സ്രാവ് മുട്ടയിടുമോ? ചിലയിനം സ്രാവുകള്‍ മുട്ടയിടും. കടലുകളില്‍ മുങ്ങിക്കിടക്കുന്ന പാറകളിലും പാറയിടുക്കുകളിലുമാണ് സ്രാവുകള്‍ മുട്ടയിടുന്നത്. ചിലപ്പോള്‍ അവ തിരകളില്‍ പെട്ട് കരയിലേക്കും എത്താറുണ്ട്. മുട്ട വിരിയാന്‍ ഒമ്പതു മാസം വരെ സമയമെടുക്കും. ഒരു സ്രാവിന്റെ മുട്ട ബീച്ചില്‍നിന്നു കണ്ടെത്തിയ വീഡിയോ ഈയിടെ വൈറലായി. കാലിഫോര്‍ണിയ ബീച്ചില്‍ റെബേക്ക എന്ന യുവതിയാണ് സ്രാവിന്റെ മുട്ട കണ്ടെത്തിയത്. മുട്ട നല്ല മൃദുലമാണെന്നും സ്പോഞ്ചിയാണെന്നുമെല്ലാം റെബേക്ക പറയുന്നുണ്ട്. ഒപ്പം തന്നെ അതിന്റെ അകത്ത് ഭ്രൂണമുണ്ട് എന്നും റെബേക്ക ചൂണ്ടിക്കാണിക്കുന്നു. ചില സ്രാവുകള്‍ കുഞ്ഞുങ്ങളെ പ്രസവിക്കുകയാണ്. എന്നാല്‍, ചിലയിനം സ്രാവുകള്‍ മുട്ടയിടാറുണ്ടെന്നും റെബേക്ക വിശദീകരിക്കുന്നുണ്ട്. കാലിഫോര്‍ണിയ ഹോണ്‍ ഷാര്‍ക്ക് അങ്ങനെ മുട്ടയിടുന്ന ഇനമാണ്. സ്രാവിന്റെ മുട്ടയാണെന്ന് വിശ്വസിക്കാന്‍ പ്രയാസമെന്നാണു വീഡിയോക്ക് ഏറെപ്പേരും നല്കിയ കമന്റ്.
സ്രാവിന്റെ മുട്ട
