Posted inബിസിനസ്സ്

മ്യൂച്വല്‍ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി ഉയര്‍ന്നു

രാജ്യത്ത് മ്യൂച്വല്‍ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി ഏപ്രിലനേക്കാള്‍ 3.8 ശതമാനം ഉയര്‍ന്ന് 43.20 ലക്ഷം കോടി രൂപയായെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ഫണ്ട്സ് ഇന്‍ ഇന്ത്യ. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ വഴിയുള്ള നിക്ഷേപം റെക്കോഡിലാണ്. ഏപ്രിലിലെ 13,728 കോടി രൂപയില്‍ നിന്ന് 14,749 കോടി രൂപയായി ഉയര്‍ന്നു. മാര്‍ച്ചില്‍ ഇത് 14276 കോടി രൂപയായിരുന്നു. അതേ സമയം കഴിഞ്ഞ മാസം ഇക്വിറ്റി മ്യൂച്വല്‍ഫണ്ടുകളിലേക്കുള്ള നിക്ഷേപത്തില്‍ 50 ശതമാനത്തിന്റെ കുറവുണ്ടായി. 2023 ഏപ്രിലിലെ 5,257 കോടി രൂപയില്‍ നിന്ന് […]

Posted inവിനോദം

‘റാണി’ എന്ന ചിത്രത്തിലെ ആദ്യ ഗാനം

ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘റാണി’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പ്രേക്ഷകര്‍ക്കരികിലെത്തി. മേന മേലത്ത് പാട്ടിനു സംഗീതം പകര്‍ന്നാലപിച്ചിരിക്കുന്നു. ‘വാഴേണം വാഴേണം വാഴേണം ദൈവമേ’ എന്നു തുടങ്ങുന്ന ഗാനം ഒരു വാഴ്ത്തു പാട്ടായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് രാത്രിയില്‍ അരങ്ങേറുന്ന കലാവിരുന്നിന്റെ ഭാഗമായാണ് പാട്ട് അവതരിപ്പിക്കപ്പെടുന്നത്. അരുണ്‍ നന്ദകുമാര്‍ പാട്ടിനു വേണ്ടി നൃത്തം ചിട്ടപ്പെടുത്തിയിരിക്കുന്നു. വേറിട്ട ആവിഷ്‌കാര മികവു കൊണ്ടും ആലാപന സൗന്ദര്യം കൊണ്ടും പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങള്‍ […]

Posted inവിനോദം

‘ട്വന്റി ട്വന്റി’ എക്‌സ്‌പെന്‍ഡബിള്‍സ് നാലാം ഭാഗം ട്രെയിലര്‍

ഹോളിവുഡ് ‘ട്വന്റി ട്വന്റി’ എക്‌സ്‌പെന്‍ഡബിള്‍സ് നാലാം ഭാഗം ട്രെയിലര്‍ എത്തി. സ്‌കോട്ട് വോ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സില്‍വെസ്റ്റര്‍ സ്റ്റാലന്‍, ജേസണ്‍ സ്റ്റാഥം, ഡോള്‍ഫ് ലന്‍ഡ്‌ഗ്രൈന്‍, റാന്‍ഡി കോച്ചര്‍ എന്നിവര്‍ മുന്‍ഭാഗങ്ങളിലേതുപോലെ അതേ കഥാപാത്രങ്ങവായി എത്തുന്നു. ഇന്തൊനേഷ്യന്‍ താരം ഇകോ ഉവൈസ്, ടോണി ജാ, ഫിഫ്റ്റി സെന്റ്, മെഗാന്‍ ഫോക്‌സ്, ആന്‍ഡി ഗാര്‍ഷ്യ എന്നിവരാണ് ഈ ഭാഗത്തിലെ പുതിയ താരങ്ങള്‍. റഷ്യയും അമേരിക്കയും തമ്മിലുള്ള ആണവായുധ ഇടപാടും അതിലെ നിഗൂഢതകളുമാണ് ഈ സിനിമയുടെ പ്രമേയം. ചിത്രം സെപ്റ്റംബര്‍ […]

Posted inഓട്ടോമോട്ടീവ്

കൈഗര്‍, ട്രൈബര്‍ എഎംടി എന്നിവയുടെ ഡെലിവറി ആരംഭിച്ചു

ഇന്ത്യയിലെ മുന്‍നിര യൂറോപ്യന്‍ വാഹന ബ്രാന്‍ഡായ റെനോ, ബിഎസ്6 രണ്ടാം ഘട്ട കംപ്ലയിന്റ് എന്‍ജിനോടുകൂടിയ കിഗര്‍, ട്രൈബര്‍ എഎംടി എന്നിവയുടെ ഡെലിവറി ആരംഭിച്ചു. ഹ്യൂമന്‍ ഫസ്റ്റ് ഇനീഷ്യേറ്റീവിന് കീഴില്‍ മെച്ചപ്പെട്ട ക്ലാസ് ലീഡിംഗ് സുരക്ഷാ ഫീച്ചറുകളോടെയാണ് റെനോ കൈഗര്‍ എഎംടി, ട്രൈബര്‍ എഎംടി ശ്രേണി വരുന്നത്. സെഗ്മെന്റ് മുന്‍നിര സുരക്ഷാ ഫീച്ചറുകളുമായി വരുന്ന ഈ കാറുകള്‍ക്ക് 8.47 ലക്ഷം രൂപ മുതല്‍ 8.12 ലക്ഷം രൂപ വരെയാണ് ദില്ലി എക്സ്ഷോറൂം വില. കൈഗര്‍, ട്രൈബര്‍ എന്നിവയുടെ മുഴുവന്‍ […]

Posted inപുസ്തകങ്ങൾ

നീതി എവിടെ?

മുപ്പത്തിനാലു വര്‍ഷം നീണ്ട സര്‍വ്വീസ് ജീവിതകാലത്തെ കോളിളക്കമുണ്ടാക്കിയ സംഭവങ്ങള്‍ക്കൊപ്പം ഹൃദയത്തെ സ്പര്‍ശിച്ച മാനുഷികാനുഭവങ്ങളും പങ്കുവയ്ക്കുന്ന മുന്‍ ഡി ജി പിയുടെ ഓര്‍മ്മകള്‍. മാധ്യമശ്രദ്ധ നേടിയ സംഭവങ്ങള്‍ക്കപ്പുറം നീതി തേടി പരക്കം പായുന്ന പാവം മനുഷ്യരും ഭീകരന്‍, ഗുണ്ട, വേശ്യ, ഇര, വേട്ടക്കാരന്‍ എന്നിങ്ങനെ ചില ലേബലുകളില്‍പെട്ട് ദുസ്സഹജീവിതം നയിക്കുന്ന സഹജീവികളും ഈ ഓര്‍മ്മകളിലുണ്ട്. അധികാരത്തിന്റെ ശരിയായ പ്രയോഗം പോലീസ് ജീവിതത്തില്‍ വലിയ വെല്ലുവിളിയായിരുന്നുവെന്ന് ഈ പുസ്തകത്തില്‍ ഏറ്റുപറഞ്ഞുകൊണ്ട് രാഷ്ട്രീയാധികാര ബലതന്ത്രങ്ങള്‍ നീതിനിര്‍വഹണത്തെ സ്വാധീനിക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്നു. മിസ്റ്റര്‍ ഹേമചന്ദ്രന്‍ […]

Posted inആരോഗ്യം

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ഇടവിട്ടുള്ള വ്യായാമരീതി

എന്നും വ്യായാമം ചെയ്യുന്നതുകൊണ്ട് ശരീരത്തിന് ലഭിക്കുന്ന പ്രയോജനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഹൃദയത്തിന്റെ ആരോഗ്യം. ഏത് രീതിയിലുള്ള വ്യായാമം ചെയ്താലും തുടക്കത്തില്‍ ഒന്നും അമിതമായി ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. കാര്‍ഡിയോ അടിസ്ഥാനമാക്കിയുള്ള വര്‍ക്കൗട്ടുകള്‍ ജീവിതത്തിന്റെ ഭാഗമാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട അടിസ്ഥാന കാര്യമാണിത്. ദിവസവും 10-15 മിനിറ്റ് വീതം നടക്കുന്നതിലൂടെയാകാം തുടക്കം. ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള മികച്ച മാര്‍ഗ്ഗമാണ് ഇടവിട്ടുള്ള വ്യായാമരീതി. ഇതിനൊപ്പം തന്നെ ആവശ്യമാണ് റെസിസ്റ്റന്‍സ് ട്രെയിനിങ്ങും. ഇത് നിങ്ങളുടെ ഹൃദയപേശികളെ ശക്തിപ്പെടുത്തും. ഒപ്പം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും പ്രമേഹം പോലുള്ള മറ്റ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാഖി കൊലപാതക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ

രാഖി കൊലപാതക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ. പ്രതികൾ നാലര ലക്ഷം രൂപ പിഴയും ഒടുക്കണം. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. സൈനികനായ അഖിൽ, സഹോദരൻ രാഹുൽ,സുഹൃത്ത് ആദർശ് എന്നിവരാണ് പ്രതികൾ. പ്രണയബന്ധത്തിൽ നിന്നു പിന്മാറാത്തത്തിനാലായിരുന്നു കൊലപാതകം. 2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയബന്ധത്തിൽ നിന്നും പിന്മാറാത്തതിലുള്ള വൈരാഗ്യത്താൽ രാഖിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി കുഴിച്ചു മൂടുകയായിരുന്നു. സൈനികനായ അഖിലും കൊല്ലപ്പെട്ട രാഖിയും തമ്മിൽ പ്രണയത്തിലായിരുന്നു. കൊച്ചിയിലെ ഒരു ക്ഷേത്രത്തിൽ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മണിപ്പൂരിൽ വീണ്ടും സംഘർഷം

മണിപ്പൂരിൽ വീണ്ടും ഉണ്ടായ സംഘർഷത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്ക്. ഒരു സ്ത്രീ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. ഖോക്കൻ ഗ്രാമത്തിലാണ് വെടിവെപ്പ് ഉണ്ടായത്. മണിപ്പൂർ കലാപം അന്വേഷിക്കാൻ സിബിഐ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കലാപത്തിലെ ഗൂഢാലോചന അന്വേഷിക്കും. കലാപവുമായി ബന്ധപ്പെട്ട് ആറ് കേസുകളും സിബിഐ രജിസ്റ്റർ ചെയ്തു. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണത്തിന് നേതൃത്വം നല്‍കും. ഗൂഢാലോചന അന്വേഷിക്കാന്‍ സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

യഥാസമയം തീരുമാനമെടുത്ത് ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

അപകടാവസ്ഥ ഒഴിവാക്കുന്നതിനായി നൽകുന്ന കത്തുകളിൽ യഥാസമയം തീരുമാനമെടുത്ത് ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. അപകടസാധ്യത തടയാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തരവും ഊർജിതവുമായ ശ്രമങ്ങൾ ഉണ്ടാകണമെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. അപകടാവസ്ഥയിലുള്ള മരം മുറിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് സോഷ്യൽ ഫോറസ്റ്ററി വിഭാഗത്തിന് നൽകിയ കത്തുകൾക്ക് മറുപടി നൽകാത്ത സാഹചര്യത്തിലാണ് വിമർശനം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പുൽപള്ളി ബാങ്ക് വായ്‌പ തട്ടിപ്പ് കേസിൽ ഇഡി അന്വേഷണം

പുൽപള്ളി ബാങ്ക് വായ്‌പ തട്ടിപ്പ് കേസിൽ ഇഡി അന്വേഷണം. കേസിൽ അറസ്റ്റിലായ കെപിസിസി മുൻ ഭാരവാഹി കെ കെ എബ്രഹാമിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടന്നു . ഇഡിയുടെ കൊച്ചി, കോഴിക്കോട് യൂണിറ്റുകളാണ് റെയ്ഡ് നടന്നത്.കെ.കെ എബ്രാഹം, മുൻ ബാങ്ക് സെക്രട്ടറി രമാദേവി, മുഖ്യ സൂത്രധാരൻ സജീവൻ കൊല്ലപ്പളളി എന്നിവരുടെ വീടുകളിലും പുൽപ്പള്ളി ബാങ്കിലുമാണ് റെയ്ഡ് നടന്നത്.