വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന സംശയങ്ങള്‍ക്കിടെ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. എന്നാല്‍ വയനാട് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പുണ്ടെന്ന് വ്യക്തമാക്കി കോഴിക്കോട് ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ അയച്ച കത്താണ് സംശയം ഉയര്‍ത്തിയത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഉപതിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. നിലവില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപതിരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
