മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ ആക്രമിച്ചുവെന്ന കേസില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കുറ്റംപത്രം തയ്യാറാക്കി. പൊലീസ് നിയമോപദേശത്തിനായി കുറ്റപത്രം നൽകി. കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ ശബരിനാഥ് ഉൾപ്പെടെ നാല് പേരെ പ്രതികളാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഫർസിൻ മജീദ്, നവീൻ കുമാർ, സുനിത് എന്നിവരാണ് മറ്റ് പ്രതികൾ. വിമാനത്തിനുള്ളിൽ വച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.
മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ ആക്രമിച്ചുവെന്ന കേസില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കുറ്റംപത്രം തയ്യാറാക്കി
