തെക്ക് കിഴക്കൻ അറബിക്കടലിലെ ന്യൂനമർദ്ദം തീവ്രമായി. അറബിക്കടലിൽ ബിപർജോയ് ചുഴലിക്കാറ്റ് രൂപപ്പെടുന്നു. ഇത് കാലവർഷ പുരോഗതിയെ അനുകൂലമായി ബാധിക്കുമെന്നും കേരളത്തിൽ മഴയ്ക്ക് കാരണമാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ന്യൂനമർദത്തിന്റെ സ്വാധീനഫലമായി കാലവർഷം കേരളത്തോട് കൂടുതൽ അടുക്കുമെന്നാണ് വിലയിരുത്തുന്നത്.
ഇന്ന് കേരളത്തിൽ മഴ കനത്തേക്കുമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം
