സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള ഭേദഗതി ബിൽ ചർച്ചയ്ക്കിടെ രാജ്യത്തെ ജുഡീഷ്യൽ സംവിധാനത്തിൽ ശക്തമായ ഘടനാപരമായ മാറ്റങ്ങൾ വരുത്തണമെന്ന് മുസ്‌ലിം ലീഗ് രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാൻ എം.പി ആവശ്യപ്പെട്ടു. പാർലമെന്റ് നടപടികളിൽ പങ്കടുക്കാത്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിലപാടിനെ കടുത്ത ഭാഷയിൽ വിമർശിച്ച അദ്ദേഹം, പ്രതിഷേധ സൂചകമായി പാർലമെന്റിൽ നിന്ന് വാക്കൗട്ട് നടത്തുകയും ചെയ്തു. കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള ഭേദഗതി ബിൽ കേവലം തൊലിപ്പുറത്തെ പരിഷ്കാരം മാത്രമാണെന്ന് ഹാരിസ് ബീരാൻ എം.പി വിമർശിച്ചു.
രാജ്യത്തെ ജുഡീഷ്യൽ സംവിധാനത്തിൽ ശക്തമായ ഘടനാപരമായ മാറ്റങ്ങൾ വരുത്തണമെന്ന് മുസ്‌ലിം ലീഗ് രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാൻ എം.പി
