Posted inഓട്ടോമോട്ടീവ്

ഹോണ്ട എലിവേറ്റിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

ഹോണ്ട കാര്‍സ് ഇന്ത്യ തങ്ങളുടെ ഏറ്റവും പുതിയ എസ്യുവിയായ ഹോണ്ട എലിവേറ്റിനെ ഇന്ത്യന്‍ കാര്‍ വിപണിയില്‍ അവതരിപ്പിച്ചു. ഈ പുതിയ എസ്യുവി മോഡല്‍ ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, സ്‌കോഡ കുഷാക്ക്, ഫോക്സ്വാഗണ്‍ ടൈഗണ്‍, എംജി ആസ്റ്റര്‍ എന്നിവയ്ക്ക് എതിരാളിയാവും. നിലവില്‍ ഹോണ്ടയ്ക്ക് രാജ്യത്ത് എസ്യുവി മോഡലുകളൊന്നുമില്ല. ആദ്യം ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തും. ഹോണ്ട എലിവേറ്റ് ബുക്കിംഗ് 2023 ജൂലൈ മാസം മുതലാണ് ആരംഭിക്കുക. ഹോണ്ട സിറ്റി സെഡാനുമായി പങ്കിടുന്ന 1.5 ലിറ്റര്‍ […]

Posted inലേറ്റസ്റ്റ്

കെ വിദ്യയുടെ പിഎച്ച്ഡി ഗൈഡ് പിന്മാറി

മഹാരാജാസ് കോളേജ് സർട്ടിഫിക്കറ്റ് വിവാദത്തിൽ കെ വിദ്യയുടെ ഗവേഷണ ഗൈഡ് സ്ഥാനത്ത് നിന്ന് ബിച്ചു എക്സ്‌മലയിൽ പിന്മാറി. കെ വിദ്യ നിയമപരമായി നിരപരാധിത്വം തെളിയിരുന്നത് വരെ ഗൈഡ് സ്ഥാനത്ത് നിന്ന് മാറിനിൽക്കുകയാണെന്ന് ഡോ ബിച്ചു എക്സ്മല കാലടി സർവകലാശാലയെ അറിയിച്ചു.കുറ്റാരോപിതയായി ഇരിക്കുന്ന സാഹചര്യത്തിൽ കെ വിദ്യയുമായി സഹകരിക്കാനാകില്ല. നിരപരാധിത്വം നിയമപരമായി തെളിയിക്കണമെന്ന് കെ വിദ്യയുടെ ഗൈഡ് പറഞ്ഞു. കാലടി സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർത്ഥിയാണ് വിദ്യ.

Posted inപുസ്തകങ്ങൾ

ഒരു കായികാധ്യാപികയുടെ തുറന്നെഴുത്ത്

കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേ ജില്‍ കായികാദ്ധ്യാപികയായിരുന്ന പ്രൊഫ. ഫിലോമിന ജോസഫിനെ സര്‍വ്വീസില്‍നിന്നു പിരിച്ചു വിട്ട മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിലൂടെ ജോലി തിരിച്ചു കിട്ടിയതിന്റെ കഥ പറയുകയാണ് ഒരു കായി കാദ്ധ്യാപികയുടെ തുറന്നെഴുത്ത് എന്ന കൃതി. കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത ഈ നിയമപോരാട്ടം നമ്മുടെ നിയമസംവിധാനത്തിന്റെയും മാനേജ്‌മെന്റ് നിയമനങ്ങളുടെയും ഉള്ളറകളിലേക്ക് വെളിച്ചം വീശുന്നു. ഒരു സ്ത്രീയുടെ അതിജീ വനത്തിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഈ പുസ്തകത്തിലൂടെ പ്രൊഫ. ഫിലോമിന ജോസഫ് പറയുന്നത്. ഒരു കായികാധ്യാപിക നിയമയുദ്ധം ജയിച്ച […]

Posted inആരോഗ്യം

ഭക്ഷണം സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ അഞ്ച് കാര്യങ്ങള്‍

സുരക്ഷിതമല്ലാത്ത ഭക്ഷണം 200ലധികം രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഡബ്യൂഎച്ച്ഒയുടെ കണക്കനുസരിച്ച് പത്തില്‍ ഒരാള്‍ മോശം ഭക്ഷണം കഴിക്കുന്നതുമൂലം രോഗബാധിതരാകുന്നുണ്ട്. ഇതിന്റെ ഫലമായി പ്രതിവര്‍ഷം 4,20,000 പേരാണ് മരണത്തിന് കീഴടങ്ങുന്നത്. കഴിക്കുന്ന ഭക്ഷണം സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കാനാണ് ഡബ്യൂഎച്ച്ഒ ഓര്‍മ്മിപ്പിക്കുന്നത്. അടുക്കളയില്‍ കയറുന്നതിന് മുമ്പ് കൈകള്‍ വൃത്തിയായി കഴുകി ശുചിത്വം ഉറപ്പാക്കണം. പാചകത്തിലുടനീളം വൃത്തിക്ക് പ്രാധാന്യം നല്‍കാന്‍ ശ്രദ്ധിക്കണം. പാകം ചെയ്ത ഭക്ഷണപദാര്‍ത്ഥങ്ങളെയും പാകം ചെയ്യാത്തവയെയും ഒന്നിച്ച് വയ്ക്കരുത്. ഇവ പ്രത്യേകം പാത്രങ്ങളില്‍ […]

Posted inലേറ്റസ്റ്റ്

കോടീശ്വരന്റെ ഭാര്യയായിരിക്കാനുള്ള കഷ്ടപ്പാടുകള്‍

സ്വന്തം പൊങ്ങച്ചം വിളംബരം ചെയ്യാനാണ് മിക്കവരും സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗിക്കുന്നത്. കോടീശ്വരന്റെ ഭാര്യയായി ജീവിക്കാനുള്ള കഷ്ടപ്പാടുകളുടെ പൊങ്ങച്ച വീഡിയോ പങ്കുവച്ച ദുബായിലെ ലിന്‍ഡ ആന്‍ഡ്രേഡ് ഇന്‍സ്റ്റഗ്രാമില്‍ താരമായിരിക്കുകയാണ്. ഒന്നര ലക്ഷം ഫോളോവേഴ്സുള്ള പൊങ്ങച്ച താരമാണ് ലിന്‍ഡ. ആഡംബര യാത്രകള്‍, താമസം, ഷോപ്പിഗ്, ഭക്ഷണം എന്നിങ്ങനെയുള്ള വീഡിയോകളാണ് ലിന്‍ഡ പങ്കുവയ്ക്കാറുള്ളത്. കോടീശ്വരന്റെ ഭാര്യയായി ജീവിക്കുന്നതിലെ ക്ളേശങ്ങള്‍ എന്തെല്ലാമാണെന്നോ. വിലയേറിയ ആഭരണങ്ങള്‍ ധരിക്കുന്നതിനാല്‍ പിടിച്ചുപറിയോ കവര്‍ച്ചയോ ഭയപ്പെടണം. വൈവിധ്യമായ ഒരുപാട് ഇനം ഭക്ഷണത്തില്‍ നിന്ന് കഴിക്കാനുള്ളതു ‘സെലക്ട്’ ചെയ്യാന്‍ പ്രയാസം. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കനത്ത മഴ മുന്നറിയിപ്പിനിടെ അരുവിക്കര ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തും

കനത്ത മഴ മുന്നറിയിപ്പിനിടെ അരുവിക്കര ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തും. ഡാമിന്റെ മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകളാണ് നിലവില്‍ പത്ത് സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിരിക്കുന്നത്. ഇരുഷട്ടറുകളും 20 സെന്റിമീറ്റര്‍ കൂടിയാണ് കൂടുതലായി ഉയര്‍ത്തുന്നത്. പ്രദേശ വാസികള്‍ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം കളക്ടര്‍ അറിയിച്ചു. മഴ ശക്തമാകുന്നതിനിടെ അറബിക്കടലില്‍ രൂപപ്പെട്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം കേരളത്തില്‍ എത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഭക്ഷ്യ സുരക്ഷയില്‍ കേരളത്തിന് ഒന്നാം സ്ഥാനം

ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത്. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് സംസ്ഥാനം മുന്നിലെത്തിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഭക്ഷ്യ സുരക്ഷയില്‍ കേരളത്തിന് ഒന്നാം സ്ഥാനം ലഭിക്കുന്നത്. ട്രോഫിയും പ്രശസ്തി ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മണ്‍സുഖ് മാണ്ഡവ്യയില്‍ നിന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വി.ആര്‍. വിനോദ് പുരസ്കാരം ഏറ്റുവാങ്ങി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗുസ്തി താരങ്ങളുടെ സമരം തത്ക്കാലത്തേക്ക് നിര്‍ത്തിവച്ചു

ബ്രിജ് ഭൂഷണിനെതിരായ ലൈംഗിക പീഡന പരാതികളിൽ അന്വേഷണം. ഈ മാസം 15 നകം കുറ്റപത്രം സമർപ്പിക്കുമെന്ന് ഗുസ്തി താരങ്ങൾക്ക് കേന്ദ്ര സർക്കാര്‍ ഉറപ്പ് നൽകി. ഈ സാഹചര്യത്തിൽ താരങ്ങൾ സമരം താൽകാലികമായി നിർത്തി. താരങ്ങൾക്കെതിരായ കേസുകളും പിൻവലിക്കും. കായിക മന്ത്രി അനുരാഗ് താക്കൂറും താരങ്ങളും തമ്മിലുള്ള ചർച്ചയിലാണ് തീരുമാനം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരളത്തിൽ മഴ കൂടുതൽ മേഖലയിലേക്ക് വ്യാപിക്കുന്നു

അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിലാണ്  ചുഴലിക്കാറ്റ് മുന്നോട്ട് പോകുന്നത്. അടുത്ത മൂന്ന് ദിവസം കൂടി ചുഴലിക്കാറ്റ് കൂടുതൽ വേഗതയോടെ വടക്ക് ദിശയിൽ മുന്നോട്ട് പോകുമെന്നാണ് വിലയിരുത്തൽ. കാലാവസ്ഥയിൽ ഇതേ തുടർന്നുണ്ടായ മാറ്റത്തോടെ കേരളത്തിൽ മഴ കൂടുതൽ മേഖലയിലേക്ക് വ്യാപിക്കുന്നുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ശ്രദ്ധയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജിൽ രണ്ട് ദിവസമായി നടന്നുവന്നിരുന്ന വിദ്യാർത്ഥി സമരം മന്ത്രി തല സമിതി നടത്തിയ ചർച്ചയോടെ അവസാനിപ്പിച്ചു. ശ്രദ്ധയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഉന്നയിച്ച ആവശ്യങ്ങൾ ഒന്നും പൂർണമായി അംഗീകരിക്കപ്പെട്ടില്ലെങ്കിലും മന്ത്രിമാർ ഇടപെട്ട പശ്ചാത്തലത്തിലാണ് സമരത്തിൽ നിന്ന് പിന്മാറാൻ വിദ്യാർത്ഥികൾ തയ്യാറായത്. ബിരുദ വിദ്യാർത്ഥിനി ശ്രദ്ധയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് കോട്ടയം എസ് പിയുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. അന്വേഷണ […]