Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തിപ്രാപിക്കുമെന്നാണ് വിലയിരുത്തൽ. ഇതോടനുബന്ധിച്ച് കേരളത്തിൽ വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിൽ ഇടിക്കും മിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജൂൺ 9 മുതൽ 11 വരെ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിഡി സതീശനെതിരെ വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടു

വിഡി സതീശനെതിരെ വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. പ്രളയത്തിന് ശേഷം തന്റെ മണ്ഡലമായ പറവൂരിൽ വിഡി സതീശന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പുനർജനി പദ്ധതിയെ കുറിച്ചാണ് അന്വേഷണം നടത്തുക. വിജിലൻസ് അടക്കം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണത്തിന് അനുമതി നൽകിയതെന്നാണ് വിവരം.കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വിദേശത്തു നിന്നും പദ്ധതിക്ക് വേണ്ടി പണം പിരിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ആരോപണത്തിൽ പ്രാഥമിക അന്വേഷണത്തിനാണ് സർക്കാർ ഇപ്പോൾ വിജിലൻസിന് നിർദ്ദേശം […]

Posted inലേറ്റസ്റ്റ്

ബിയര്‍ യോഗ

യോഗ നല്ലൊരു വ്യായാമമാണ്. മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഏറ്റവും ഫലപ്രദമായ വ്യായാമം. ഇന്ത്യന്‍ വ്യായാമമയ യോഗ ഇന്നു ലോകമെങ്ങും പ്രചാരം നേടിയിട്ടുണ്ട്. മൂല്യവര്‍ദ്ധിതമാക്കാന്‍ യോഗയില്‍ മദ്യമൊഴിക്കുന്ന ഒരു വിശേഷമിതാ. ‘ബിയര്‍ യോഗ’. ബിയര്‍ കുടിച്ചുകൊണ്ടു യോഗ ചെയ്യുന്ന അഭ്യാസം. ഡെന്മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍ തുറമുഖത്താണ് ടിന്‍ ബിയറുമായി യോഗ ചെയ്തത്. യോഗ പരിശീലകയായ ആനി ലണ്ടിന്റെ നേതൃത്വത്തില്‍ നടന്ന ബിയര്‍ യോഗയില്‍ നൂറിലേറെ പേരാണു പങ്കെടുത്തത്. ”അടിസ്ഥാന യോഗയിലെ വ്യായാമ മുറകളില്‍ മാറ്റമില്ലെന്ന് ആനി ലണ്ട് പറയുന്നു. എന്നാല്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗവർണർക്കെതിരെ കോടതിയെ സമീപിക്കുമെന്ന് സ്റ്റാലിൻ

ബില്ലുകളിൽ തീരുമാനം വൈകിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ. മുഖ്യമന്ത്രി തന്നെ സർവകലാശാല ചാൻസലർ ആകണം എന്നാണ് സർക്കാർ നിലപാട്. ഗവർണർ കാരണം ബിരുദദാന ചടങ്ങ് പോലും മുടങ്ങി എന്നും സ്റ്റാലിൻ പറയുന്നു. ഇതേ തുടർന്ന് നിയമ വിദഗ്ധരുടെ അഭിപ്രായം തേടി ഗവർണർക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സ്റ്റാലിൻ.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഒരുമിച്ചു നീങ്ങാൻ യോഗത്തിൽ ധാരണ

കോൺഗ്രസ് പുന:സംഘടന വിവാദത്തില്‍ എ ഐ ഗ്രൂപ്പുകൾ സംയുക്ത യോഗം ചേർന്നു. നേതൃത്വത്തിന്‍റെ ഏകപക്ഷീയ തീരുമാനങ്ങൾക്കെതിരെ യോജിച്ചു നീങ്ങാൻ ഗ്രൂപ്പുകൾ തീരുമാനിച്ചു.ഗ്രൂപ്പുകളുടെ ഐക്യവും പടയൊരുക്കവും സതീശനെതിരെയെന്നാണ് വിലയിരുത്തല്‍.മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുക്കാൻ സതീശൻ തയ്യാറാകുന്നില്ലെന്നാണ് ഗ്രൂപ്പുകളുടെ വിമര്‍ശനം.പുന:സംഘടന പട്ടികയിൽ അടക്കം ചർച്ചയ്ക്ക് തയ്യാറാകാതിരുന്നത് സതീശൻ എന്നാണ് പരാതി. അതോടൊപ്പം ഗ്രൂപ്പ് തർക്കം നടത്തുന്നവർ ഉമ്മൻ ചാണ്ടിയെ അതിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സെപ്തംബർ മുതൽ ഹെവി വാഹനങ്ങളിലും സീറ്റ് ബെൽറ്റ് നിർബന്ധം

ഹെവി വാഹനങ്ങൾക്ക് സെപ്തംബ‍ർ ഒന്നു മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയെന്ന് മന്ത്രി ആന്റണി രാജു. കെഎസ്ആർടിസി ബസിലുൾപ്പെടെ ഡ്രൈവറെ കൂടാതെ മുൻ സീറ്റിൽ ഇരിക്കുന്ന ആളും സീറ്റ് ബൽറ്റ് ഇടണം. അതോടൊപ്പം എഐ ക്യാമറ വഴി കണ്ടെത്തിയ കുറ്റകൃത്യങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്റെ അനുമതിയോടെ 10457 പേർക്ക് നോട്ടീസ് അയച്ചു.19,790 കുറ്റകൃത്യങ്ങൾ അപ്ലോഡ് ചെയ്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 9

◾റോഡ് ക്യാമറ വേട്ട തുടങ്ങി നാലു ദിവസം പിന്നിട്ടിട്ടും മോട്ടോര്‍ വാഹന ലംഘനത്തിനു നോട്ടീസ് അയക്കാനായത് മൂവായിരത്തോളം പേര്‍ക്കു മാത്രം. ഒരു ലക്ഷത്തിലേറെ ചട്ടലംഘനങ്ങള്‍ ഇതുവരെ കണ്ടെത്തിയെങ്കിലും സാങ്കേതിക തകരാര്‍ മൂലമാണു നോട്ടീസ് അയക്കാനാകാത്തത്. പ്രശ്നപരിഹാരത്തിനായി ഗതാഗതമന്ത്രി ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. ◾റോഡ് നിയമലംഘനത്തിന് ക്യാമറയില്‍ കുടുങ്ങിയ വിഐപി പട്ടികയില്‍ എംപിമാരും എംഎല്‍എമാരും. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മാത്രം വിഐപികളുടേതും സര്‍ക്കാരിന്റേതുമള്‍പ്പെടെ 36 വാഹനങ്ങള്‍ നിയമലംഘനത്തിന് ക്യാമറ കണ്ണില്‍ കുടുങ്ങി. എന്തു നിയമലംഘനമാണ് എന്നു വ്യക്തമല്ല. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബ്രിജ് ഭൂഷനെതിരയുള്ള പോക്സോ കേസ് ദുർബലമായി

ബ്രിജ് ഭൂഷണെതിരെപരാതി നൽകിയ ആറ് ​ഗുസ്തി താരങ്ങളും പരാതിയിൽ ഉറച്ച് നിൽക്കുന്നുണ്ടെങ്കിലും,പരാതി വ്യാജമാണെന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അച്ഛന്‍റെ വെളിപ്പെടുത്തലോടെ നേരത്തെയെടുത്ത പോക്സോ കേസ് ദുർബലമായി. നിയമപോരാട്ടത്തിലുണ്ടാകുന്ന കാലതാമസം പെൺമക്കളുടെ ധൈര്യം ചോർത്തുമോയെന്ന് വിനേഷ് ഫോഗട്ടും ,പരാതിയിൽ ആദ്യഘട്ടത്തിൽ തന്നെ നടപടിയെടുത്തിരുന്നെങ്കിൽ പെൺകുട്ടി മൊഴിമാറ്റില്ലായിരുന്നുവെന്ന് കർഷക സംഘടനാ നേതാവ് രാകേഷ് ടികായത്തും കുറ്റപ്പെടുത്തി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അന്വേഷണം നടക്കുമ്പോൾ തന്നെ കുറ്റവിമുക്തനാക്കുന്നത് വിചിത്രം ആണെന്ന് വിഡി സതീശൻ

എന്തിൻ്റെ അടിസ്ഥാനത്തിലാണ് ആർഷോയെ കുറ്റവിമുക്തനാക്കിയതെന്ന് വിഡി സതീശൻ. അന്വേഷണം തീരും മുൻപേ മന്ത്രി ആർ ബിന്ദു ഇങ്ങനെ പറയുന്നത് അന്വേഷണത്തെ അട്ടിമറിക്കാനാണെന്നും അന്വേഷണം നടത്തുമ്പോൾ തന്നെ മന്ത്രി കുറ്റവിമുക്തനാക്കുന്നത് വിചിത്രം ആണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെ.വിദ്യയെ തള്ളി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി

വിദ്യയുടെ ക്രമക്കേടുകള്‍ എസ്.എഫ്.ഐയില്‍ കൊണ്ടുപോയി കെട്ടേണ്ട കാര്യമില്ല. എസ്.എഫ്.ഐയെ നശിപ്പിക്കാനുള്ള ശ്രമമാണിതെന്നും  സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ.വ്യാജരേഖയില്‍ തനിക്ക് പങ്കുണ്ട് എന്ന് ആരോപണം ഉയര്‍ത്തുകയാണ്.വ്യാജരേഖയുമായി തന്നെ ബന്ധിപ്പിക്കാന്‍ തെളിവുകള്‍ ഉണ്ടെന്നു പറയുന്ന കെ.എസ്.യു നേതാക്കള്‍ എന്തുകൊണ്ട് തെളിവ് പുറത്തുവിടുന്നില്ല എന്നും ആർഷോ ചോദിച്ചു.