വ്യാജ രേഖാ കേസിൽ കെ വിദ്യക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. കോളജ് അധികൃതർ നൽകിയ പരാതിയിലാണ് നടപടി. കരിന്തളം ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ കെ വിദ്യ ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നീലേശ്വരം പൊലീസ് കേസെടുത്തത്.പൊലീസ് അന്വേഷണം മെല്ലെപ്പോക്കിലെന്ന് ആരോപണം. വിദ്യക്കെതിരെ കോളജ് പ്രിൻസിപ്പൽ പരാതി നൽകിയിട്ട് ദിവസങ്ങളായി.വ്യാജ സർട്ടിഫിക്കറ്റ് കാട്ടി നിയമനം നേടിയതിൽ കരിന്തളം ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ജയ്സൺ നൽകിയ പരാതിയിലാണ് ജാമ്യമില്ലാ […]
മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ ആക്രമിച്ചുവെന്ന കേസില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കുറ്റംപത്രം തയ്യാറാക്കി
മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ ആക്രമിച്ചുവെന്ന കേസില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കുറ്റംപത്രം തയ്യാറാക്കി. പൊലീസ് നിയമോപദേശത്തിനായി കുറ്റപത്രം നൽകി. കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ എംഎൽഎയുമായ ശബരിനാഥ് ഉൾപ്പെടെ നാല് പേരെ പ്രതികളാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഫർസിൻ മജീദ്, നവീൻ കുമാർ, സുനിത് എന്നിവരാണ് മറ്റ് പ്രതികൾ. വിമാനത്തിനുള്ളിൽ വച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.
കുറ്റവാളികളെ പാർട്ടിയോ സർക്കാരോ എസ്എഫ്ഐയോ സംരക്ഷിക്കില്ല എന്ന് ഇപി ജയരാജന്‍
കെ വിദ്യ ജോലി ലഭിക്കാൻ വേണ്ടി വ്യാജരേഖ നിർമ്മിച്ചത് തെറ്റെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കെ വിദ്യ എസ്എഫ്ഐ നേതാവല്ല.എസ്എഫ്ഐയില്‍ പല വിദ്യാര്‍ത്ഥികളും കാണും, അവരെല്ലാം നേതാക്കളല്ലെന്ന് ഇപി ജയരാജന്‍ പറഞ്ഞു.എസ്എഫ്ഐയെ ഒതുക്കാൻ വലതുപക്ഷ ശക്തികൾ ശ്രമിക്കുന്നു.കെ വിദ്യയ്ക്ക് പാർട്ടി ഒരു പിന്തുണയും നൽകില്ല. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കും. കുറ്റവാളികളെ പാർട്ടിയോ സർക്കാരോ എസ്എഫ്ഐയോ സംരക്ഷിക്കില്ല എന്നും ഇപി ജയരാജന്‍ പറഞ്ഞു.
കേരളത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കാലവർഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ്
കേരളത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കാലവർഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ്. കാലവർഷം അടുത്ത മണിക്കൂറുകളിൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കും. അടുത്ത 24 മണിക്കൂറിൽ കേരളത്തിൽ വ്യാപകമായി മഴ പെയ്യും. ഒമ്പത് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്. ജൂണ്‍ ഒമ്പതിന് എട്ട് ജില്ലകളിലും 10ന് അഞ്ച് ജില്ലകളിലും മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജൂണ്‍ നാലിന് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം […]
ഇ.പി. ജയരാജനെതിരായ കേസ് എഴുതിത്തള്ളുന്നു
യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയിൽ വിമാനത്തിലെ പ്രതിഷേധത്തില്‍ ഇ.പി. ജയരാജനെതിരെയെടുത്ത കേസ് അവസാനിപ്പിക്കുന്നു.മുഖ്യമന്ത്രിക്കെതിരെ മുദ്രവാക്യം വിളിച്ചതിന് ഇ.പി.ജയരാജന്‍ മര്‍ദിച്ചെന്നായിരുന്നു പരാതി.പരാതി കളവെന്ന് കാണിച്ച് വലിയതുറ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കേസ് എഴുതിതള്ളുന്നതില്‍ എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാന്‍ പരാതിക്കാരന് നോട്ടിസ് അയച്ചിട്ടുണ്ട്.
വിദ്യാർത്ഥി പരാതി പരിഹാര സെൽ രൂപീകരിക്കുമെന്ന് മന്ത്രി ആർ ബിന്ദു
വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്വാശ്രയ കോളേജുകളിൽ വിദ്യാർത്ഥി പരാതി പരിഹാര സെൽ രൂപീകരിക്കുമെന്ന് മന്ത്രി ആർ ബിന്ദു. സെല്ലിൽ നിന്ന് നീതി ലഭിച്ചില്ലെങ്കിൽ സർവകലാശാലയിൽ മോണിറ്ററിങ് സമിതിയെ സമീപിക്കാൻ അവസരമുണ്ടാകും. ഇക്കാര്യം ഉടൻ സർവകലാശാല നിയമത്തിന്റെ ഭാഗമാക്കുമെന്നും മന്ത്രി പറഞ്ഞു.വിദ്യാർത്ഥി യൂണിയൻ പ്രതിനിധികളടക്കം ഏഴ് അംഗങ്ങളായിരിക്കും പരാതി പരിഹാര സെല്ലിൽ ഉണ്ടാവുകയെന്നും മന്ത്രി വ്യക്തമാക്കി.
പൊലീസില്‍ പരാതി നല്‍കുമെന്ന് കരിന്തളം കോളേജ്
വിദ്യ നല്‍കിയ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് വ്യക്തമായ സാഹചര്യത്തിൽ ഗസ്റ്റ് ലക്ചററായി ജോലി ചെയ്ത കെ വിദ്യക്കെതിരെ കാസര്‍കോട് കരിന്തളം ഗവണ്‍മെന്‍റ് കോളേജ് പൊലീസില്‍ പരാതി നല്‍കും.സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാന്‍ കരിന്തളം ഗവ. കോളേജ് അധികൃതര്‍ ഇന്നലെ കത്ത് നല്‍കിയിരുന്നു. ഇതേ തുടർന്ന് വിദ്യക്കെതിരെ പൊലീസില്‍ പരാതി നല്‍കാമെന്ന് കോളേജ് അധികൃതർ തീരുമാനിക്കുകയായിരുന്നു.
കേന്ദ്ര ഏജൻസികൾക്ക് അന്വേഷണം കൈമാറാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് കെ.സുരേന്ദ്രൻ
കെ.വിദ്യയെ തള്ളിപറഞ്ഞ് ആർഷോയെ രക്ഷിക്കാനാണ് ശ്രമമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഏതെങ്കിലും ഒന്നോ രണ്ടോ വ്യക്തികൾ മാത്രം നടത്തിയ തട്ടിപ്പല്ല കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലുള്ളത്. എസ്എഫ്ഐയും സിപിഎം അദ്ധ്യാപക സംഘടനാ നേതൃത്വവും അറിഞ്ഞുകൊണ്ടാണ് ഇതെല്ലാം നടക്കുന്നത്.വാദിയെ പ്രതിയാക്കുന്ന നിലപാടാണ് കോളേജ് അധികൃതർ എടുക്കുന്നത്. കേന്ദ്ര ഏജൻസികൾക്ക് അന്വേഷണം കൈമാറാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 8
◾കെ ഫോണ്‍ പദ്ധതിയില്‍ ഇന്ത്യന്‍ നിര്‍മിത ഉല്‍പന്നം വേണമെന്ന ടെന്‍ഡര്‍ വ്യവസ്ഥ ലംഘിച്ച് ഉപയോഗിച്ചത് ചൈനീസ് കേബിള്‍. വില ആറിരട്ടിയോളം കൂടുതലുമായിരുന്നു. എല്‍എസ് കേബിള്‍ എന്ന കമ്പനി ഇന്ത്യന്‍ നിര്‍മിതമെന്ന പേരില്‍ നല്‍കിയ ഒപിജിഡബ്ല്യു കേബിളുകളുടെ പ്രധാന ഘടകമായ ഒപ്റ്റിക്കല്‍ യൂണിറ്റ് ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്തതാണ്. ◾സംസ്ഥാനത്തെ ഇരുപതിനായിരത്തില്‍ പരം തദ്ദേശ സ്ഥാപന ജന പ്രതിനിധികളോട് ഈ മാസം 20 നകം അവരുടെയും കുടുംബാംഗങ്ങളുടെയും സ്വത്തുവിവരങ്ങളും ബാധ്യതകളും സമര്‍പ്പിക്കണമന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍. കൂടുതലായി സ്വത്ത് ആര്‍ജിച്ചാലോ […]
കെ.എഫ്.സി ലാഭത്തില്‍ നാലിരട്ടി വര്‍ധന
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ (കെ.എഫ്.സി) ലാഭം നാലിരട്ടിയായി വര്‍ധിച്ചു. മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 50.19 കോടി രൂപയാണ് കെ.എഫ്.സിയുടെ ലാഭം. മുന്‍ വര്‍ഷം ഇത് 13.20 കോടിയായിരുന്നു. ഒരുവര്‍ഷംകൊണ്ട് നാലിരട്ടി വര്‍ധന. കഴിഞ്ഞ വര്‍ഷം 6,529.40 കോടി രൂപയാണ് വായ്പയായി നല്‍കിയത്. ഇതാദ്യമായാണ് 5,000 കോടി രൂപയ്ക്കു മേല്‍ വായ്പയായി നല്‍കുന്നത്. അടുത്ത വര്‍ഷം വായ്പ 10,000 കോടി രൂപയായി ഉയര്‍ത്താനാണ് ലക്ഷ്യം. സംരംഭക വര്‍ഷമായി പ്രഖ്യാപിച്ച 2022-23 ല്‍ ചെറുകിട സംരംഭങ്ങള്‍ക്കും […]
