Posted inവിനോദം

സസ്പെന്‍സ് സൈക്കോ ത്രില്ലര്‍ ചിത്രം ‘അമല’ ട്രെയിലര്‍

അനാര്‍ക്കലി മരിയ്ക്കാറും ശരത് അപ്പാനിയും ശ്രീകാന്തും മുഖ്യ വേഷത്തിലെത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ ‘അമലയിലെ ‘ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം മസ്‌കോട്ട് പ്രൊഡക്ഷന്‍സിന്റെയും ടോമ്മന്‍ എന്റര്‍ടെയ്ന്‍മെന്‍സിന്റെയും ബാനറില്‍ മുഹ്‌സിന നിഷാദ് ഇബ്രാഹിം ആണ് നിര്‍മ്മിക്കുന്നത്. മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരുങ്ങുന്ന ഈ ചിത്രം ഒരു സസ്പെന്‍സ് സൈക്കോ ത്രില്ലര്‍ ആണ്. അമല എന്ന കേന്ദ്ര കഥാപാത്രമായി അനാര്‍ക്കലി മരിയ്ക്കാര്‍ ആണ് ഈ ചിത്രത്തില്‍ എത്തുന്നത്. ബേസില്‍ എന്ന കഥാപാത്രം ആയി […]

Posted inവിനോദം

‘ദി കേരള സ്റ്റോറി’ക്ക് ശേഷം എത്തുന്നു ‘സഹാറശ്രീ’

ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയ ‘ദി കേരള സ്റ്റോറി’ക്ക് ശേഷം സംവിധായകന്‍ സുദീപ്‌തോ സെന്‍ പുതിയ സിനിമ പ്രഖ്യാപിച്ചു. സഹാറ ഇന്ത്യ പരിവാര്‍ സ്ഥാപകനും വ്യവസായിയുമായ സുബ്രതാ റോയിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘സഹാറശ്രീ’ എന്ന ചിത്രമാണ് ഇദ്ദേഹം ഒരുക്കുന്നത്. ചിത്രം പെന്‍ സ്റ്റുഡിയോ നിര്‍മ്മിക്കും എആര്‍ റഹ്മാനാണ് സംഗീതം. ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടു. ജൂണ്‍ 10-ന് സുബ്രത റോയിയുടെ 75-ാത്തെ ജന്മദിനത്തിലാണ് നിര്‍മ്മാതാക്കളായ സന്ദീപ് സിംഗ്, ഡോ. ജയന്തിലാല്‍ ഗഡ എന്നിവര്‍ ചിത്രം പ്രഖ്യാപിച്ചത്. […]

Posted inഓട്ടോമോട്ടീവ്

ഇലക്ട്രിക് എസ്യുവി ഇഎക്സ്30യുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

എന്‍ട്രി ലെവല്‍ ഇലക്ട്രിക് എസ്യുവി ഇഎക്സ്30യുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് വോള്‍വോ. 474 കിലോമീറ്റര്‍ റേഞ്ചും 427 എച്ച്പി കരുത്ത് പുറത്തെടുക്കുന്ന ഇരട്ട മോട്ടോറുമുള്ള ചെറു എസ്‌യുവിയാണ് ഇഎക്സ്30. ജീപ്പ് അവഞ്ചര്‍ ഇവി, സ്മാര്‍ട്ട് #1 എന്നിവരായിരിക്കും ഇഎക്സ്30യുടെ പ്രധാന എതിരാളികള്‍. യൂറോപ്പിനു പുറമേ ഓസ്ട്രേലിയയിലും ജപ്പാനിലും തായ്ലാന്‍ഡിലും ആദ്യഘട്ടത്തില്‍ ഇഎക്സ് 30 വില്‍പനക്കെത്തും. വോള്‍വോ പുറത്തിറക്കുന്ന ഏറ്റവും കുറഞ്ഞ കാര്‍ബണ്‍ ഫൂട്ട്പ്രിന്റുള്ള കാറെന്നാണ് ഇഎക്സ്30യെ കമ്പനി വിശേഷിപ്പിക്കുന്നത്. വെറും 3.6 സെക്കന്‍ഡില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേക്ക് […]

Posted inപുസ്തകങ്ങൾ

ഇന്ദ്രപ്രസ്ഥം

പത്രപംക്തിയുടെ ആനുകാലികത അതിജീവിച്ച് ജനാധിപത്യത്തെയും അധികാരരാഷ്ട്രീയത്തെയും രാഷ്ട്രവ്യവഹാരത്തെയും ദേശീയതാവാദത്തെയും കുറിച്ചുള്ള തീക്ഷ്ണവും ധാര്‍മ്മികവുമായ ചോദ്യങ്ങള്‍ ഉയര്‍ത്തിയതുകൊണ്ടാണ് വിജയന്റെ പംക്തിലേഖനങ്ങള്‍ക്ക് തുടര്‍വായനകളും പുസ്തകരൂപത്തിലുള്ള പ്രസാധനങ്ങളും ഉണ്ടായത്. ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണവും അങ്ങനെയാണ്. ഒ.വി. വിജയന്‍ മലയാളത്തിലും ഇംഗ്ലിഷിലുമായി എഴുതിയ സാഹിത്യവും സാഹിത്യേതരവുമായ മുഴുവന്‍ രചനകളും കാര്‍ട്ടൂണുകളും രേഖാചിത്രങ്ങളും മുദ്രിതരൂപത്തില്‍ അവതരിപ്പിക്കുന്നതിനുവേണ്ടി കുറച്ചു വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമത്തിന്റെ ഫലംകൂടിയാണ് ഈ പുസ്തകം. ‘ഇന്ദ്രപ്രസ്ഥം’. ഒ വി വിജയന്‍. ഡിസി ബുക്‌സ്. വില 480 രൂപ.  

Posted inആരോഗ്യം

ശരീരത്തില്‍ വേദനയുണ്ടാക്കാന്‍ ചിന്തകള്‍ക്ക് സാധിക്കും

തലയ്ക്കുള്ളില്‍ ഉണ്ടാകുന്ന ചിന്തകള്‍ക്ക് ശരീരത്തില്‍ വേദനയുണ്ടാക്കാന്‍ സാധിക്കുമെന്ന് ഈ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഒഹിയോ സ്റ്റേറ്റ് സര്‍വകലാശാലയിലെയും യൂണിവേഴ്‌സിറ്ററി ഓഫ് മിഷിഗണിലെയും ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. ഗവേഷണത്തില്‍ പങ്കെടുത്തവരെ ദുരിതപൂര്‍വവും അസഹ്യവുമായ ചില ദൃശ്യങ്ങള്‍ കാണിക്കുകയും നെഗറ്റീറ്റ് ചിന്തകളും വികാരങ്ങളും ഉണര്‍ത്തുന്ന ചില ടാസ്‌കുകളില്‍ അവരെ ഏര്‍പ്പെടുത്തിക്കുകയും ചെയ്തു. ഈ നെഗറ്റീവ് മാനസിക നില ഇവരുടെ വേദനയെ കുറിച്ചുള്ള കാഴ്ചപ്പാടില്‍ കാര്യമായ സ്വാധീനം ചെലുത്തിയതായും വേദനയുടെ തീവ്രതയും സംവേദനത്വവും കൂട്ടിയതായും ഗവേഷകര്‍ നിരീക്ഷിച്ചു. തലച്ചോറിനെയും വികാരങ്ങളെയും വേദന […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വി.ഡി സതീശനെതിരായ വിജിലൻസ് കേസിൽ പ്രതികരണവുമായി കെ സുധാകരൻ

വി.ഡി സതീശനെതിരായ വിജിലൻസ് കേസിൽ പ്രതികരണവുമായി കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് പോലെ സതീശനെയും വേട്ടയാടുന്നു. അന്തം വിട്ട പിണറായി എന്തും ചെയ്യും. കുടില തന്ത്രങ്ങൾ കേരള സമൂഹത്തിന് ബോധ്യപ്പെട്ട സാഹചര്യത്തിൽ ഇത്തരം നെറികേടുകളിൽ നിന്ന് മുഖ്യമന്ത്രി ഇനിയെങ്കിലും പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ഇതിനിടെ വി.ഡി.സതീശനെതിരെയുള്ള അന്വേഷണം തികച്ചും രാഷ്ട്രീയ പ്രേരിതമെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും,സർക്കാരിനെതിരെ സംസാരിക്കുകയും ചെയ്യുന്നവരുടെ വായടപ്പിക്കുന്ന നടപടിയുടെ ഭാഗമാണിതെന്നും കേന്ദ്രത്തിൽ നരേന്ദ്ര മോദിയും ചെയ്യുന്നതും ഇതുതന്നെയാണെന്നും […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാന്‍ സഹായിക്കുന്ന പൊതുജനങ്ങള്‍ക്കു സര്‍ക്കാര്‍ വക പാരിതോഷികം. 2,500 രൂപ വരെയോ നിയമലംഘകര്‍ക്കു ചുമത്തുന്ന പിഴയുടെ 25 ശതമാനമോ പാരിതോഷികമായി നല്‍കുമെന്നു വ്യക്തമാക്കിക്കൊണ്ടു സര്‍ക്കാര്‍ ഉത്തരവിറക്കി. മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് വിവരം നല്കുന്നവര്‍ക്കാണു പാരിതോഷികം. കേരള സര്‍ക്കാരിന് സംസ്ഥാനത്തെ സര്‍വകലാശാലകളെ നിയന്ത്രിക്കണമെങ്കില്‍ പ്രത്യേക വകുപ്പ് സൃഷ്ടിക്കാത്തത് എന്തുകൊണ്ടാണെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വ്യാജരേഖ ചമച്ചു ജോലി തരപ്പെടുത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടു പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാജാസ് കോളേജില്‍ പരീക്ഷ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെ വിദ്യക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ നിലപാട് വ്യക്തമാക്കി എം വി ഗോവിന്ദൻ

എസ് എഫ് ഐ നേതാവ് പി എം ആർഷോയുമായി ബന്ധപ്പെട്ടുയർന്ന മാർക്ക് ലിസ്റ്റ് വിവാദത്തിലും, കെ വിദ്യക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസിലും നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആർഷോ നൽകിയ പരാതിയും വിദ്യക്കെതിരായ കേസും രണ്ടും രണ്ടാണെന്നും രണ്ട് കേസും വേണ്ട രീതിയിൽ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യയെ അറസ്റ്റ് ചെയ്യേണ്ടത് സിപിഎമ്മല്ല. വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി ജോലി നേടിയ കെ വിദ്യക്കെതിരായ കേസിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എം വി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കാലവർഷം കേരളം മുഴുവൻ വ്യാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കാലവർഷം കേരളം മുഴുവൻ വ്യാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബിപോർജോയ് എഫക്ട് കൂടിയായതോടെ കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടി മിന്നലും കാറ്റോട് കൂടിയ മഴക്ക് സാധ്യതയെന്നാണ് പ്രവചനം. ജൂൺ 10 മുതൽ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബ്രിജ് ഭൂഷന്‍ സിംഗിനെതിരായ പ്രതിഷേധം കടുപ്പിച്ച് ഗുസ്‌തി താരങ്ങള്‍

ലൈംഗിക പീഡന കേസില്‍ ഗുസ്‌തി ഫെഡറേഷന്‍ പ്രസിഡന്‍റും ബിജെപി എംപിയുമായി ബ്രിജ് ഭൂഷന്‍ സിംഗിനെതിരായ പ്രതിഷേധം കടുപ്പിക്കാന്‍ ഗുസ്‌തി താരങ്ങള്‍. പ്രശ്‌നത്തിന് പരിഹാരമായാല്‍ മാത്രമേ ഏഷ്യന്‍ ഗെയിംഗില്‍ മത്സരിക്കൂ എന്ന് സൂപ്പര്‍ താരം സാക്ഷി മാലിക് വ്യക്തമാക്കി. കടുത്ത മാനസിക സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് സാക്ഷി കൂട്ടിച്ചേര്‍ത്തു. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്‌തില്ലെങ്കില്‍ വീണ്ടും സമരം ആരംഭിക്കുമെന്ന് ബജ്‌റംഗ് പൂനിയ മുന്നറിയിപ്പ് നല്‍കി. സർക്കാരുമായി നടത്തിയ ചർച്ചകളെ കുറിച്ച് വിശദീകരിക്കാനും തുടര്‍ സമര പരിപാടികളെ കുറിച്ച് തീരുമാനിക്കാനും […]