സമരം ചെയ്യുന്ന താരങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി ചർച്ച നടത്തുന്നുണ്ടെന്നും താരങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് 9 ന് ജന്തർ മന്തറിൽ നടത്താനിരുന്ന സമരം മാറ്റിവച്ചതെന്ന് കർഷക നേതാവ് രാകേഷ് ടികായത് പറഞ്ഞു. താരങ്ങൾക്കുള്ള പിന്തുണ തുടരുമെന്നും ടികായത് കൂട്ടിച്ചേർത്തു.അതേസമയം, ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണിനെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ പ്രായപൂർത്തിയാകാത്ത പരാതിക്കാരി നല്‍കിയ മൊഴി പിൻവലിച്ചതായി സൂചന. എന്നാല്‍ പരാതി പിൻവലിച്ചിട്ടില്ലെന്ന നിലപാടിലാണ് ഗുസ്തി താരങ്ങൾ .
സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 6
◾സംസ്ഥാനത്ത് അടുത്ത കൊല്ലം മുതല്‍ ബിരുദ കോഴ്‌സ് നാലു വര്‍ഷമാക്കി വര്‍ധിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. മൂന്നാം വര്‍ഷം പൂര്‍ത്തിയായാല്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കും. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നാലാം വര്‍ഷ ബിരുദ കോഴ്സ് തുടരാം. അവര്‍ക്ക് ഓണേഴ്‌സ് ബിരുദം നല്‍കും. ഈ വര്‍ഷം കോളേജുകളെ ഇതിനായി നിര്‍ബന്ധിക്കില്ല. നാലാം വര്‍ഷം ഗവേഷണത്തിനു പ്രാധാന്യം നല്‍കും. എക്സിറ്റ് സര്‍ട്ടിഫിക്കറ്റ് മൂന്നാം വര്‍ഷത്തില്‍ മാത്രമേ നല്‍കൂ. ഇടയ്ക്ക് പഠനം നിര്‍ത്തിയാല്‍ വീണ്ടും ചേരാനുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി […]
മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വര്‍ഷം കൂടി മാത്രം
അടുത്ത കൊല്ലം മുതൽ നാല് വർഷ ബിരുദ കോഴ്‌സുകളായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു .മൂന്നാം വര്‍ഷം പൂർത്തിയാകുമ്പോൾ, ബിരുദ സർട്ടിഫിക്കറ്റ് നൽകും .താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് നാലാം വർഷ ബിരുദ കോഴ്സ് തുടരാം .അവർക്ക് ഓണേഴ്‌സ് ബിരുദം നൽകും.നാലാം വര്‍ഷം ഗവേഷണത്തിന് പ്രാധാന്യം നല്‍കും.എക്സിറ്റ് സർട്ടിഫിക്കറ്റ് മൂന്നാം വർഷത്തിൽ മാത്രമേ നൽകൂ.ഇടയ്ക്ക് പഠനം നിർത്തിയ കുട്ടികൾക്ക് റീ എൻട്രിക്കുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
എം.ടി.എന്‍.എല്‍ അടച്ചുപൂട്ടുന്നു, ബി.എസ്.എന്‍.എല്ലും നഷ്ടത്തില്‍
കനത്ത നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ ടെലികോം കമ്പനിയായ മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡിന്റെ (എം.ടി.എന്‍.എല്‍) പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. മുംബയിലും ഡല്‍ഹിയിലും ടെലികോം സേവനങ്ങള്‍ ലഭ്യമാക്കുന്ന കമ്പനിയാണ് എം.ടി.എന്‍.എല്‍. പ്രവര്‍ത്തന നഷ്ടത്തിന്റെയും ലയനനീക്കത്തിന്റെയും പശ്ചാത്തലത്തില്‍ ഡല്‍ഹി, മുംബയ് സര്‍ക്കിളുകളില്‍ എം.ടി.എന്‍.എല്ലിന്റെ പ്രവര്‍ത്തനം നേരത്തേ തന്നെ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തിരുന്നു. അടച്ചുപൂട്ടുന്ന എം.ടി.എന്‍.എല്ലിലെ 18,000ഓളം ജീവനക്കാരെ ബി.എസ്.എന്‍.എല്ലിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചനകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) എം.ടി.എന്‍.എല്‍ നേരിട്ട നഷ്ടം 2,910 കോടി രൂപയാണ്. 2021-22ലെ 2,602 കോടി […]
വിഷന്‍ പ്രോ ഹെഡ്സെറ്റ് അവതരിപ്പിച്ച് ആപ്പിള്‍
മുഖത്തിനു മുമ്പില്‍ 100 അടി വലുപ്പമുള്ള സ്‌ക്രീന്‍! അതില്‍ ടിവി പ്രോഗ്രാമുകളും 3ഡി സിനിമകളും ഐഒഎസ്, ഐപാഡ്ഒഎസ്, മാക്ഒഎസ് ആപ് അനുഭവങ്ങളും ആസ്വദിക്കാം. ആപ്പിള്‍ തങ്ങളുടെ ആദ്യ ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്സെറ്റ് ആയ വിഷന്‍പ്രോ അവതരിപ്പിച്ചു. എആര്‍ വിഷന്‍ രംഗത്തെ ആപ്പിളിന്റെ ആദ്യ പ്രൊഡക്ടാണ് ഇത്. നിലവില്‍ 3 ലക്ഷത്തിനടുത്തു ഇന്ത്യന്‍ രൂപയ്ക്കാണ് ആപ്പിള്‍ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വില. അടുത്ത വര്‍ഷം ആദ്യം യുഎസ് വിപണിയില്‍ ഇതിന്റെ വില്‍പ്പന ആരംഭിക്കും. ഒരു 4കെ അനുഭവം നല്‍കുന്നതാണ് ആപ്പിള്‍ […]
10 വര്‍ഷത്തിനു ശേഷം ഭാവന തമിഴില്‍, ചിത്രം ‘ദ് ഡോര്‍’
സിനിമാ രംഗത്ത് ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് നടി ഭാവന. അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തില്‍ ഭാവന നായികയായി എത്തിയ ചിത്രമായിരുന്നു ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ഇപ്പോഴിതാ പത്തുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തമിഴില്‍ തിരിച്ചെത്തുകയാണ് താരം. ‘ദ് ഡോര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ഭാവനയുടെ സഹോദരന്‍ ജയദേവ് ആണ്. ചിത്രം നിര്‍മിക്കുന്നത് ഭാവനയുടെ ഭര്‍ത്താവ് നവീന്‍ രാജനും. ഭാവനയുടെ പിറന്നാള്‍ ദിനമായ ജൂണ്‍ ആറിന് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്ത് തങ്ങളുടെ പ്രിയപ്പെട്ടവള്‍ക്ക് ഗംഭീരസമ്മാനം നല്‍കിയിരിക്കുകയാണ് നവീനും […]
‘ആദിപുരുഷ്’, എല്ലാ തിയറ്ററിലും ഹനുമാനായി ഒരു സീറ്റ് ഒഴിച്ചിടും!
രാമരാവണ യുദ്ധം പശ്ചാത്തലമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം ‘ആദിപുരുഷ്’ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ സ്വീകരിച്ചിരിക്കുന്ന വ്യത്യസ്തമായ നടപടിയാണ് ചര്‍ച്ചയാകുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയറ്ററിലും ഒരു സീറ്റ് ഒഴിച്ചിടാനാണ് തീരുമാനം. ഹനുമാന്‍ ചിത്രം കാണാന്‍ വരും എന്ന വിശ്വാസത്തിലാണ് ഇത്. വിശ്വാസ പ്രകാരം, രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും ചിരഞ്ജീവിയായ ഹനുമാന്റെ സാന്നിധ്യമുണ്ടാകും. അതിനാല്‍ ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളിലും ഹനുമാന്‍ എത്തുമെന്ന് അണിയറക്കാര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. വിഎഫ്എക്‌സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ […]
അഞ്ച് ലക്ഷം സെല്‍റ്റോസുകള്‍ പുറത്തിറക്കി കിയ
2020ല്‍ പുറത്തിറക്കിയ കിയ സെല്‍റ്റോസ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെ ഉല്‍പ്പന്നമാണ്. ഇപ്പോഴിതാ അഞ്ച് ലക്ഷം സെല്‍റ്റോസുകള്‍ പുറത്തിറക്കി വില്‍പ്പനയിലെ ഒരു സുപ്രധാന നാഴിക്കല്ല് താണ്ടിയിരിക്കുകയാണ് കിയ സെല്‍റ്റോസ്. വിപണിയിലെത്തി 46 മാസത്തിനുള്ളിലാണ് ഈ നേട്ടം. 2023 ന്റെ ആദ്യ പാദത്തില്‍, കിയ എസ്യുവിയുടെ 27,159 യൂണിറ്റുകള്‍ വിറ്റഴിച്ചു. 9,000 യൂണിറ്റിനു മുകളിലാണ് ശരാശരി മാസ വില്‍പ്പന. നിലവില്‍, സെല്‍റ്റോസ് എസ്യുവി മോഡല്‍ ലൈനപ്പ് 10.89 ലക്ഷം മുതല്‍ 19.65 ലക്ഷം […]
അര്‍ദ്ധനഗ്‌നനായ ഫക്കീര്‍ – കാലവും ജീവിതവും
മഹാത്മാഗാന്ധിയുടെ ഇതിഹാസസമാനമായ ജീവിതയാത്രയിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി രചിച്ചിരിക്കുന്ന പുസ്തകം. രാഷ്ട്രീയസംഭവങ്ങള്‍, ഗാന്ധിയന്‍ ദര്‍ശനം തുടങ്ങിയ ഗൗരവമുള്ളതും അന്യത്ര ലഭ്യവുമായ വിഷയങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നു. കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ഹൃദ്യമാകുന്ന വിധം മഹാത്മാഗാന്ധി എന്ന അവിശ്വസനീയ അത്ഭുതത്തെ ഈ കൃതിയില്‍ അവതരിപ്പിക്കുന്നു. ‘അര്‍ദ്ധനഗ്‌നനായ ഫക്കീര്‍ – കാലവും ജീവിതവും’. സലാം എലിക്കോട്ടില്‍. ഡിസി ബുക്‌സ്. വില 284 രൂപ.
അമിത ഉറക്കം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും സ്‌ട്രോക്കിനും കാരണമാകാം
ചിലര്‍ ഉറക്കം തീരെയില്ലെന്ന പരാതി പറയുമ്പോള്‍, മറ്റുചിലര്‍ അമിത ഉറക്കം ഉള്ളവരാണ്. എന്നാല്‍ അമിത ഉറക്കം അത്ര നല്ലതല്ല എന്നാണ് ചില പഠനങ്ങള്‍ തെളിയിക്കുന്നത്. കൂടുതലായി ഉറങ്ങുന്നത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്. ഇടയ്ക്കിടെയുള്ള ഉറക്കവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായി പഠനങ്ങള്‍ പറയുന്നു.. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേണലായ ഹൈപ്പര്‍ടെന്‍ഷനിലാണ് പഠനത്തിന്റെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും അല്ലെങ്കില്‍ സ്‌ട്രോക്കിനും ഇടയ്ക്കിടെയുള്ള ഉറക്കം ഒരു അപകട ഘടകമാകുമോ എന്ന് ചൈനയിലെ ഗവേഷകര്‍ പരിശോധിച്ചു. ഇടയ്ക്കിടെയുള്ള ഉറക്കം […]
