Posted inഓട്ടോമോട്ടീവ്

5 ഡോര്‍ ജിമ്‌നിയെ വിപണിയിലെത്തിച്ച് മാരുതി സുസുക്കി

എസ്യുവി വിഭാഗത്തില്‍ തരംഗം സൃഷ്ടിക്കാന്‍ 5 ഡോര്‍ ജിമ്‌നിയെ വിപണിയിലെത്തിച്ച് മാരുതി സുസുക്കി. ഓട്ടോ എക്‌സ്‌പോയില്‍ അരങ്ങേറ്റം നടത്തിയ വാഹനത്തിന്റെ പ്രാരംഭവില 12.74 ലക്ഷം രൂപയാണ്. മൂന്നു വകഭേദങ്ങളിലായി മാനുവല്‍ ഓട്ടമാറ്റിക് വകഭേദങ്ങളില്‍ ലഭിക്കുന്ന വാഹനത്തിന്റെ സീറ്റ മാനുവലിന് 12.74 ലക്ഷം രൂപയും ആല്‍ഫ മാനുവലിന് 13.69 ലക്ഷം രൂപയും ആല്‍ഫ മാനുവല്‍ ഡ്യുവല്‍ ടോണിന് 13.85 ലക്ഷം രൂപയുമാണ് വില. സീറ്റയുടെ ഓട്ടമാറ്റിക്ക് പതിപ്പിന് 13.94 ലക്ഷം രൂപയും ആല്‍ഫ ഓട്ടമാറ്റിക്കിന് 14.89 ലക്ഷം രൂപയും […]

Posted inപുസ്തകങ്ങൾ

ആന്‍ഡമാനിലെ ജരാവകള്‍ – ഒരു ഡോക്ടറുടെ അനുഭവക്കുറിപ്പുകള്‍

ആന്‍ഡമാനിലെ പൗരാണിക ഗോത്രമായ ജരാവ ജനതയെക്കുറിച്ചുള്ള പുസ്തകം, ശിലായുഗമനുഷ്യരെ ഓര്‍മ്മിപ്പിക്കുന്ന നെഗ്രിറ്റോ വംശജരായ ഈ ആന്‍ഡമാന്‍ ദ്വീപിലെ ഗോത്രജനങ്ങള്‍, പരിഷ്‌കൃത സമൂഹങ്ങ ളില്‍ നിന്ന് അകന്നു കഴിയുന്നവരാണ്. വേട്ടയാടിയും പെറുക്കിത്തിന്നും മീന്‍ പിടിച്ചും ജീവിക്കുന്ന ഇവര്‍ ആന്‍ഡമാനിലെ രണ്ട് ദ്വീപുകളില്‍ ജീവിക്കുന്നു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജനതയാണ്. അഭിമാനികളും ശൂരന്മാരുമായ ഇവരുടെ ആചാര- ജീവിതരീതികളെക്കുറിച്ച് ഇവിടെ എത്തിച്ചേര്‍ന്ന് സേവനമനുഷ്ഠിച്ച് ഡോ. രത്തന്‍ ചന്ദ്ര കാര്‍ എഴുതിയ പുസ്തകത്തിന്റെ വിവര്‍ത്തനമാണിത്. നരവംശ ശാസ്ത്രമേഖലയ്ക്ക് വലിയൊരു സംഭാവനയാണ് ഈ ഗ്രന്ഥം. ‘ആന്‍ഡമാനിലെ […]

Posted inആരോഗ്യം

ചോപ്പിങ് ബോര്‍ഡുകളുടെ ഉപയോഗം കുറയ്ക്കാം

ഇന്ന് മിക്കവാറും എല്ലാ അടുക്കളയിലും കാണപ്പെടുന്ന ഒന്നാണ് പച്ചക്കറികള്‍ അരിയുന്നതിനുള്ള ചോപ്പിങ് ബോര്‍ഡുകള്‍. പ്ലാസ്റ്റിക്കും തടിയും മുളയും റബ്ബറും ഉപയോഗിച്ചുള്ള ചോപ്പിങ് ബോര്‍ഡുകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഈ ചോപ്പിങ് ബോര്‍ഡ് ഉപയോഗിച്ച് പച്ചക്കറി അരിയുമ്പോള്‍ ഹാനികരമായ ചില മൈക്രോപ്ലാസ്റ്റിക്കുകളും സൂക്ഷ്മ കണങ്ങളും ഭക്ഷണത്തില്‍ കലരുമെന്ന് നോര്‍ത്ത് ഡക്കോട്ട സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഈ കണങ്ങള്‍ ശരീരത്തിനുള്ളിലെത്തുന്നത് നീര്‍ക്കെട്ട്, ഇന്‍സുലിന്‍ പ്രതിരോധം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, കോശങ്ങള്‍ക്ക് നാശം, അലര്‍ജിക് പ്രതികരണങ്ങള്‍, പ്രത്യുത്പാദനശേഷിക്കുറവ്, […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

48 മണിക്കൂറിനുള്ളിൽ കാലവർഷം എത്തിയേക്കും

കാലവർഷം നിലവിൽ ദുർബലമെങ്കിലും, കേരളാ തീരത്തേക്ക് എത്താൻ അനുകൂല സാഹചര്യം ഒരുങ്ങുന്നുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉയർന്ന തിരമാലകൾക്കും, മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  വയനാട് ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കോഴിക്കോട് കളക്ടറേറ്റില്‍ മോക് പോളിംഗ് നടത്തി. മോക് പോളിംഗില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. ഇലക്ട്രോണിക്‌സ് വോട്ടിംഗ് മെഷീനുകള്‍ ഉള്‍പ്പെടെ കാണിച്ചുകൊണ്ടാണ് മോക് പോളിംഗ് നടത്തിയത്. തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലാണ് മോക് പോളിംഗ് നടന്നത്. രാഹുല്‍ഗാന്ധി അയോഗ്യനാക്കപ്പെട്ടതിനാല്‍ വയനാട്ടില്‍ വൈകാതെ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കും. മഹാരാജാസ് കോളേജിന്റേതെന്ന പേരില്‍ വ്യാജ രേഖയുണ്ടാക്കി അട്ടപ്പാടിയിലെ സര്‍ക്കാര്‍ കോളജില്‍ ജോലിക്കു ശ്രമിച്ച എസ്എഫ്‌ഐ നേതാവ് കെ വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിശദമായി അന്വേഷിക്കണമെന്ന് എംവി ഗോവിന്ദന്‍

എസ്.എഫ്.ഐക്കെതിരെ വലിയ ഗൂഢാലോചന നടക്കുന്നുവെന്നും, വിഷയത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും എം വി ഗോവിന്ദൻ.പരിക്ഷ എഴുതാത്ത ആൾ എങ്ങിനെ ജയിച്ചു എന്നത് അന്വേഷിക്കണമെന്നും ,മഹാരാജാസ് കോളേജിലെ വ്യാജ പ്രവൃത്തി പരിചയരേഖ ഹാജാരാക്കി അട്ടപ്പാടി കോളേജില്‍ ജോലിക്ക് ശ്രമിച്ചെന്ന ആരോപണത്തില്‍ വിദ്യയ്ക്ക് നേരെയുള്ള അന്വേഷണം നടക്കട്ടെയെന്നും എംവിഗോവിന്ദന്‍ പറഞ്ഞു.വിഷയത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് ആരേയും സംരക്ഷിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുന്നൊരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

വയനാട് ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ കോഴിക്കോട് കളക്ടറേറ്റിൽ മോക് പോളിംഗ് തുടങ്ങി.തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരമുള്ള പ്രാഥമിക നടപടിക്രമമമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലാണ് മോക് പോളിം​ഗ് നടക്കുന്നത്. രാഹുൽ​ഗാന്ധി അയോ​ഗ്യനാക്കപ്പെട്ട കേസ് നിലവിലുണ്ട്. അതിനിടയിൽ പെട്ടെന്നുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ദുരൂഹമാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുൻ എം എൽ എ പി കെ ശശിക്കെതിരെ നടപടിക്ക് സാധ്യത

സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുക്കുന്ന സി പി എം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് യോഗം തുടങ്ങി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ്റെ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മുൻ എംഎൽഎ പി.കെ. ശശിക്കെതിരെ നടപടിയ്ക്ക് സാധ്യതയുണ്ടെന്നും ജില്ല സെക്രട്ടേറിയറ്റ് അംഗമായ പി.കെ ശശിയെ തരം താഴ്ത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എംഎംഹസ്സൻ,ബെന്നിബഹനാന്‍,കെസി ജോസഫ് എന്നീ നേതാക്കൾ ഇന്ന് ഉമ്മൻ ചാണ്ടിയെ കണ്ടേക്കും

ഉമ്മൻ ചാണ്ടിയുമായി ആലോചിച്ചു തുടർ നീക്കങ്ങൾക്ക് എ ഗ്രൂപ്പ് തയ്യാറെടുക്കുന്നു.എംഎംഹസ്സൻ, ബെന്നിബഹനാന്‍,കെസി ജോസഫ് എന്നീ നേതാക്കളുടെ ബാംഗ്ലൂർ ദൗത്യം ഗ്രൂപ്പിൽ ഭിന്നത ഇല്ലെന്ന സന്ദേശം നല്കാൻ കൂടിയാണെന്നും റിപ്പോർട്ടുണ്ട്.കോൺഗ്രസ്‌ അധ്യക്ഷനെ നേരിട്ട് കണ്ട് പരാതി പറയാനും എ ഗ്രൂപ്പ് ആലോചിക്കുന്നുണ്ട്. പുന:സംഘടനയിൽ ഉള്‍പ്പടെ പാര്‍ട്ടിയിലെ അധികാരകേന്ദ്രമായി കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷനേതാവും മാറിയതോടെ വലിയ ആശങ്കയിലാണ് കോണ്‍ഗ്രസിലെ പ്രബല ഗ്രൂപ്പുകള്‍.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗുസ്തി താരങ്ങളുടെ സമരം പാർട്ടിക്ക് ക്ഷീണമായി എന്ന വിലയിരുത്തലിൽ ബിജെപി

ബ്രിജ് ഭൂഷണിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങളുടെ സമരത്തെ തുടർന്ന് ഒത്തുതീർപ്പ് ശ്രമങ്ങൾ തുടരാൻ കേന്ദ്ര സർക്കാർ. താരങ്ങളുടെ സമരം പാർട്ടിക്ക് ക്ഷീണമായി എന്ന വിലയിരുത്തലിലാണ് ബിജെപി. വിഷയം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച പറ്റി എന്നും നേതാക്കൾ നേതൃത്വത്തെ അറിയിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ താരങ്ങളുമായി ചർച്ച തുടരും. കായിക മന്ത്രി അനുരാഗ് താക്കൂർ വിഷയത്തില്‍ വീണ്ടും ഇടപെടുമെന്നും സൂചന.