കെ വിദ്യ ജോലി ലഭിക്കാൻ വേണ്ടി വ്യാജരേഖ നിർമ്മിച്ചത് തെറ്റെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കെ വിദ്യ എസ്എഫ്ഐ നേതാവല്ല.എസ്എഫ്ഐയില്‍ പല വിദ്യാര്‍ത്ഥികളും കാണും, അവരെല്ലാം നേതാക്കളല്ലെന്ന് ഇപി ജയരാജന് പറഞ്ഞു.എസ്എഫ്ഐയെ ഒതുക്കാൻ വലതുപക്ഷ ശക്തികൾ ശ്രമിക്കുന്നു.കെ വിദ്യയ്ക്ക് പാർട്ടി ഒരു പിന്തുണയും നൽകില്ല. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കും. കുറ്റവാളികളെ പാർട്ടിയോ സർക്കാരോ എസ്എഫ്ഐയോ സംരക്ഷിക്കില്ല എന്നും ഇപി ജയരാജന് പറഞ്ഞു.
കുറ്റവാളികളെ പാർട്ടിയോ സർക്കാരോ എസ്എഫ്ഐയോ സംരക്ഷിക്കില്ല എന്ന് ഇപി ജയരാജന്
