Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെഎസ്‍യു പ്രകടനത്തിൽ സംഘർഷം

മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ പിഎം ആർഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ പ്രതിഷേധിച്ച് എറണാകുളം മഹാരാജാസ് കോളേജിലേക്കുള്ള കെഎസ്‍യു പ്രകടനത്തിൽ സംഘർഷം. പ്രവർത്തകർ പൊലീസ് ബാരിക്കേഡ് തള്ളി മാറ്റാൻ ശ്രമിച്ചതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വനിതാ പ്രവർത്തകരെ ഉള്‍പ്പടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സ്കൂളുകളുടെ പ്രവൃത്തി ദിവസം 210 ൽ നിന്ന് 205 ആകും

ഭരണാനുകൂല സംഘടനയായ കെഎസ്ടിഎ അടക്കം ഉന്നയിച്ച വിമർശനങ്ങൾക്ക് പിന്നാലെ സ്കൂളുകളുടെ പ്രവൃത്തി ദിവസം 210 ൽ നിന്ന് 205 ആക്കി. മധ്യവേനലവധി ഏപ്രിൽ ആറ് മുതലെന്ന പ്രഖ്യാപനത്തിലും മാറ്റമുണ്ട്. നിലവിലെ മാർച്ച് 31 ന് തന്നെയായിരിക്കും ഇനിയും മധ്യവേനലവധി തുടങ്ങുക. പ്രവേശനോത്സവ പരിപാടിക്കിടെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടിയാണ് പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. എന്നാൽ തീരുമാനത്തിനെതിരെ അധ്യാപക സംഘടനകൾ രംഗത്ത് വന്നതോടെ മുൻനിലപാടിൽ നിന്ന് സർക്കാർ പിൻമാറുകയായിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എഐ ക്യാമറ വഴി പിഴ ഈടാക്കുന്നതിൽ അനിശ്ചിതത്വം

എ ഐ ക്യാമറകൾ പ്രവര്‍ത്തിച്ച് രണ്ട് ദിവസം പിന്നിട്ടിട്ടും പിഴ ഈടാക്കുന്നതിൽ അനിശ്ചിതത്വം. ഒരു ദിവസം 25,000 പേർക്ക് നോട്ടീസ് അയക്കാനാണ് തീരുമാനിച്ചിരുന്നത്. മൂന്നു ദിവസത്തെ നിയമതടസ്സങ്ങള്‍ ഒരുമിച്ചാകുമ്പോള്‍ കണ്‍ട്രോള്‍ റൂമുകളിൽ നിന്നും തപാല്‍ വഴി നോട്ടീയക്കുന്നതും വലിയ വെല്ലുവിളിയാണ്.അതിനാൽ കണ്‍ട്രോള്‍ റൂമിലെ പരിശോധനയിൽ കൃത്യം നിയമലംഘനങ്ങള്‍ തെളിഞ്ഞിട്ടുളളവർക്ക് മാത്രം നോട്ടീസ് നൽകിയാൽ മതിയെന്നാണ് നിർദ്ദേശം.പരിവാഹൻ സോഫ്റ്റ് വെയറിലെ പ്രശ്നങ്ങൾ എൻഐസി ഇന്ന് പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് മോട്ടോർ വാഹന വകുപ്പ് പ്രതികരിച്ചു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 7

  ◾വയനാട് ഉപതെരഞ്ഞെടുപ്പിന് ഒരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കോഴിക്കോട് കളക്ടറേറ്റില്‍ മോക് പോളിംഗ് നടത്തി. മോക് പോളിംഗില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളേയും പങ്കെടുപ്പിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുമായാണ് തെരഞ്ഞെടുപ്പു ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ മോക് പോളിംഗ് നടന്നത്. രാഹുല്‍ഗാന്ധി അയോഗ്യനാക്കപ്പെട്ടതിനാല്‍ വയനാട് ലോക്സഭാ മണ്ഡലത്തില്‍ വൈകാതെ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കും. ◾മഹാരാജാസ് കോളേജിന്റേതെന്ന പേരില്‍ വ്യാജ രേഖയുണ്ടാക്കി അട്ടപ്പാടിയിലെ സര്‍ക്കാര്‍ കോളജില്‍ ജോലിക്കു ശ്രമിച്ച എസ്എഫ്ഐ നേതാവ് കെ വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. കേസ് അഗളി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അമിത് ഷായുടെ വസതിക്ക് മുന്നില്‍ പ്രതിഷേധവുമായി കുകി വനിതാ ഫോറം

ആഭ്യന്തരമന്ത്രി അമിത് ഷാ വാഗ്ദാനം ചെയ്ത സമാധാനം മണിപ്പൂരിലില്ലെന്നും അടിയന്തര ഇടപെടല്‍ വേണമെന്നും കുകി വനിതാ ഫോറം . മുഖ്യമന്ത്രി ബിരേന്‍ സിംഗ് സ്വേച്ഛാധിപതിയാണെന്നു തുടങ്ങിയ പ്ലക്കാര്‍ഡുകളുമായാണ് കുക്കി വനിതാ ഫോറം അമിത് ഷായുടെ വസതിക്ക് മുന്നിലേക്ക് പ്രതിഷേധവുമായെത്തിയത്. സംഘര്‍ഷം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഇടപെടല്‍ വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. മുദ്രാവാക്യം വിളിച്ചവരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബജ്റം​ഗ് സേന കോൺ​ഗ്രസിൽ ലയിച്ചു

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ മധ്യപ്രദേശിൽ ആർഎസ്എസ് ബിജെപി ബന്ധമുണ്ടായിരുന്ന ബജ്റം​ഗ് സേന കോൺഗ്രസിൽ ലയിച്ചു. സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാവും ബജ്റം​ഗ് സേന കൺവീനറുമായ രഘുനന്ദൻ ശർമ രാജിവച്ച് കോൺഗ്രസിൽ അംഗത്വമെടുത്തു.നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സർക്കാരിനെ അധികാരത്തിലേറ്റുകയാണ് ലക്ഷ്യമെന്നും ബിജെപി സർക്കാരിനെ താഴെയിറക്കുമെന്നും ബജ്റം​ഗ് സേന ദേശീയ പ്രസിഡന്റ് രൺവീർ പടേറിയ പറഞ്ഞു.

Posted inബിസിനസ്സ്

കാര്‍ഡ് വേണ്ട, ഇനി എ.ടി.എമ്മില്‍ നിന്ന് പണമെടുക്കാന്‍ യു.പി.ഐ മതി!

എ.ടി.എമ്മില്‍ നിന്ന് കാര്‍ഡ് ഉപയോഗിക്കാതെ തന്നെ പണമെടുക്കാവുന്ന സേവനം അവതരിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ. ഈ സേവനം ലഭ്യമാക്കുന്ന ആദ്യ പൊതുമേഖലാ ബാങ്കാണിത്. ഇടപാടുകാര്‍ക്ക് എ.ടി.എം/ഡെബിറ്റ് കാര്‍ഡിന് പകരം യു.പി.ഐ ആപ്പ് ഉപയോഗിച്ച് എ.ടി.എമ്മില്‍ നിന്ന് പണമെടുക്കാവുന്ന സൗകര്യമാണിത്. ബാങ്ക് ഓഫ് ബറോഡയുടെ മാത്രമല്ല മറ്റ് ബാങ്കുകളുടെ ഇടപാടുകാര്‍ക്കും ഈ സേവനം ഉപയോഗിക്കാം. ഭീം യു.പി.ഐ., ബാങ്ക് ഓഫ് ബറോഡയുടെ ബി.ഒ.ബി വേള്‍ഡ് യു.പി.ഐ., മറ്റേതെങ്കിലും യു.പി.ഐ ആപ്പ് എന്നിവ ഉപയോഗിച്ചും ബാങ്ക് ഓഫ് ബറോഡയുടെ എ.ടി.എമ്മില്‍ […]

Posted inടെക്നോളജി

പരിധിയില്ലാത്ത രണ്ട് ഡാറ്റ പ്ലാനുകളുമായി വി

പരിധിയില്ലാതെ ഉപയോഗിക്കാന്‍ കഴിയുന്ന രണ്ട് ഡാറ്റ പ്ലാനുകള്‍ അവതരിപ്പിച്ച് വി. വോഡഫോണ്‍ ഐഡിയയുടെ രണ്ട് പുതിയ അണ്‍ലിമിറ്റഡ് ‘വി ഛോട്ടാ ഹീറോ പ്ലാനുകള്‍ (നൈറ്റ് ബിംഗെ) അര്‍ധരാത്രി മുതല്‍ രാവിലെ ആറുവരെ പരിധിയില്ലാതെ ഉപയോഗിക്കാന്‍ കഴിയും. ഒരു ദിവസത്തേക്കു ഉപയോഗിക്കാവുന്ന 17 രൂപയുടേയും 7 ദിവസം വരെ ഉപയോഗിക്കാവുന്ന 57 രൂപയുടേയും ഡാറ്റ പ്ലാനുകളാണ് പ്രധാനമായും പ്രീ പെയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് കമ്പനി അവതരിപ്പിച്ചത്. ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ലഭ്യമല്ലാത്ത വിദ്യാര്‍ഥികള്‍, ജോലി തേടുന്നവര്‍ അല്ലെങ്കില്‍ അടുത്തകാലത്ത് ജോലി […]

Posted inവിനോദം

‘ആദിപുരുഷി’ന്റെ അവസാന ട്രെയിലര്‍

പ്രഭാസ് നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ആദിപുരുഷിന്റെ അവസാന ട്രെയിലര്‍ എത്തി. രാമായണത്തെ ആസ്പദമാക്കി രാമ-രാവണ യുദ്ധം പശ്ചാത്തലമാക്കിയാണ് ചിത്രമെത്തുന്നത്. തിന്മയ്ക്ക് മുകളില്‍ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. ബോളിവുഡ് ചിത്രം താനാജി ഒരുക്കിയ ഓം റൗട്ടാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. വിഎഫ്എക്‌സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 500 കോടിയാണ്. 3ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകളിലും ചിത്രമെത്തും. ചിത്രത്തില്‍ രാഘവ എന്ന കഥാപാത്രമായി പ്രഭാസും ലങ്കേഷ് […]

Posted inവിനോദം

‘ഒ.ബേബി’യുടെ ട്രെയിലര്‍ പുറത്തുവിട്ടു

രഞ്ജന്‍ പ്രമോദിന്റെ സംവിധാനത്തിലുള്ള ‘ഒ.ബേബി’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. ദിലീഷ് പോത്തനും ഒരുകൂട്ടം പുതുമുഖ താരങ്ങളും അണിനിരക്കുന്ന പ്രൊജക്റ്റിലെ ഏറെ ആകാംഷ ഉണര്‍ത്തുന്ന ട്രെയിലറാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. ചിത്രം ഒരു ത്രില്ലര്‍ സ്വഭാവത്തിലാണ് എത്തുന്നത് എന്നാണ് ‘ഒ.ബേബി’യുടെ ടീസറും ട്രെയിലറും നല്‍കുന്ന സൂചന. പ്രാര്‍ത്ഥന ഇന്ദ്രജിത്ത് ആലപിച്ച ഗാനവും ചിത്രത്തിലേതായി ഇതിനംകം ഹിറ്റായിരുന്നു. ‘ഒ. ബേബി’യില്‍ ദിലീഷ് പോത്തനാണ് നായകന്‍. ‘ഒ.ബേബി’ ജൂണ്‍ ഒമ്പതിനാണ് റിലീസ് ചെയ്യുക. നായകനാകുന്നതിനൊപ്പം ദിലീഷ് പോത്തന്‍ നിര്‍മ്മാതാവുമാകുന്ന ചിത്രം എന്ന പ്രത്യേകതയും […]