Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

യുയുസി ആൾമാറാട്ടവുമായി ബന്ധപ്പെട്ട് കാട്ടാക്കട ക്രിസ്ത്യൻ കോളേജിന് വൻ തുക പിഴയിട്ടു

യുയുസി ആൾമാറാട്ടവുമായി ബന്ധപ്പെട്ട് കാട്ടാക്കട ക്രിസ്ത്യൻ കോളേജിന് വൻ തുക പിഴയിട്ടു. കേരള സർവകലാശാലയാണ് പിഴയൊടുക്കാൻ ആവശ്യപ്പെട്ടത്. 1,55,938 രൂപയാണ് കോളേജിനോട് അടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കേരള സർവകലാശാല സിന്റിക്കേറ്റിന്റേതാണ് തീരുമാനം. ആൾമാറാട്ടം കണ്ടെത്തിയതിലൂടെ സർവ്വകലാശാല തെരെഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ടി വന്ന സാഹചര്യത്തിലാണ് നടപടി. ഇതുവഴിയുണ്ടായ നഷ്ടം കൊളേജിൽ നിന്നും ഈടാക്കുന്നതിന്റെ കൂടി ഭാഗമായാണ് പിഴയിട്ടത്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 10

◾കോണ്‍ഗ്രസില്‍ പോരുമായി എ, ഐ ഗ്രൂപ്പുകള്‍. അനുനയവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ബ്ലോക്ക് പ്രസിഡന്റ് അടക്കമുള്ള ഭാരവാഹി നിയമനങ്ങളില്‍ ഗ്രൂപ്പുകള്‍ നിര്‍ദേശിച്ചവരെ വെട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സ്വന്തക്കാരെ നിയമിച്ചെന്ന് ആരോപിച്ചാണ് ഗ്രൂപ്പുകള്‍ പോരാട്ടത്തിനിറങ്ങിയത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ മറയാക്കി പാര്‍ട്ടി പിടിക്കാന്‍ സതീശന്‍ ശ്രമിക്കുന്നുവെന്നാണ് പ്രബല ഗ്രൂപ്പുകളുടെ പരാതി. കെ സുധാകരന്‍ വിഡി സതീശനുമായി ചര്‍ച്ചനടത്തും. രമേശ് ചെന്നിത്തലയും എംഎം ഹസനും ഉന്നയിച്ച പരാതികള്‍ സതീശനുമായി സംസാരിക്കും. ◾കോണ്‍ഗ്രസ് പുനസംഘടനാ തര്‍ക്കം […]

Posted inബിസിനസ്സ്

എസ്ബിഐ കടപ്പത്രങ്ങള്‍ വഴി 50,000 കോടി രൂപ സമാഹരിക്കും

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഡെറ്റ് ഇന്‍സ്ട്രുമെന്റുകള്‍ വഴി 50,000 കോടി രൂപ സമാഹരിക്കും. ഇതിനായി എസ്.ബി.ഐ സെന്‍ട്രല്‍ ബോര്‍ഡ് അനുമതി നല്‍കി. ഡെറ്റ് ഇന്‍സ്ട്രുമെന്റ് എന്നത് മൂലധനം സമാഹരിക്കാന്‍ കമ്പനികള്‍ കൈക്കൊള്ളുന്ന ഒരു നടപടിയാണ്. കടപ്പത്രങ്ങള്‍/ബോണ്ടുകള്‍ ഇറക്കി നിക്ഷേപകരില്‍ നിന്ന് പണം സമാഹരിക്കുകയാണ് ചെയ്യുക. ഇത്തരത്തില്‍ കടപ്പത്രങ്ങള്‍ വാങ്ങുന്നവര്‍ക്ക് നിശ്ചിത പലിശ വരുമാനവും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപകത്തുകയും ലഭിക്കും. പാട്ടങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, എക്സ്ചേഞ്ച് ബില്ലുകള്‍, പ്രോമിസറി നോട്ടുകള്‍ എന്നിവ ഡെറ്റ് ഉപകരണങ്ങളുടെ […]

Posted inടെക്നോളജി

വാട്സ്ആപ്പ് പുതിയ ഫീച്ചറായ ‘ചാനല്‍സ്’ അവതരിപ്പിച്ചു

പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ് പുതിയ ഫീച്ചറായ ‘ചാനല്‍സ്’ അവതരിപ്പിച്ചു. വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും പുതിയ അപ്ഡേറ്റുകള്‍ തേടാന്‍ ഉപയോക്താവിനെ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. സ്വകാര്യത നഷ്ടപ്പെടാതെ വിവരങ്ങള്‍ തേടാന്‍ കഴിയുന്ന തരത്തിലാണ് ഇതില്‍ ക്രമീകരണം. അപ്ഡേറ്റ്സ് എന്ന ടാബില്‍ ക്ലിക്ക് ചെയ്യുമ്പോഴാണ് ചാനല്‍ കാണാന്‍ സാധിക്കുക. സ്റ്റാറ്റസിനൊപ്പമാണ് ചാനല്‍സ് എന്ന ഫീച്ചര്‍ നല്‍കിയിരിക്കുന്നത്. വ്യക്തിഗത ചാറ്റുകള്‍ക്ക് തടസമില്ലാതെ തന്നെ പ്രത്യേക ചാനലുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നവിധമാണ് ക്രമീകരണം. ഒരു ദിശയില്‍ മാത്രം ഫോളോവേഴ്സുമായി സംവദിക്കുന്ന […]

Posted inവിനോദം

നന്ദമൂരി ബാലകൃഷ്ണയുടെ ‘ഭഗവന്ത് കേസരി’ ടീസര്‍

നന്ദമൂരി ബാലകൃഷ്ണ നായകനായി എത്തുന്ന പുതിയ ചിത്രം ‘ഭഗവന്ത് കേസരി’യുടെ ടീസര്‍ റിലീസ് ചെയ്തു. ബാലയ്യയുടെ മാസും ആക്ഷനും നൃത്തവും നിറഞ്ഞതാണ് ടീസര്‍. നടന്റെ കരിയറിലെ മറ്റൊരു ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ബാലയ്യയുടെ 108-ാം ചിത്രം കൂടിയാണ് ‘ഭഗവന്ത് കേസരി’. അനില്‍ രവിപുഡിയാണ് സംവിധാനം. സുപ്രീം, എഫ് 3 തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് അനില്‍ രവിപുഡി. കാജല്‍ അഗര്‍വാള്‍ നായികയാവുന്ന ചിത്രത്തില്‍ ശ്രീലീല മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സാഹു ഗണപതിയും […]

Posted inവിനോദം

എം. ജി. ശ്രീകുമാറും സുജാതയും ആലപിച്ച പ്രണയഗാനം

ഏറെ നാളുകള്‍ക്ക് ശേഷം എം. ജി. ശ്രീകുമാറും സുജാതയും ആലപിച്ച പ്രണയഗാനം പുറത്തിറങ്ങി. സൈജു കുറുപ്പ് നായകനായെത്തുന്ന ‘പാപ്പച്ചന്‍ ഒളിവിലാണ്’ എന്ന സിനിമയിലെ ‘മുത്തുക്കുട മാനം പന്തലൊരുക്കിയില്ലേ…’ എന്നു തുടങ്ങുന്ന ഗാനമാണത്. പാപ്പച്ചനും ഭാര്യയും വര്‍ഷങ്ങള്‍ക്കുമുമ്പുള്ള തങ്ങളുടെ പ്രണയകാലത്തെ ഓര്‍ത്തെടുക്കുന്നതാണ് ഈ ഗാനരംഗത്തിലുള്ളത്. ബി.കെ. ഹരിനാരായണന്‍ എഴുതിയിരിക്കുന്ന വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സംഗീത സംവിധായകന്‍ ഔസേപ്പച്ചനാണ്. ശ്രിന്ദ, ദര്‍ശന എന്നിവരാണ് ചിത്രത്തില്‍ നായികമാര്‍. അജു വര്‍ഗീസ്, വിജയരാഘവന്‍, ജഗദീഷ്, ജോണി ആന്റണി, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, […]

Posted inഓട്ടോമോട്ടീവ്

മരം കൊണ്ടു നിര്‍മിച്ച സിട്രോണ്‍ ലേലത്തില്‍ പോയത് 1.86 കോടി രൂപയ്ക്ക്!

മരം കൊണ്ടു നിര്‍മിച്ച സിട്രോണ്‍ 2സിവി കാര്‍ ഫ്രാന്‍സില്‍ നടന്ന ലേലത്തില്‍ വിറ്റു പോയത് 2.10 ലക്ഷം പൗണ്ടിന് (ഏകദേശം 1.86 കോടി രൂപ). ബോഡി പൂര്‍ണമായും മരംകൊണ്ടു നിര്‍മിച്ച ഒരേയൊരു സിട്രോണ്‍ 2സിവി ആണിത്. ഫ്രാന്‍സില്‍ രജിസ്റ്റര്‍ ചെയ്ത ഈ വാഹനം മരംകൊണ്ടു നിര്‍മിച്ചതാണെങ്കിലും സാധാരണ കാറു പോലെ തന്നെ ഉപയോഗിക്കാനും സാധിക്കും. വിന്റേജ് വാഹന പ്രേമിയും മ്യൂസിയം ഉടമയുമായ പാരിസില്‍ നിന്നുള്ള ഷോണ്‍ പോള്‍ ഫവാന്‍ഡാണ് ലേലത്തില്‍ ഈ മരത്തില്‍ കൊത്തിയെടുത്ത കാര്‍ സ്വന്തമാക്കിയത്. […]

Posted inപുസ്തകങ്ങൾ

മതപ്പാടുകള്‍

വിശ്വാസത്തിന്റെ വകയില്‍ ദരിദ്രരും നിരക്ഷരരും ആയ പാവങ്ങളെ, വിശേഷിച്ച് സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെതിരില്‍ ഉയര്‍ത്തപ്പെടുന്ന പ്രതിഷേധത്തിന്റെ പതാകയാണ് ‘മതപ്പാടുകള്‍’. ആചാരങ്ങളുടെ ജീര്‍ണത ഇന്ത്യയില്‍ എല്ലാ സമൂഹത്തിലും എല്ലാ പ്രദേശത്തും ഉണ്ട് എന്നതിന് ഈ ഗ്രന്ഥം അടിവരയിടുന്നു. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ മികവുറ്റ മാതൃകകളില്‍ ഒന്നായിത്തീരുന്നു ഈ പുസ്തകം. സാധാരണ വായനക്കാര്‍ക്ക് ഇത് നല്ലൊരു വായനാവിഭവമാണ്. യുവപത്രപ്രവര്‍ത്തകര്‍ക്ക് നല്ലൊരു പാഠപുസ്തകവും. ‘മതപ്പാടുകള്‍’. അരുണ്‍ എഴുത്തച്ഛന്‍. നിധി ബുക്‌സ്. വില 269 രൂപ.  

Posted inആരോഗ്യം

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താം, കണ്ണുകളിലൂടെ!

ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാകുന്നത് സംബന്ധിച്ച് ചില സൂചനകള്‍ ശരീരം നമുക്ക് തന്നു കൊണ്ടേയിരിക്കും. ഇത് നാം അവഗണിക്കുന്നതാണ് പെട്ടെന്നൊരു ദിവസം ഹൃദയാഘാതവും പക്ഷാഘാതവുമൊക്കെ ഉണ്ടാകാന്‍ കാരണമാകുന്നത്. ഹൃദയാഘാതത്തിന്റെ ചില ലക്ഷണങ്ങള്‍ കണ്ണുകളില്‍ നോക്കിയും കണ്ടെത്താന്‍ സാധിക്കും. കാഴ്ച ശക്തിയെ പൂര്‍ണമായോ ഭാഗികമായോ ബാധിക്കാന്‍ ഹൃദ്രോഗം കാരണമാകാം. മുപ്പത് മിനിറ്റോ അതിലധികമോ ഇത് നീണ്ടു നിന്നേക്കാം. നേരത്തെ കാഴ്ചയ്ക്ക് യാതൊരു പ്രശ്‌നമില്ലാത്തവര്‍ക്കും ചിലപ്പോള്‍ ഹൃദ്രോഗത്തെ തുടര്‍ന്ന് ചെറിയ മാറ്റങ്ങള്‍ കാഴ്ചശക്തിയില്‍ ഉണ്ടാകാം. റെറ്റീനയുടെ കേന്ദ്രഭാഗമായ മക്യൂളയ്ക്ക് താഴെ മഞ്ഞ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിജിലൻസ് അന്വേഷണം നടക്കട്ടെയെന്ന് വിഡി സതീശൻ

വിജിലൻസ് കേസിനെ എതിർക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.ഏതന്വേഷണത്തോടും സഹകരിക്കും,തനിക്കെതിരെ പടയൊരുക്കം നടത്തിയത് കോൺഗ്രസുകാരായ തൻ്റെ നേതാക്കളാണെന്നും, അവർ സി പിഎമ്മുമായി ചർച്ച നടത്തിയെന്ന് വിശ്വസിക്കാൻ താൻ ഇഷ്ടപ്പെടുന്നില്ല. പാർട്ടിപ്രവർത്തകരുടെ പിന്തുണ തനിക്കുണ്ട്. പാർട്ടി ദേശീയനേതൃത്വം പരിശോധിക്കട്ടെ. ഇതൊക്കെ നല്ലതാണോയെന്ന് യോഗം ചേർന്നവർ ആലോചിക്കട്ടെ. എല്ലാവരും ആത്മ പരിശോധന നടത്തട്ടെയെന്നും സതീശൻ പറഞ്ഞു.