ഭക്ഷ്യസുരക്ഷയുടെ ആവശ്യകതയെക്കുറിച്ച് അവബോധം നൽകുന്നതിനും ഭക്ഷ്യജന്യ രോഗങ്ങൾ തടയുന്നതിനും കണ്ടെത്തുന്നതിനും കൈകാര്യം ചെയ്യുന്നതിനും വേണ്ടിയാണ് ഈ ദിനം ആഘോഷിക്കുന്നത്.ഭക്ഷണ നിലവാരങ്ങൾ ജീവൻ രക്ഷിക്കുന്നു എന്നതാണ് ഈ വർഷത്തെ ലോക ഭക്ഷ്യസുരക്ഷാ ദിനത്തിന്റെ പ്രമേയം. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന ഹോട്ടലുകളുടെയും ബേക്കറികളുടെയും വിവരങ്ങളുമായി സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിന്റെ ഈറ്റ് റൈറ്റ് കേരള ആപ്പിന്റെ ഉദ്ഘാടനം ഇന്ന് മന്ത്രി വീണാ ജോർജ് നിർവ്വഹിക്കും.
സച്ചിൻ പൈലറ്റിൻ്റെ നീക്കം നിഷേധിച്ച് കോൺഗ്രസ് നേതൃത്വം
കോൺഗ്രസ് വിട്ട് സച്ചിൻ പൈലറ്റ് പുതിയ പാർട്ടി രൂപീകരിക്കുമെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ വന്ന റിപ്പോർട്ട് എന്നാൽ സച്ചിൻ പാർട്ടിവിടില്ലെന്ന് രാജസ്ഥാൻ്റെ ചുമതലയുള്ള എഐസിസി നേതാവ് സുഖ് വിന്ദർ സിംഗ് രൺധാവ പറഞ്ഞു. സച്ചിനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് വാസ്തവവിരുദ്ധമായ കാര്യങ്ങളാണെന്നും സച്ചിനായി കഴിഞ്ഞ ഹൈക്കമാൻഡ് യോഗത്തിൽ അനുനയ ഫോർമുല തയ്യാറായിരുന്നു. സച്ചിൻ അത് അംഗീകരിച്ചിരുന്നുവെന്നും രൺധാവ പറഞ്ഞു. അതേസമയം കോൺഗ്രസ് വിടുമെന്ന റിപ്പോർട്ടുകളോട് സച്ചിൻ പൈലറ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
വിദ്യയ്ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു
എറണാകളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ രേഖ ചമച്ച കേസിൽ കാലടി സംസ്കൃത സർവ്വകലാശാലയിൽ പി എച്ച് ഡി വിദ്യാർത്ഥിനിയായ കാസർകോഡ് സ്വദേശിനി കെ വിദ്യയ്ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു. ഏഴു വർഷം വരെ തടവു ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വിദ്യയ്ക്കെതിരെ കെ എസ് യു ഗവർണർക്കും ഡിജി പിക്കും പരാതി നൽകി.വിദ്യയ്ക്കെതിരെ പരാതി നൽകുന്നത് തീരുമാനിക്കാൻ കാസർകോട് കരുന്തലം കോളേജ് കൗൺസിൽ ഇന്ന് യോഗം ചേരും.
പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 7
◾സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ പണം ചെലവഴിക്കുന്നതില്‍ മുന്‍ഗണന നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിമാരുടേയും വകുപ്പു മേധാവികളുടേയും ധനവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വകുപ്പും മുന്‍ഗണന നിശ്ചയിക്കണം. പ്രതിസന്ധി കാലത്ത് പണം ചെലവഴിക്കുന്നതിലാണ് കല. വായ്പാ വിഹിതം വെട്ടിക്കുറച്ചതിനെക്കുറിച്ചു കേന്ദ്രത്തോടു വീണ്ടും വിശദീകരണം തേടും. പദ്ധതികളും ക്ഷേമ പെന്‍ഷനും മുടങ്ങരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ◾സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠന യോഗ്യത നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍പഠനത്തിന് അവസരം ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. […]
യു.പി.ഐ ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ബാങ്കുകള്‍
യു.പി.ഐ ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി രാജ്യത്തെ പ്രമുഖ ബാങ്കുകള്‍. എന്‍.പി.സി.ഐ 2016 ല്‍ യു.പി.ഐ അവതരിപ്പിച്ചതു മുതല്‍ ഇതു വഴിയുള്ള പണമിടപാടുകള്‍ കുതിച്ചുയരുകയാണ്. കഴിഞ്ഞ മാസത്തില്‍ മാത്രം 14.89 ലക്ഷം കോടി രൂപ കൈമാറ്റം ചെയ്തു. ഇപ്പോള്‍ എച്ച്.ഡി.എഫ്.സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.സി.ഐസി തുടങ്ങിയ ബാങ്കുകള്‍ യു.പി.ഐ ഇടപാടുകള്‍ക്ക് പരിധി നിശ്ചയിച്ചിരിക്കുകയാണ്. എന്‍.പി.സി.ഐയുടെ നിര്‍ദേശ പ്രകാരം നിലവില്‍ പ്രതിദിനം ഒരു ലക്ഷം രൂപയാണ് യു.പി.ഐ വഴി നടത്താവുന്ന ഇടപാട്. എന്നാല്‍ ബാങ്കുകളുടെ വലിപ്പത്തിനനുസരിച്ച് ഇതില്‍ […]
‘ബ്രഹ്മരാക്ഷസി’ തീയേറ്ററുകളിലേക്ക്
ഷംന കാസീമിന്റെ, സൂപ്പര്‍ ഹിറ്റ് തെലുങ്ക് ഹൊറര്‍ ചിത്രമായ രാക്ഷസിയുടെ തമിഴ് പതിപ്പായ ‘ബ്രഹ്മരാക്ഷസി’ ഉടന്‍ കേരളത്തിലെ തീയേറ്ററിലെത്തുന്നു. തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ പന്നറായല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഗ്രാഫിക്സിന് കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുന്ന വ്യത്യസ്തമായൊരു ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ്. ഗുരുദേവന്‍ ഫിലിംസും, അലന്‍ മെഗാ മീഡിയയും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഈ ചിത്രം, തെലുങ്കില്‍ സൂപ്പര്‍ ഹിറ്റ് വിജയം നേടിയ ശേഷമാണ് കേരളത്തിലെത്തുന്നത്. സമ്പന്ന കുടുംബത്തോട് പ്രതികാരം ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ വേഷത്തിലാണ് […]
ശക്തിമാന്‍ സിനിമയില്‍ അഭിനയിക്കില്ലെന്ന് മുകേഷ് ഖന്ന
ശക്തിമാന്‍ സിനിമയാകുന്നുവെന്ന വാര്‍ത്തയ്ക്കു പിന്നാലെ പുതിയ അപ്ഡേഷനുമായി എത്തിയിരിക്കുകയാണ് നടന്‍ മുകേഷ് ഖന്ന. തന്റെ യൂട്യൂബ് ചാനലായ ഭീഷ്മ ഇന്റര്‍നാഷണലിലെ വീഡിയോയിലൂടെയാണ് മുകേഷ് അപ്ഡേഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ”കരാര്‍ ഒപ്പിട്ടു. വളരെ വലിയ രീതിയിലായിരിക്കും ഈ ചിത്രം നിങ്ങളിലേക്കെത്തുക. 200-300 കോടി രൂപ ചെലവിലായിരിക്കും ചിത്രമെത്തുക. സ്പൈഡര്‍മാന്‍ പോലെയുള്ള ചിത്രങ്ങള്‍ നിര്‍മ്മിച്ച സോണി പിക്ചേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ശക്തിമാന്റെ ഗെറ്റപ്പില്‍ ഞാന്‍ ഇപ്പോള്‍ അഭിനയിക്കുന്നില്ല. ഒരു താരതമ്യവും വരാതിരിക്കാന്‍ വേണ്ടിയാണ് ഞാന്‍ അത് നിര്‍ത്തുന്നത്. ഒരു തരത്തിലല്ലെങ്കില്‍ […]
മസെരാട്ടി എംസി20 ആദ്യ യൂണിറ്റ് കൈമാറി
ഇറ്റാലിയന്‍ കാര്‍ നിര്‍മാതാക്കളായ മസെരാട്ടി എംസി20 സ്പോര്‍ട്സ് കാറിന്റെ ആദ്യ യൂണിറ്റ് ഇന്ത്യയിലെ ഉപഭോക്താവിന് കൈമാറി. രണ്ട് സീറ്റുകളുള്ള മോഡല്‍ മാര്‍ച്ച് അവസാനത്തോടെ ഇവിടെ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 3.69 കോടി രൂപയ്ക്ക് മുകളിലാണ് ഇതിന്റെ എക്‌സ്-ഷോറൂം വില. ഉപഭോക്താവ് തിരഞ്ഞെടുക്കുന്ന കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ അനുസരിച്ച് ഇത് വര്‍ദ്ധിക്കും. എംസി 12 സ്പോര്‍ട്സ് കാറിന്റെ പിന്‍ഗാമിയായി പുതിയ മോഡലിനെ കണക്കാക്കാം. 630 കുതിരശക്തിയും 730 എന്‍എം പീക്ക് ടോര്‍ക്കും നല്‍കുന്ന മസെരാട്ടി എഞ്ചിനീയര്‍മാര്‍ പ്രത്യേകം വികസിപ്പിച്ചെടുത്ത മൂന്ന് ലിറ്റര്‍, […]
ഇസ്താംബുളിലെ ഹറാംപിറപ്പുകള്‍
ചരിത്രത്തിന്റെ കനത്ത നിശ്ശബ്ദതകള്‍ ഓര്‍മ്മിച്ചെടുക്കുന്ന നോവലാണ് ‘ഇസ്താംബുളിലെ ഹറാംപിറപ്പുകള്‍’. വേദനാജനകമായ ഭൂതകാലവുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന രണ്ട് തുര്‍ക്കി-അര്‍മേനിയന്‍ കുടുംബങ്ങളുടെ ഈ കഥ, തുര്‍ക്കിയുടെയും അര്‍മേനിയയുടെയും സങ്കരചരിത്രമാണ്. അപ്രതീക്ഷിതമായി തന്റെ വേരുകള്‍ തേടി ഇസ്താംബുള്‍ നഗരത്തിലേക്ക് എത്തുന്ന അര്‍മനുഷ് എന്ന പെണ്‍കുട്ടി, ആ നഗരത്തിന്റെ നിറങ്ങളിലും മണങ്ങളിലും ശബ്ദങ്ങളിലും മനോഹരവും സമ്പന്നവും ഉദ്വേഗജനകവുമായ ഒരു ഓര്‍മ്മപ്പെയ്ത്താണ് കാണുന്നത്. അതിമനോഹരമായ കഥാതന്തുവിനൊപ്പം ഇഴചേര്‍ന്നുപോകുന്ന രുചിക്കൂട്ടാണ് ഇവിടെ ചരിത്രം. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ നേതൃത്വത്തില്‍ നടന്ന അര്‍മേനിയന്‍ വംശഹത്യയുടെ സ്ത്രീ വിചാരണകൂടിയാണ് ഈ […]
വെളിച്ചെണ്ണ പാചകത്തിന് ഉപയോഗിക്കുന്നത് വളരെ നല്ലത്!
മലയാളികള്‍ അധികവും വെളിച്ചെണ്ണയിലാണ് പാചകം ചെയ്യുന്നത്. മിക്ക വിഭവങ്ങളിലും നമ്മള്‍ ചേര്‍ക്കുന്നത് വെളിച്ചെണ്ണയാണ്. വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ദോഷമാണെന്നും അതേസമയം വെളിച്ചെണ്ണ നല്ലതാണെന്ന് വാദിക്കുന്നവരുമുണ്ട്. സത്യത്തില്‍ വെളിച്ചെണ്ണ പാചകത്തിന് ഉപയോഗിക്കുന്നത് നല്ലതാണെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. കാരണം ഇതുകൊണ്ട് ആരോഗ്യത്തിന് പല ഗുണങ്ങളുമുണ്ട്. ശരീരത്തിലെ കൊളസ്‌ട്രോള്‍ നില നിയന്തിക്കുന്നതിനും ബിപി അഥവാ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനുമെല്ലാം സഹായകമായിട്ടുള്ള ലോറിക് ആസിഡ് 50 ശതമാനത്തോളം വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം തന്നെ ഹൃദയാരോഗ്യത്തിനാണ് മെച്ചമായി വരിക. ദഹനം സുഗമമാക്കുന്നതിന് വെളിച്ചെണ്ണ സഹായിക്കും. അതിനാല്‍ […]
