ആനയെ അവിടെയും ഇവിടെയും കൊണ്ടുപോയി വിടണമെന്ന് പറയാൻ കഴിയില്ലെന്നും,തങ്ങൾ ഈ കേസ് കേൾക്കുന്നതിൽ വിദഗ്ധരല്ലെന്നുമാണ് ജസ്റ്റിസുമാരായ ആർ സുബ്രഹ്മണ്യവും വിക്ടോറിയ ഗൗരിയും അറിയിച്ചത്. തുടർന്ന് കേസ് മധുര ബെഞ്ച് ഫോറസ്റ്റ് ബെഞ്ചിന് വിട്ടു. കേസ് അടിയന്തരമായി പരിഗണിക്കണം എന്ന ഹർജിക്കാരിയുടെ ആവശ്യം കോടതി തള്ളി. ഈ ഹർജി പൊതു താൽപ്പര്യത്തിൽ അല്ലെന്നും ഹർജിക്കാരിയുടെ പ്രശസ്തിക്കു വേണ്ടിയാണെന്നും കോടതി പരിഹസിച്ചു.
പദ്ധതികളെ പ്രതിപക്ഷം വിമർശിച്ചിട്ടില്ലെന്ന് വിഡി സതീശൻ
കെ ഫോൺ, എഐ ക്യാമറാ പദ്ധതികളെ വിമർശിച്ചിട്ടില്ലെന്നും പദ്ധതികളിലെ അഴിമതിയെയാണ് എതിർക്കുന്നതെന്നും പതിപക്ഷ നേതാവ് വിഡി സതീശൻ.ഭെല്ലിന് കരാർ കൊടുത്തു എന്നാണ് മുഖ്യമന്ത്രി പറയുന്നത് . പണി കിട്ടിയതും ഉപകരാറുകളും എസ്ആർഐടി ക്കാണ്. എസ്ആർഐടിയുടെ സോഫ്ട്‌വെയർ ഉപയോഗിക്കുന്ന കമ്പനികൾക്ക് മാത്രമെ ഇപ്പോ ടെണ്ടറിൽ പങ്കെടുക്കാൻ കഴിയൂ. ജനങ്ങളെ വെല്ലുവിളിച്ചാണ് അഴിമതി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
മധ്യാഹ്ന വാര്‍ത്തകള്‍
ജനവാസ മേഖലയിലിറങ്ങിയതിനെത്തുടര്‍ന്ന് മയക്കുവെടി വച്ച് പിടികൂടിയ കാട്ടാന അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് അപ്പര്‍ കോതയാര്‍ വനമേഖലയില്‍ തുറന്നുവിട്ടു. തെക്കന്‍ കേരളത്തിലെ നെയ്യാര്‍, ശെന്തുരുണി വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന അപ്പര്‍ കോതയാര്‍ വനമേഖലയിലാണ് ആനയെ തുറന്നുവിട്ടത്. ആനയുമായി ബന്ധപ്പെട്ട കേസ് മദ്രാസ് ഹൈക്കോടതി പരിഗണിക്കുന്നതിനു മുമ്പേ ആനയെ തുറന്നുവിട്ടു. എ ഐ ക്യാമറ, കെ ഫോണ്‍ പദ്ധതികളിലെ അഴിമതിയെ ചൂണ്ടിക്കാണിക്കുമ്പോള്‍ വികസന പദ്ധതിയെ വിമര്‍ശിച്ചെന്ന് മുഖ്യമന്ത്രി പരിഹസിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പദ്ധതിയെ അല്ല അതിന് […]
മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ രേഖ
മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ രേഖ ഉണ്ടാക്കി പൂർവ വിദ്യാർത്ഥി മറ്റൊരു കോളേജിൽ ഗസ്റ്റ് ലക്ചറര്‍ ആകാൻ ശ്രമിച്ചു എന്ന് കാണിച്ച് മഹാരാജാസ് കോളേജ് പോലീസില്‍ പരാതി നൽകി.രണ്ട് വര്‍ഷം മഹാരാജാസില്‍ താത്കാലിക അധ്യാപികയായിരുന്നുവെന്നാണ് രേഖ ചമച്ചത്.കോളേജിന്റെ സീലും വൈസ് പ്രിൻസിപ്പാലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കി. മറ്റൊരു കോളേജിൽ അഭിമുഖത്തിന് ഹാജരായപ്പോൾ അവിടെ സംശയം തോന്നി അധികൃതർ മഹാരാജാസ് കോളേജിനെ സമീപിക്കുകയായിരുന്നു.
ഇന്ന് കേരളത്തിൽ മഴ കനത്തേക്കുമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം
തെക്ക് കിഴക്കൻ അറബിക്കടലിലെ ന്യൂനമർദ്ദം തീവ്രമായി. അറബിക്കടലിൽ ബിപർജോയ് ചുഴലിക്കാറ്റ് രൂപപ്പെടുന്നു. ഇത് കാലവർഷ പുരോഗതിയെ അനുകൂലമായി ബാധിക്കുമെന്നും കേരളത്തിൽ മഴയ്ക്ക് കാരണമാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ന്യൂനമർദത്തിന്റെ സ്വാധീനഫലമായി കാലവർഷം കേരളത്തോട് കൂടുതൽ അടുക്കുമെന്നാണ് വിലയിരുത്തുന്നത്.
രാഷ്ട്രപതി ദ്രൗപതി മുർമുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു
ദക്ഷിണ അമേരിക്കൻ രാഷ്ട്രമായ സുരിനാമിന്റെ പരമോന്നത സിവിലിയൻ ബഹുമതി ലഭിച്ച രാഷ്ട്രപതി ദ്രൗപതി മുർമുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. സുരിനാമിലെ ഗവൺമെൻറിന്റേയും ജനങ്ങളുടെയും ഈ പ്രത്യേക ആദരം ഇരു രാജ്യങ്ങളും തമ്മിലെ ശാശ്വതമായ സൗഹൃദത്തിന്റെ പ്രതീകമാണെന്ന് മോദി ട്വീറ്റ് ചെയ്തു. അതോടൊപ്പം രാഷ്ട്രപതി സുരിനാമിൽ പ്രസിഡൻറ് ചന്ദ്രികാ പെർസാദ് സന്തോഖിയുമായി ഉഭയകക്ഷി ചർച്ച നടത്തി. ആരോഗ്യ കാർഷിക മേഖലകളിലെ മൂന്ന് ധാരണാപത്രങ്ങളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.
അരിക്കൊമ്പനെ ഉൾക്കാട്ടിൽ തുറന്നുവിട്ടു
മയക്കുവെടി വെച്ച് പിടികൂടിയ കാട്ടാന അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് അപ്പർ കോതയാർ വനമേഖലയിൽ തുറന്നുവിട്ടു. ആരോഗ്യസ്ഥിതി മോശമായതിനാൽ ചികിത്സ നൽകിയ ശേഷമാണ് തുറന്നുവിട്ടത്. ആനയുടെ മുറിവുകൾക്ക് മതിയായ ചികിത്സ നൽകിയിട്ടുണ്ട്. ഉള്‍ക്കാടിലേക്ക് വിട്ടെങ്കിലും റേഡിയോ കോളർ വഴി ആനയെ നിരീക്ഷിക്കുന്നത് തുടരും.
സച്ചിന്‍ പൈലറ്റ് പുതിയ പാർട്ടി രൂപീകരിച്ചേക്കും
പുതിയ പാര്‍ട്ടി രൂപികരിക്കാൻ സച്ചിന്‍ പൈലറ്റ് ശ്രമിക്കുന്നതായും,കോണ്‍ഗ്രസ് പാർട്ടി വിടുന്നതായും സൂചന.രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള അധികാര തർക്കത്തില്‍ സമവായമാകാത്തതാണ് കടുത്ത നിലപാട് സ്വീകരിക്കാന്‍ കാരണം.രാജേഷ് പൈലറ്റിന്‍റെ ചരമവാർഷികമായ ജൂണ്‍ 11ന് പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി രൂപികരിക്കാനാണ് ആലോചനയെന്നുമാണ് സൂചന.
ഇത് നല്ല സൂചനയാണെന്ന് ഗതാഗത മന്ത്രി
എ ഐ ക്യാമറകളുടെ പ്രവര്‍ത്തനം തുടങ്ങിയ ആദ്യ ദിവസം തന്നെ ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്നും ഇത് നല്ല സൂചനയാണെന്നും ഗതാഗത മന്ത്രി ആന്റണി രാജു. ക്യാമറകളുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നതിനു മുന്‍പുള്ള ദിവസം 4.5 ലക്ഷവും ഉദ്ഘാടന ദിവസം 2.8 ലക്ഷവുമായിരുന്ന നിയമലംഘനങ്ങളെന്നും ഇന്നലെ 1.93 ലക്ഷമായി കുറയുകയുകയുണ്ടായി എന്നും മന്ത്രി വ്യക്തമാക്കി.
പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 6
◾എ ഐ ക്യാമറ ആദ്യ ദിവസം കണ്ടെത്തിയത് 28,891 നിയമലംഘനങ്ങള്‍. രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് ഇത്രയും നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. കാമറകള്‍ രേഖപ്പെടുത്തിയ രാത്രിയിലെ നിയമലംഘനങ്ങളുടെ കണക്ക് ഇതിനു പുറമേയാണ്. നിയമലംഘനങ്ങളില്‍ ഇന്നു നോട്ടീസ് അയക്കും. പതിനാലു ദിവസത്തിനകം പിഴയടയ്ക്കണം. 90 ദിവസത്തിനകം പിഴയടച്ചില്ലെങ്കില്‍ കേസ് കോടതിക്കു കൈമാറും. പതിനഞ്ച് ദിവസത്തിനകം അപ്പീല്‍ നല്‍കാം. 726 കാമറകളില്‍ 692 എണ്ണമാണ് ഇന്നലെ പ്രവര്‍ത്തിച്ചത്. കാമറ സ്ഥാപിച്ച ആദ്യദിവസം നാലര ലക്ഷം നിയമലംഘനങ്ങളാണു കണ്ടെത്തിയത്. കാമറ […]
