Posted inടെക്നോളജി

ഇന്ത്യയില്‍ ‘വെരിഫൈഡ്’ സേവനത്തിന് പ്രതിമാസം 699 രൂപ!

ഇന്ത്യയില്‍ ‘വെരിഫൈഡ്’ സേവനം ആരംഭിച്ച് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയുടെ മാതൃസ്ഥാപനമായ മെറ്റ. മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് 699 രൂപ പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് ഇടാക്കിയാണ് ‘വെരിഫൈഡ്’ സേവനം എത്തിയിരിക്കുന്നത്. മെറ്റ വെരിഫൈഡ് സബ്‌സ്‌ക്രിപ്ഷനിലൂടെ വെരിഫൈഡ് ബാഡ്ജ്, വ്യാജ എക്കൗണ്ടില്‍ നിന്നുള്ള സംരക്ഷണം, പൊതുവായ എക്കൗണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള എക്കൗണ്ട് പിന്തുണ എന്നിങ്ങനെ മൂന്ന് കാര്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും. അതേസമയം നിലവിലുള്ള ബ്ലൂടിക്ക് എക്കൗണ്ടുകളുടെ ബാഡ്ജ് നിലനിര്‍ത്തുമെന്ന് മെറ്റ സ്ഥിരീകരിച്ചു. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും വെരിഫിക്കേഷന്‍ ലഭിക്കുന്നതിനായി 3 മാനദണ്ഡങ്ങളുണ്ട്. […]

Posted inവിനോദം

‘അമല’യിലെ ആദ്യ വീഡിയോ ഗാനം

അനാര്‍ക്കലി മരിക്കാറും ശരത് അപ്പാനിയും ശ്രീകാന്തും മുഖ്യ വേഷങ്ങളില്‍ എത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ ‘അമല’യിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ‘താനേ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കര്‍ ആണ്. നവാഗതനായ നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം മസ്‌കോട്ട് പ്രൊഡക്ഷന്‍സിന്റെയും ടോമ്മന്‍ എന്റര്‍ടെയ്ന്‍മെന്‍സിന്റെയും ബാനറില്‍ മുഹ്‌സിന നിഷാദ് ഇബ്രാഹിം ആണ് നിര്‍മ്മിക്കുന്നത്. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ഈ ചിത്രം […]

Posted inവിനോദം

ഫഹദ് ഫാസില്‍ നായകനായ ‘ധൂമം’ ട്രെയ്‌ലര്‍

ഫഹദ് ഫാസിലിനെ നായകനാക്കി പവന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ‘ധൂമ’ത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. സിനിമാ തിയറ്ററുകളില്‍ കാണിക്കാറുള്ള പുകയില ഉപയോഗത്തിനെതിരായ സര്‍ക്കാര്‍ പരസ്യത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ നിന്ന് ആരംഭിക്കുന്ന ട്രെയ്‌ലര്‍ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമാണ്. കെജിഎഫ് ഫ്രാഞ്ചൈസി, കാന്താര തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നിര്‍മ്മാണ കമ്പനി ഹൊംബാളെ ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. അവരുടെ ആദ്യ മലയാള ചിത്രവുമാണ് ഇത്. ലൂസിയ, യു ടേണ്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ധൂമം ഒരുക്കുന്ന പവന്‍ കുമാര്‍. അപര്‍ണ […]

Posted inഓട്ടോമോട്ടീവ്

സിംപിള്‍ വണ്‍ സ്‌കൂട്ടറിന്റെ വിതരണം ആരംഭിച്ചു

സിംപിള്‍ വണ്‍ സ്‌കൂട്ടറിന്റെ വിതരണം ആരംഭിച്ച് സിംപിള്‍ എനര്‍ജി. കഴിഞ്ഞ മാസം അവസാനം വിപണിയിലെത്തിയ സ്‌കൂട്ടറിന്റെ വില പ്രാരംഭവില 1.58 ലക്ഷം രൂപയാണ്. ആദ്യ 15 സ്‌കൂട്ടറുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കികൊണ്ടാണ് വിതരണം സിംപിള്‍ എനര്‍ജി ആരംഭിച്ചത്. ഇതുവരെ 1 ലക്ഷത്തിലധികം ബുക്കിങ് ലഭിച്ചു. ഇന്ത്യയിലെ ഏറ്റവും റേഞ്ചുള്ള ഇ സ്‌കൂട്ടര്‍ എന്ന അവകാശവാദത്തോടെയാണ് 212 കിലോമീറ്റര്‍ റേഞ്ചുമായി സിംപിള്‍ വണ്‍ എത്തിയത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ സിംപിള്‍ വണ്ണിനു വെറും 2.7 സെക്കന്‍ഡുകള്‍ മാത്രം […]

Posted inപുസ്തകങ്ങൾ

ദൈവ നഗ്‌നന്‍

ശ്രീശാരദാദേവിയുടെ ശ്രീരാമകൃഷ്ണപരമഹംസരിലേക്കുള്ള യാത്രയാണ് ഈ നോവല്‍. വിവാഹസമയത്ത് പരമഹംസര്‍ക്കു ഇരുപത്തിമൂന്നു വയസ്സും വധുവായിരുന്ന ശാരദാദേവിക്ക് അഞ്ചു വയസ്സും ആയിരുന്നു. ശാരദാദേവിക്ക് പരമഹംസര്‍ ദൈവതുല്യനായിരുന്നതിനാല്‍തന്നെ അവര്‍ അദ്ദേഹത്തിന്റെ ശിഷ്യയായി മാറുകയായിരുന്നു. കേവലം ഒരു വ്യാഴവട്ടക്കാലം മാത്രം ഒരുമിച്ചു ജീവിച്ച ശാരദാദേവിയുടെയും പരമഹംസരുടെയും ജീവിതം, അദ്ദേഹത്തിന്റെ വചനാമൃതങ്ങളെയും ചേര്‍ത്ത് വളരെ മനോഹരമായി ഈ കൃതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. ‘ദൈവ നഗ്‌നന്‍’. ചന്ദ്രശേഖരന്‍ നായര്‍. ഡിസി ബുക്‌സ്. വില 332 രൂപ.  

Posted inആരോഗ്യം

വയര്‍ കമ്പനവും വിശപ്പില്ലായ്മയും ഒരുമിച്ചു വന്നാല്‍

പാലുല്‍പന്നങ്ങള്‍, കാബേജ്, പയര്‍, ബിയര്‍, ശീതള പാനീയങ്ങള്‍, ച്യൂയിങ് ഗം എന്നിവ കഴിച്ചതിനു ശേഷം ചിലര്‍ക്ക് വയറില്‍ ഗ്യാസ് വന്ന് വീര്‍ക്കാറുണ്ട്. ഉറക്ക ഗുളിക, സെഡേറ്റീവുകള്‍, ആന്റി ഡിപ്രസന്റ് ഗുളികകള്‍ എന്നിവയാലും ചിലര്‍ക്ക് വയര്‍ കമ്പനം വരാം. എന്നാല്‍ ഇതിനൊപ്പം വിശപ്പില്ലായ്മയും അനുഭവപ്പെട്ടാല്‍ അത് ചില ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ രോഗങ്ങളുടെ ലക്ഷണമാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഭക്ഷണത്തിലെ അണുബാധ, വിട്ടുമാറാത്ത മലബന്ധം, ലാക്ടോസ് ഇന്‍ടോളറന്‍സ്, ഗ്യാസ്ട്രിറ്റിസ്, പെപ്റ്റിക് അള്‍സര്‍ തുടങ്ങിയ രോഗങ്ങളുടെ ലക്ഷണങ്ങളാകാം ഗ്യാസും വിശപ്പില്ലായ്മയും. വയര്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കുടിശ്ശിക കിട്ടിയില്ലെങ്കിൽ പിന്മാറുമെന്ന് ആശുപത്രികൾ

കാരുണ്യ പദ്ധതി പ്രകാരം ചികിത്സ നൽകിയ സ്വകാര്യ ആശുപത്രികൾക്ക് സർക്കാരിൽ നിന്നും കിട്ടാനുള്ളത് കോടികളാണ്. തുക കുടിശ്ശികയായതോടെ ചികിത്സ തുടരാനാകില്ലെന്ന നിലപാടുകളാണ് പല സ്വകാര്യ ആശുപത്രികളും സ്വീകരിക്കുന്നത്.കുടിശ്ശിക കിട്ടിയില്ലെങ്കിൽ പദ്ധതിയിൽ നിന്ന് പിന്മാറേണ്ടി വരുമെന്ന് കാണിച്ച് സ്വകാര്യ ആശുപത്രികൾ ആരോഗ്യവകുപ്പിന് കത്തയച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബ്രാന്‍ഡ് അംബാസഡറായി അരിക്കൊമ്പന്‍ മാറിയെന്ന് മുഹമ്മദ് റിയാസ്

ബിഎംബിസി നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഈരാറ്റുപേട്ട വാഗമണ്‍ റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിക്കവെ അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് കൊണ്ടുപോയപ്പോഴാണ് സംസ്ഥാനത്തെ റോഡുകളുടെ നിലവാരം ലോകം അറിഞ്ഞതെന്നും ആ അര്‍ഥത്തില്‍ മികച്ച റോഡുകളുടെ ബ്രാന്‍ഡ് അംബാസഡറായി അരിക്കൊമ്പന്‍ മാറിയെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.19 കോടിയോളം രൂപ ചെലവിട്ടാണ് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ

കെ ഫോൺ പദ്ധതിയിൽ ഇന്ത്യൻ നിർമിത ഉൽപന്നം വേണമെന്ന ടെൻഡർ വ്യവസ്ഥ ലംഘിച്ച് ഉപയോഗിച്ചത് ചൈനീസ് കേബിൾ. വില ആറിരട്ടിയോളം കൂടുതലുമായിരുന്നു. എൽഎസ് കേബിൾ എന്ന കമ്പനി ഇന്ത്യൻ നിർമിതമെന്ന പേരിൽ നൽകിയ ഒപിജിഡബ്ല്യു കേബിളുകളുടെ പ്രധാന ഘടകമായ ഒപ്റ്റിക്കൽ യൂണിറ്റ് ചൈനയിൽനിന്ന് ഇറക്കുമതി ചെയ്തതാണ്.   സംസ്ഥാനത്തെ ഇരുപതിനായിരത്തിൽ പരം തദ്ദേശ സ്ഥാപന ജന പ്രതിനിധികളോട് ഈ മാസം 20 നകം അവരുടെയും കുടുംബാംഗങ്ങളുടെയും സ്വത്തുവിവരങ്ങളും ബാധ്യതകളും സമർപ്പിക്കണമന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ. കൂടുതലായി സ്വത്ത് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

റിപ്പോ നിരക്ക് ഉയർത്താതെ റിസർവ് ബാങ്ക്

രാജ്യത്തെ പണപ്പെരുപ്പം തുടർച്ചയായി കുറഞ്ഞതോടെ തുടർച്ചയായ രണ്ടാം തവണയും റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.രാജ്യത്തെ ബാങ്കുകൾക്ക് വായ്പ നൽകുമ്പോൾ റിസർവ് ബാങ്ക് ഈടാക്കുന്ന പലിശ നിരക്കുകളാണ് റിപ്പോ നിരക്കുകൾ.ഉപഭോക്തൃ സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2023 ഏപ്രിലിൽ 4.7 ശതമാനമായി കുത്തനെ ഇടിഞ്ഞിട്ടുണ്ട്. ഇത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹിഷ്ണുത പരിധിയായ 6 ശതമാനത്തിന് താഴെയാണ്.