Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്തു നൽകി

പുളിക്കൽ പഞ്ചായത്തിലെ മാലിന്യ പ്ലാൻ്റിന് സ്റ്റോപ്പ് മെമ്മോ നൽകാത്തതിൽ മനംനൊന്ത് റസാഖ് പയമ്പ്രോട്ട് പഞ്ചായത്ത് ഓഫീസിനുള്ളിൽ തൂങ്ങിമരിക്കാനിടയായ സംഭവം സംബന്ധിച്ച് ഐ.ജി.യുടെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്തു നൽകി. ഇക്കാര്യത്തിൽ ഐ.ജി.യിൽ കുറയാത്ത ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നും പ്ലാൻ്റിന് പ്രദേശത്ത് അനുമതി നൽകരുതെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഉപതിരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന സംശയങ്ങള്‍ക്കിടെ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. എന്നാല്‍ വയനാട് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പുണ്ടെന്ന് വ്യക്തമാക്കി കോഴിക്കോട് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അയച്ച കത്താണ് സംശയം ഉയര്‍ത്തിയത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഉപതിരഞ്ഞെടുപ്പിന്‍റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. നിലവില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജയരാജനെ കുറ്റമുക്തനാക്കുന്ന റിപ്പോര്‍ട്ടിനെതിരെ ഫർസീൻ

തെളിവ് മറച്ചു വെച്ച് പൊലീസ് അന്വേഷണം നടത്തിയെന്നും ഈ റിപ്പോർട്ടിനെതിരെ കോടതിയിൽ തടസ്സവാദം ഉന്നയിക്കുമെന്നും പരാതിക്കാരൻ ഫർസീൻ മജീദ്. വിമാനത്തിനുള്ളിൽ എൽഡിഎഫ് കണ്‍വീനർ ഇ പി ജയരാജൻ കൈയേറ്റം ചെയ്തുവെന്ന യൂത്ത് കോണ്‍ഗ്രസുകാരുടെ പരാതിയിൽ അന്വേഷണം അവസാനിപ്പിക്കാനും ജയരാജനെ കുറ്റമുക്തനാക്കാനുമുള്ള പോലീസ് റിപ്പോർട്ടിനെ തുടർന്നാണ് തീരുമാനം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അപാകതകൾ പരിഹരിക്കാനാകാതെ മോട്ടോർ വാഹനവകുപ്പ്

എ ഐ ക്യാമറാ നിരീക്ഷണത്തിലൂടെ ഒരു ലക്ഷത്തിലേറെ ചട്ടലംഘനങ്ങൾ ഇതുവരെ കണ്ടെത്തിയെങ്കിലും സാങ്കേതിക തകരാര്‍ മൂലം 3000 പേർക്ക് മാത്രമാണ് നോട്ടീസുകൾ അയച്ചത്.ക്യാമറ കണ്ടെത്തിയ കുറ്റത്തിൽ അപാകതയുണ്ടെന്ന് സംശയമുള്ള കേസുകൾ ഒഴിവാക്കുകയാണ്.പരിവാഹനിലെ പ്രശ്നങ്ങൾ ഒരാഴ്ചക്കുള്ളിൽ പൂർണ്ണമായും പരിഹരിക്കുമെന്നാണ് എൻഐസി പറയുന്നത്. പ്രശ്നപരിഹാരത്തിനായി ഗതാഗതമന്ത്രി ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 9

◾അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ 450 മണ്ഡലങ്ങളില്‍ ബിജെപിക്കെതിരേ പ്രതിപക്ഷം പൊതു സ്ഥാാനാര്‍ത്ഥികളെ മല്‍സരിപ്പിക്കും. പാറ്റ്നയില്‍ 23 നു നടക്കുന്ന പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ആകെ 543 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു പോകാതിരുന്നാല്‍ വിജയം ഉറപ്പാണെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷ കക്ഷികള്‍. ◾സ്വാശ്രയ കോളേജുകളില്‍ വിദ്യാര്‍ത്ഥി പരാതി പരിഹാര സെല്‍ രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു. സെല്ലില്‍ നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ സര്‍വകലാശാലയില്‍ മോണിറ്ററിങ് സമിതിയെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മകൾ നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ പിതാവ് ശ്രീമഹേഷ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു

മാവേലിക്കരയിൽ ആറ് വയസുകാരിയായ മകൾ നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ പിതാവ് ശ്രീമഹേഷ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് വൈകിട്ടാണ് മാവേലിക്കര കോടതി ശ്രീമഹേഷിനെ റിമാൻഡ് ചെയ്തത്. മാവേലിക്കര സബ്ജയിലിൽ എത്തിച്ച പ്രതി അവിടെ വച്ച് സ്വയം കഴുത്തു മുറിക്കുകയായിരുന്നു. ശ്രീമഹേഷിനെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രതിയുടെ നില അതീവ ഗുരുതരമാണ്.

Posted inലേറ്റസ്റ്റ്

സ്രാവിന്റെ മുട്ട

സ്രാവ് മുട്ടയിടുമോ? ചിലയിനം സ്രാവുകള്‍ മുട്ടയിടും. കടലുകളില്‍ മുങ്ങിക്കിടക്കുന്ന പാറകളിലും പാറയിടുക്കുകളിലുമാണ് സ്രാവുകള്‍ മുട്ടയിടുന്നത്. ചിലപ്പോള്‍ അവ തിരകളില്‍ പെട്ട് കരയിലേക്കും എത്താറുണ്ട്. മുട്ട വിരിയാന്‍ ഒമ്പതു മാസം വരെ സമയമെടുക്കും. ഒരു സ്രാവിന്റെ മുട്ട ബീച്ചില്‍നിന്നു കണ്ടെത്തിയ വീഡിയോ ഈയിടെ വൈറലായി. കാലിഫോര്‍ണിയ ബീച്ചില്‍ റെബേക്ക എന്ന യുവതിയാണ് സ്രാവിന്റെ മുട്ട കണ്ടെത്തിയത്. മുട്ട നല്ല മൃദുലമാണെന്നും സ്പോഞ്ചിയാണെന്നുമെല്ലാം റെബേക്ക പറയുന്നുണ്ട്. ഒപ്പം തന്നെ അതിന്റെ അകത്ത് ഭ്രൂണമുണ്ട് എന്നും റെബേക്ക ചൂണ്ടിക്കാണിക്കുന്നു. ചില സ്രാവുകള്‍ […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  സ്വാശ്രയ കോളേജുകളില്‍ വിദ്യാര്‍ത്ഥി പരാതി പരിഹാര സെല്‍ രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു. സെല്ലില്‍ നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ സര്‍വകലാശാലയില്‍ മോണിറ്ററിങ് സമിതിയെ സമീപിക്കാന്‍ അവസരമുണ്ടാകും. ഇതിനായി സര്‍വകലാശാല നിയമത്തില്‍ ഭേദഗതി കൊണ്ടുവരും. കോട്ടയം അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളജില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയതിന്റെ പശ്ചാത്തലത്തിലാണ് എല്ലാ കോളജുകളിലും സെല്‍ രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കുന്നത്. പരീക്ഷ എഴുതാതെ ജയിച്ചത് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ കുറ്റമല്ല, സാങ്കേതിക പിഴവാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ആര്‍ഷോയുടെ പേര് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ശ്രദ്ധയുടെ ആത്‌മഹത്യയിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുട്ടിയുടെ കുടുംബം

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിങ്ങ് കോളജ് വിദ്യാർത്ഥിനി ശ്രദ്ധയുടെ ആത്‌മഹത്യയിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുട്ടിയുടെ കുടുംബം. ആത്‌മഹത്യാ കുറിപ്പെന്ന പേരിൽ പൊലീസ് പുറത്തുവിട്ടത് 2022ൽ കുട്ടി സ്നാപ്ചാറ്റിൽ പോസ്റ്റ് ചെയ്ത കുറിപ്പാണെന്ന് തെളിവുസഹിതം കുടുംബം ആരോപിക്കുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതിനൽകുമെന്നും കുടുംബം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആത്മഹത്യാ കുറിപ്പ് എന്ന പേരിൽ കോട്ടയം എസ്പി കാണിച്ച കുറിപ്പ് തെറ്റാണ് എന്ന് കുടുംബം ആരോപിച്ചു. പണ്ട് കുട്ടി ആർക്കോ അയച്ചതാണ് അത്. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കൊച്ചിയിലെ മാലിന്യ പ്രശ്നത്തിൽ കോർപ്പറേഷന് രൂക്ഷ വിമർശനവുമായി ഹൈക്കോടതി രംഗത്ത്

കൊച്ചിയിലെ മാലിന്യ പ്രശ്നത്തിൽ കോർപ്പറേഷന് രൂക്ഷ വിമർശനവുമായി ഹൈക്കോടതി രംഗത്ത്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ടെടുത്ത കേസ് പരിഗണിക്കവെയാണ് കൊച്ചിയിൽ ഖര – ജൈവ മാലിന്യ ശേഖരണം നടക്കുന്നില്ലെന്ന് ഹൈക്കോടതിയുടെ വിമർശനം ഉയർത്തിയത്. മൂന്ന് മാസമായി മാലിന്യ ശേഖരണം കാര്യക്ഷമമായി നടക്കുന്നില്ല. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒരു മാസമായി ശേഖരിക്കുന്നില്ല. ഇനി എന്ത് മാറ്റമാണ് ഉണ്ടാകുക എന്നും കോടതി വിമർശന സ്വരത്തിൽ ചോദ്യമുന്നയിച്ചു.