍ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ നടത്താനുള്ള സംവിധാനമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഹൃദ്യം പദ്ധതിയുടെ അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗുസ്തി താരങ്ങളുടെ സമരത്തിൽ നിന്ന് പിന്മാറിയെന്ന വാർത്ത തള്ളി സാക്ഷി മാലിക്

ഗുസ്തി താരങ്ങളുടെ സമരത്തിൽ നിന്ന്  പിന്മാറിയെന്ന വാർത്ത തള്ളി സാക്ഷി മാലിക്. ജോലിയിൽ പ്രവേശിക്കാൻ തീരുമാനിച്ചു എന്നും ജോലിയും സത്യാഗ്രഹവും ഒരുമിച്ച് ചെയ്യുമെന്നും സാക്ഷി മാലിക് അറിയിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് സാക്ഷി മാലിക് ഇക്കാര്യം അറിയിച്ചത്. സാക്ഷിക്കൊപ്പം വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും ജോലിയിൽ തിരികെ പ്രവേശിച്ചു. ഇവരൊക്കെ ജോലിക്കൊപ്പം സമരം തുടരും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എല്ലാവരും റിയൽ കേരള സ്റ്റോറിയുടെ ഭാഗമാവുകയാണെന്ന് മുഖ്യമന്ത്രി

ടെലികോം മേഖലയിലെ കോർപ്പറേറ്റ് ശക്തികൾക്ക് ബദലാണ് കെ ഫോണെന്നും ഇതോടെ എല്ലാവരും റിയൽ കേരള സ്റ്റോറിയുടെ ഭാഗമാവുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്റർനെറ്റ് ചൂഷണങ്ങളിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മറ്റ് സേവനദാതാക്കൾ നൽകുന്നതിലും കുറഞ്ഞ നിരക്കിൽ ഇൻ്റർനെറ്റ് ലഭ്യമാക്കും. എല്ലാവർക്കും ഇൻ്റർനെറ്റ് എന്ന പദ്ധതി പഖ്യാപിച്ചപ്പോൾ സ്വപ്നം എന്ന് മാത്രമേ കരുതിയുള്ളൂ. എന്നാലിപ്പോൾ അത് നമ്മൾ യാഥാർത്യമാക്കി മാറ്റി. ഇൻ്റർനെറ്റ് ജനങ്ങളുടെ അവകാശമായി പ്രഖ്യാപിച്ച ഒരേയൊരു സംസ്ഥാനം കേരളമാണ്. നാടിനോട് പറയുന്നത് നടപ്പിലാക്കുക ഉത്തരവാദിത്വമുള്ള […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വാദം കേൾക്കുന്നത് ജൂലൈ 10 ലേക്ക് മാറ്റി

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസിൽ ലോകായുക്ത മൂന്നംഗ ബെഞ്ച് വാദം കേൾക്കുന്നത് ജൂലൈ 10 ലേക്ക് മാറ്റി . കേസിലെ പരാതിക്കാരനായ ആർഎസ് ശശികുമാറിന്റെ ഹർജി പരിഗണിച്ചാണ് നടപടി. കേസ് നീട്ടിവയ്ക്കുന്നത് സർക്കാർ അഭിഭാഷക എതിർത്തു . അപേക്ഷ നിരസിക്കുക വഴി കുഴിയാനയെ അരിക്കൊമ്പനാക്കാൻ ശ്രമിക്കരുതെന്നായിരുന്നു ലോകയുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെ പരാമർശം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗവർണർ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലറെ നിയമിച്ചു

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോക്ടര്‍ എല്‍. സുഷമയെ നിയമിച്ചു. ശങ്കരാചാര്യ സര്‍വകലാശാലയിലെ മലയാളം പ്രഫസറാണ് സുഷമ. സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ നിന്നാണ് ഗവര്‍ണര്‍ നിയമനം നടത്തിയത്.എംജി സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല സി.ടി.അരവിന്ദ് കുമാറിനും നല്‍കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സമവായം അട്ടിമറിക്കപ്പെട്ടെന്ന് ബെന്നി ബഹനാൻ

അർദ്ധ രാത്രി വാട്സ് ആപ്പിലൂടെ നടത്തിയ പുനഃസംഘടന ജനാധിപത്യ പാർട്ടിക്ക് യോജിച്ചതല്ലെന്നും, സമവായത്തിലൂടെ പുനഃസംഘടനയെന്ന നിർദേശം നടപ്പായില്ലെന്നും ബെന്നി ബഹനാൻ.കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടുമാരുടെ പുനഃസംഘടനയിൽ അമർഷം പരസ്യമാക്കുകയാണ് എ ഗ്രൂപ്പ്. ഡിസിസി യോഗങ്ങൾ അടക്കം ബഹിഷ്ക്കരിച്ച് ഇനിയുള്ള പുനഃസംഘടനാ നടപടികളുമായി നിസ്സഹകരിക്കാൻ എ ഗ്രൂപ്പ് നേരത്തെ തീരുമാനിച്ചിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ന് അരിക്കൊമ്പനെ വനത്തിൽ തുറന്നു വിടില്ല

അരിക്കൊമ്പനെ കാട്ടിൽ തുറന്ന് വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹർജി.എറണാകുളം സ്വദേശി റബേക്ക ജോസഫാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.ഹർജി നാളെ പത്തരയ്ക്ക് പരിഗണിക്കും. നാളെ കേസ് പരിഗണിക്കുംവരെ അരിക്കൊമ്പനെ വനംവകുപ്പ് കസ്റ്റഡിയിൽ സൂക്ഷിക്കണം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കുട്ടികൾ കളിച്ചു വളരട്ടെയെന്ന് എൽജെഡി

ശനിയാഴ്ച പ്രവൃത്തിദിനമാക്കുന്നതിനെതിരെ എല്‍ജെഡി.തലയിൽ ആൾപ്പാർപ്പില്ലാത്ത ഏതോ ബുദ്ധിജീവികളുടെ തലയിൽ നിന്നുദിച്ചതാണ് ശനിയാഴ്ച പ്രവൃത്തിദിനമാക്കുക എന്ന തീരുമാനമെന്ന് എല്‍ജെഡി നേതാവ് സലിം മടവൂർ. ശനി, ഞായർ ദിവസങ്ങളിൽ കുട്ടികൾ കളിച്ചു വളരട്ടെ. കളിച്ചു വളരേണ്ട പ്രായത്തിൽ പിടിച്ചു കൂട്ടിലിട്ട് അനങ്ങാൻ വിടാതെ പഠിപ്പിക്കാൻ ശ്രമിക്കുന്നത് വിപരീത ഫലങ്ങളേ ഉണ്ടാക്കൂ എന്നും അദ്ദേഹം പറഞ്ഞു.