Untitled design 20250112 193040 0000

വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം. മാറ്റങ്ങള്‍ വരുത്തിയ ശേഷം 14 ദിവസത്തിനുള്ളില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കേറ്റില്‍ രേഖപ്പെടുത്തണമെന്നതാണ് വ്യവസ്ഥയെന്നും വി ശിവദാസന്‍ എംപിയുടെ ചോദ്യത്തിന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്‍റില്‍ രേഖാമൂലം മറുപടി നല്‍കി.

 

ക്ഷമാപണം നടത്തി മെറ്റ മേധാവി മാർക്ക് സക്കർബർ​ഗ്. മെറ്റാ പ്ലാറ്റ്ഫോമുകളിലെ കുട്ടികൾക്കെതിരായ ലൈം​ഗിക അതിക്രമങ്ങളുടെ ഉള്ളടക്കം, ഡീപ്ഫേക്ക് ഉള്ളടക്കം, പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനങ്ങളിലെ പിഴവുകൾ തുടങ്ങിയവയ്ക്കാണ് മെറ്റ മേധാവി ഇന്ത്യയിലെ പാർലമെന്റ് സമിതിയോട് ക്ഷമാപണം നടത്തിയതെന്നാണ് റിപ്പോർട്ട്.

 

പുനലൂർ താലൂക്ക് ആശുപത്രിക്കുള്ളിൽ കെ മുരളീധരന് സ്വീകരണം നൽകിയ സംഭവത്തിൽ ആരോഗ്യ മന്ത്രി നിലപാട് പറയണമെന്ന് ഡിവൈഎഫ്ഐ. രോഗികൾക്കുണ്ടായ ബുദ്ധിമുട്ടിൽ നിലപാട് പറയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രോഗികൾക്കിടയിൽ മുദ്രാവാക്യം കേൾക്കണമെന്ന് ആഗ്രഹിച്ചത് മന്ത്രിയുടെ അല്പത്തരം ആണെന്ന് ഡിവൈഎഫ്ഐ വിമർശിച്ചു.

 

കേരളത്തിൽ ഇന്നുമുതൽ ഓഗസ്റ്റ് എട്ട് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

 

ശബരിമല മിൽമ നെയ്യ് അഴിമതിയില്‍ ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെ അതിവേഗ നീക്കവുമായി സംസ്ഥാന സർക്കാർ. എസ്.ഐ.ടി പട്ടിക ഹൈക്കോടതിയ്ക്ക് കൈമാറി. അന്വേഷണ സംഘത്തിൽ വിജിലൻസിലെ അഞ്ച് ഇൻസ്പെക്ടർമാരാണ് ഉള്ളത്. മേൽനോട്ട ചുമതലയ്ക്ക് മൂന്ന് പേരുടെ പട്ടിക കൈമാറി.

 

പൊരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പ്. ഡാമിലെ ജലനിരപ്പ് ക്രസ്റ്റ് ലെവലായ 419.40 മീറ്ററായി ഉയർന്നതിനെ തുടർന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഡാമിന്റെ ക്രസ്റ്റ് ഗേറ്റുകൾ തുറന്നിട്ടുണ്ട്.

 

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ നാളെ (06/08/2026) രാത്രി 11.30 വരെ 1.1 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

 

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വൻ വർദ്ധനവ് രേഖപ്പെടുത്തി. ഒരു പവന് 2080 രൂപയാണ് ഇന്ന് മാത്രം കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 1,07,680 രൂപയായി ഉയർന്നു.

 

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ കേരളം. തമിഴ്നാട് സർക്കാറിന്റെ പ്രഖ്യാപനത്തിൽ സംസ്ഥാനം പ്രതിഷേധം അറിയിക്കും. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന് തമിഴ്നാട് ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു. ഒരു കാരണവശാലും ജലനിരപ്പ് ഉയർത്താൻ അനുവദിക്കില്ലെന്ന് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.

 

72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന റെജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് 22ന് പുന്നമടക്കായലില്‍ നടക്കുന്ന വള്ളംകളിയുടെ ടിക്കറ്റുകൾ സർക്കാർ ഓഫീസുകളിലും ഓൺലൈനായും വിവിധ നിരക്കുകളിൽ ലഭ്യമാണ്.

 

കോഴിക്കോട് കട്ടിപ്പാറ അമ്പായത്തോട് പ്രവര്‍ത്തിക്കുന്ന കോഴി അറവുമാലിന്യ സംസ്കരണ ഫാക്ടറിയായ ഫ്രഷ് കട്ട് അടച്ചു പൂട്ടാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ്. ജനങ്ങളുടെ വ്യാപക പരാതികളും പരിസ്ഥിതി പ്രശ്നങ്ങളും നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഫാക്ടറി എത്രയും പെട്ടന്ന് പൂര്‍ണ്ണമായി അടച്ചുപൂട്ടണമെന്നാണ് ഉത്തരവ്.

 

ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണെന്നും ജില്ലാ കളക്ടർ അറിയിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

 

കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ക്യാമ്പ് അവസാനിക്കുന്നത് വരെ അവധി തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

 

തിരുവനന്തപുരം ആറ്റിങ്ങലിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന്റെ ഡ്രൈവർക്ക് ഹൃദയാഘാതം. തുടർന്ന് ബസ് കെട്ടിടത്തിൽ ഇടിച്ചുനിന്നു. ഹൃദയാഘാതമുണ്ടായ ഡ്രൈവർ മുരളീധരൻ മരിച്ചു. ബസ് അപകടത്തിൽപ്പെട്ട ഉടൻ മുരളീധരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ വച്ച് സ്ത്രീയെ കഴുത്തു ഞെരിച്ചു കൊന്നു. നൃത്താധ്യാപികയായ മലപ്പുറം സ്വദേശി ധനലക്ഷ്മി ആണ് കൊല്ലപ്പെട്ടത്. ധനലക്ഷ്മി വിവാഹത്തിന് നിർബന്ധിച്ചതിന് പിന്നാലെ സുഹൃത്ത് വിഗീഷ് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

 

മംഗളൂരു ശ്രീനിവാസ കോളേജിൽ റാഗിംഗിന്റെ പേരിൽ സീനിയർ വിദ്യാർത്ഥികൾ രണ്ട് മലയാളി വിദ്യാർത്ഥികളെ ആക്രമിച്ചതായി പരാതി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രണ്ട് ഒന്നാം സെമസ്റ്റ‌ർ വിദ്യാർത്ഥികളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പ്രതികളായ ആറ് വിദ്യാർത്ഥികളും മലയാളികളാണെന്ന് പൊലീസ് അറിയിച്ചു.

 

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം വർദ്ധിപ്പിക്കുന്ന ബില്ലിനെ വിമർശിച്ച് മുസ്‌ലിം ലീഗ് എം.പി ഹാരിസ് ബീരാൻ. ജുഡീഷ്യൽ സംവിധാനത്തിൽ ഘടനാപരമായ മാറ്റങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ജഡ്ജിമാരുടെ എണ്ണവും ശമ്പളവും വർദ്ധിപ്പിക്കണമെന്നും നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചു.

 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ നീക്കംചെയ്തതിൽ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിനോട് മാപ്പ് പറഞ്ഞ് മെറ്റയുടെ ഉന്നത ഉദ്യോ​ഗസ്ഥൻ. മെറ്റ ചീഫ് ​ഗ്ലോബൽ അഫേഴ്സ് ഓഫീസറായ ജോയൽ കാപ്ലാനാണ് മന്ത്രി അശ്വിനി വൈഷ്ണവിനോട് ക്ഷമാപണം നടത്തിയത്.

 

ലക്ഷദ്വീപ് അഡ്മിനിസ്ട്രർറ്റർക്കും കേന്ദ്രത്തിനും തിരിച്ചടി. പണ്ടാരം ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് റദ്ദ് ചെയ്ത് ഹൈക്കോടതി. ദ്വീപ് നിവാസികൾ നൽകിയ ഹർജിയിലാണ്‌ കോടതി തീരുമാനം.

 

രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനില്ലെന്ന് വ്യക്തമാക്കി സിജെപി. ജനകീയ വിഷയങ്ങളിൽ ഇടപെടുന്ന സമ്മർദ ശക്തിയായി തുടരും. മറ്റ് സംസ്ഥാനങ്ങളിലെ പരീക്ഷ ക്രമക്കേടുകളിലും സമരം ഏറ്റെടുക്കും. തുടർ സമരങ്ങൾ തീരുമാനിക്കാൻ രണ്ട് ദിവസത്തെ യോഗം അഭിജിത് ദീപ്കെയുടെ വസതിയിൽ തുടരുകയാണ്.

 

സെൻട്രൽ കമാൻഡിന്റെ പ്രവർത്തന സജ്ജത വിലയിരുത്തി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ധീരജ് സേത്ത്. ഓഗസ്റ്റ് 4, 5 തീയതികളിലായി സെൻട്രൽ കമാൻഡിന് കീഴിലുള്ള വിവിധ സൈനിക രൂപീകരണങ്ങൾ സന്ദർശിച്ച് നിലവിലെ സുരക്ഷാ സാഹചര്യം, പ്രവർത്തന സജ്ജത, സൈന്യത്തിന്റെ ശേഷി വർധിപ്പിക്കുന്നതിനുള്ള പുരോഗതി എന്നിവ വിശദമായി വിലയിരുത്തി.

 

കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി നീട്ടി. ഒരു വർഷം കൂടിയാണ് കാലാവധി നീട്ടിയിരിക്കുന്നത്. ക്യാബിനറ്റ് സെക്രട്ടറി ടിവി സോമനാഥന്റെയും ആഭ്യന്തര സെക്രട്ടറി ഗോവിഡ് മോഹന്റെയും കാലാവധിയാണ് നീട്ടിയത്. ആഗസ്റ്റ് അവസാനം ഇരുവരും വിരമിക്കാൻ ഇരിക്കെയാണ് കേന്ദ്ര നീക്കം

 

ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷന്റെ(ജെ.പി.എസ്.സി) പരീക്ഷാ ക്രമക്കേടുകൾക്കെതിരേ നിരാഹാരം സമരം നടത്തുന്ന വിദ്യാർഥി നേതാവ് ദേവേന്ദ്രനാഥ് മഹ്തോ നാലാംദിവസം വെള്ളം കുടിച്ചു. ആക്ടിവിസ്റ്റായ സോനം വാങ്ചുക്കിന്റെ അഭ്യർഥന പ്രകാരമാണ് മഹ്തോ വെള്ളം കുടിക്കാൻ തയ്യാറായത്. അതേസമയം, നിരാഹാരസമരവും സത്യ​ഗ്രഹവും തുടരുമെന്നും മഹ്തോ വ്യക്തമാക്കി.

 

മംഗളൂരു ശ്രീനിവാസ കോളേജിൽ റാഗിംഗിന്റെ പേരിൽ സീനിയർ വിദ്യാർത്ഥികൾ രണ്ട് മലയാളി വിദ്യാർത്ഥികളെ ആക്രമിച്ചതായി പരാതി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രണ്ട് ഒന്നാം സെമസ്റ്റ‌ർ വിദ്യാർത്ഥികളുടെ പരാതിയിൽ പൊലീസ് കേസെടുത്തു.

 

കേന്ദ്ര സർക്കാരിന്റെ ഈ 20 പെട്രോൾ നയവുമായി ബന്ധപ്പെടുത്തി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്കെതിരെ അപകീർത്തികരവും വ്യാജവുമായ ഉള്ളടക്കങ്ങൾ അടങ്ങിയ വീഡിയോകൾ നീക്കം ചെയ്യാൻ ബോംബെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു.

 

നിക്ഷേപത്തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളിയായ യുവതിയെ വിദേശത്തുനിന്ന് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്ത 88 കോടിയുടെ നിക്ഷേപത്തട്ടിപ്പ് കേസിൽ പ്രതിയായ വിശാഖ റാത്തോഡിനെയാണ് യുഎഇയിൽനിന്ന് നാടുകടത്തിയതിന് പിന്നാലെ പൂണെ വിമാനത്താവളത്തിൽവെച്ച് അറസ്റ്റ് ചെയ്തത്.

 

ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രത്യേക തരം ഇരുമ്പ് പൈപ്പുകൾക്ക് (കാസ്റ്റ് അയൺ, ഡക്റ്റൈൽ അയൺ) സൗദി സർക്കാർ അധിക നികുതി (ആൻറി-ഡംപിങ് തീരുവ) ഏർപ്പെടുത്തി. സൗദിയിലെ സ്വന്തം നിർമാണ കമ്പനികളെ വിപണിയിലെ അനാവശ്യ മത്സരങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിെൻറ ഭാഗമായാണ് ഈ നടപടി.

 

ഇറാനുമായുള്ള യുദ്ധത്തിനിടയിൽ അമേരിക്കൻ സൈന്യത്തിന്റെ പ്രധാന വ്യോമപ്രതിരോധ സംവിധാനങ്ങളുടെയും ദീർഘദൂര കൃത്യതാ മിസൈലുകളുടെയും ശേഖരത്തിൽ വൻ കുറവ് സംഭവിച്ചതായി വിശ്വസനീയ സ്രോതസ്സുകളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 

ഇന്ത്യയിലിരുന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് ബം​ഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബം​ഗ്ലാദേശിലേക്ക് തിരികെ പോകുന്ന സമയവും തീയതിയും എല്ലാവരെയും അറിയിക്കുമെന്നും ഡിസംബറിൽ തിരികെ പോകാനാണ് ഉദ്ദേശിക്കുന്നതെന്നും അവർ പറഞ്ഞു. തന്നെ രാജ്യത്ത് നിന്ന് അടർത്തിമാറ്റാനാകില്ലെന്നും താൻ ബംഗ്ലാദേശിന്റെ ഭാഗമാണെന്നും അവർ പറഞ്ഞു.

 

ഡാനിഷ് രാജകുടുംബത്തിൽ ചരിത്രം കുറിച്ച് ഇസബെല്ല രാജകുമാരി. രാജകുടുംബത്തിൽനിന്ന് പൂർണസമയ നിർബന്ധിത സൈനികസേവനത്തിന് പോകുന്ന ആദ്യ വനിതയായാണ് ഇസബെല്ല രാജകുമാരി രാജ്യത്തിന്റെ ചരിത്രത്തിലിടം നേടിയത്.

 

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *