പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ നീക്കംചെയ്തതിൽ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിനോട് മാപ്പ് പറഞ്ഞ് മെറ്റയുടെ ഉന്നത ഉദ്യോഗസ്ഥൻ. മെറ്റ ചീഫ് ഗ്ലോബൽ അഫേഴ്സ് ഓഫീസറായ ജോയൽ കാപ്ലാനാണ് മന്ത്രി അശ്വിനി വൈഷ്ണവിനോട് ക്ഷമാപണം നടത്തിയത്. പ്രധാനമന്ത്രിയുടെ പോസ്റ്റ് നിയന്ത്രിക്കാനിടയായ പിഴവിൽ മെറ്റയ്ക്ക് വേണ്ടി താൻ മന്ത്രിയോട് ക്ഷമ ചോദിച്ചതായി അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ നീക്കംചെയ്തതിൽ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിനോട് മാപ്പ് പറഞ്ഞ് മെറ്റയുടെ ഉന്നത ഉദ്യോഗസ്ഥൻ
