പുളിക്കൽ പഞ്ചായത്തിലെ മാലിന്യ പ്ലാൻ്റിന് സ്റ്റോപ്പ് മെമ്മോ നൽകാത്തതിൽ മനംനൊന്ത് റസാഖ് പയമ്പ്രോട്ട് പഞ്ചായത്ത് ഓഫീസിനുള്ളിൽ തൂങ്ങിമരിക്കാനിടയായ സംഭവം സംബന്ധിച്ച് ഐ.ജി.യുടെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്തു നൽകി. ഇക്കാര്യത്തിൽ ഐ.ജി.യിൽ കുറയാത്ത ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നും പ്ലാൻ്റിന് പ്രദേശത്ത് അനുമതി നൽകരുതെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്തു നൽകി
