Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍ ടോള്‍ഫ്രീ നമ്പര്‍

അഴിമതി തടയുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍ ടോള്‍ഫ്രീ നമ്പര്‍. റവന്യൂ വകുപ്പിലെ കൈക്കൂലി, അഴിമതി എന്നിവ സംബന്ധിച്ച പരാതികള്‍ 1800 425 5255 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് അറിയിക്കാം. പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചു വരെ വിളിക്കാം. പേരും വിലാസവും വെളിപ്പെടുത്താതെ വിവരങ്ങള്‍ കൈമാറാവുന്നതാണ്. നിലവിലുള്ള റവന്യു ടോള്‍ ഫ്രീ സംവിധാനം പരിഷ്‌കരിച്ചാണ് അഴിമതി സംബന്ധിച്ച പരാതികള്‍ കൂടി അറിയിക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  കോണ്‍ഗ്രസില്‍ പോരുമായി എ, ഐ ഗ്രൂപ്പുകള്‍. അനുനയവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ബ്ലോക്ക് പ്രസിഡന്റ് അടക്കമുള്ള ഭാരവാഹി നിയമനങ്ങളില്‍ ഗ്രൂപ്പുകള്‍ നിര്‍ദേശിച്ചവരെ വെട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സ്വന്തക്കാരെ നിയമിച്ചെന്ന് ആരോപിച്ചാണ് ഗ്രൂപ്പുകള്‍ പോരാട്ടത്തിനിറങ്ങിയത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ മറയാക്കി പാര്‍ട്ടി പിടിക്കാന്‍ സതീശന്‍ ശ്രമിക്കുന്നുവെന്നാണ് പ്രബല ഗ്രൂപ്പുകളുടെ പരാതി. കെ സുധാകരന്‍ വിഡി സതീശനുമായി ചര്‍ച്ചനടത്തും. രമേശ് ചെന്നിത്തലയും എംഎം ഹസനും ഉന്നയിച്ച പരാതികള്‍ സതീശനുമായി സംസാരിക്കും. കോണ്‍ഗ്രസ് പുനസംഘടനാ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിൽ

അരിക്കൊമ്പന്റെ റേഡിയോ കോളർ സിഗ്‌നലുകൾ ലഭിക്കുന്നുണ്ടെന്നും ഇന്നലെ രാത്രി അരിക്കൊമ്പൻ കിലോമീറ്ററുകളോളം സഞ്ചരിച്ചുവെന്നാണ് സിഗ്നൽ പരിശോധിച്ചതിൽ നിന്നും വ്യക്തമാകുന്നതെന്നും തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. ഇന്നലെ രാത്രിയാണ് കന്യാകുമാരി വന്യജീവി സാങ്കേതത്തിലേക്ക് ആന കടന്നത്.കഴിഞ്ഞ ദിവസം അരിക്കൊമ്പന്റെ റേഡിയോ സിഗ്നലുകൾ ലഭിച്ചിരുന്നില്ല. പിന്നീട് അപ്പർ കോതയാർ ഡാം സൈറ്റിൽ നിന്നും 6 കിലോമീറ്റർ മാറി ആനയുണ്ടെന്ന് സിഗ്നലുകൾ ലഭിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രണ്ടു മാസത്തേക്ക് കൂടി ബ്രഹ്‌മപുരത്തേക്ക്

മഴക്കാലം ആരംഭിച്ച സാഹചര്യത്തില്‍ സ്വകാര്യ ഏജന്‍സികള്‍ വഴി ജൈവമാലിന്യം നീക്കം ചെയ്യുന്ന സംവിധാനം പൂര്‍ണ്ണതോതില്‍ പ്രാവര്‍ത്തികമാകുന്നതിനുളള കാലതാമസം പരിഗണിച്ച് കൊച്ചി കോര്‍പ്പറേഷനിലെ ജൈവമാലിന്യം രണ്ടു മാസത്തേക്ക് കൂടി ബ്രഹ്‌മപുരത്തേക്ക് കൊണ്ടുപോകാന്‍ തീരുമാനം. കോര്‍പറേഷനിലെ മാലിന്യനിര്‍മാര്‍ജ്ജനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മന്ത്രി എം.ബി രാജേഷ്, മന്ത്രി പി. രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിമാനം തകർന്ന് കാണാതായ നാല് കുട്ടികളെയും ജീവനോടെ കണ്ടെത്തി

എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് മെയ് ഒന്നിനാണ് സെസ്ന 206 വിമാനം തകര്‍ന്ന് ആമസോണ്‍ കാടുകളില്‍ തകര്‍ന്ന് വീണത്.അപകടത്തിൽ പതിനൊന്ന് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞും നാലും ഒമ്പതും പതിമൂന്നും വയസ്സുള്ള സഹോദരങ്ങള്‍ കാട്ടിൽ അകപ്പെട്ടത്.പൈലറ്റും കുട്ടികളുടെ അമ്മയും അടക്കം പ്രായപൂര്‍ത്തിയായ മൂന്ന് പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ദുർഘടവനമേഖലയിൽ 40 ദിവസമാണ് കുട്ടികൾ തനിയെ അതിജീവിച്ചത്.കുട്ടികളെ കണ്ടെത്തിയത് ചിത്രം സഹിതം കൊളംബിയൻ പ്രസിഡന്റ് സ്ഥിരീകരിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം തുടങ്ങും

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ മഹാരാജാസ് കോളജ് പ്രിൻസിപ്പൽ അടക്കമുളളവരെ എതിർകക്ഷിയാക്കി നൽകിയ പരാതിയിൽ എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം തുടങ്ങും.പരീക്ഷയെഴുതാതെ തന്നെ ജയിപ്പിച്ചെന്ന രീതിയിൽ രേഖകൾ പുറത്തുവന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം അതോടൊപ്പം ആർഷോയുടെ പേര് വിജയിച്ചവരുടെ പട്ടികയിൽ കടന്നുകൂടിയത് സാങ്കേതികപ്പിഴവ് കൊണ്ടാണെന്ന് മഹാരാജാസ് കോളജ് അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗ്രൂപ്പുകളെ അനുനയിപ്പിക്കാനായി സുധാകരൻ

കെപിസിസിയുടെ നേതൃത്വത്തിൽ എ ഐ ഗ്രൂപ്പുകളെ അനുനയിപ്പിക്കാനുള്ള ചര്‍ച്ചകൾ തുടരും. ജില്ലാ അടിസ്ഥാനങ്ങളില്‍ ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ച് കരുത്തുകാട്ടാനുള്ള നീക്കത്തിലാണ് എ,ഐ ഗ്രൂപ്പുകള്‍. കെ സുധാകരന്‍ വിഡി സതീശനുമായി ചര്‍ച്ചനടത്തും.രമേശ് ചെന്നിത്തലയും എംഎം ഹസനും ചര്‍ച്ചയില്‍ ഉന്നയിച്ച പരാതികള്‍ കെ സുധാകരന്‍ വിഡി സതീശനോട് വിശദമാക്കും. കെപിസിസി പ്രസി‍ഡന്‍റിനെ മറയാക്കി പാര്‍ട്ടി പിടിക്കാന്‍ സതീശന്‍ ശ്രമിക്കുന്നുവെന്നാണ് ഗ്രൂപ്പുകളുടെ പരാതി.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 10

◾പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ പുനര്‍ജനി പദ്ധതിക്കു വിദേശത്തുനിന്നു പണം പിരിച്ചതിനെക്കുറിച്ചാണ് അന്വേഷണം. പ്രളയത്തിനുശേഷം സതീശന്റെ മണ്ഡലമായ പറവൂരില്‍ നടപ്പാക്കിയതാണു പുനര്‍ജനി പദ്ധതി. ◾ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചത് 4.58 ലക്ഷം വിദ്യാര്‍ത്ഥികള്‍. എസ്എസ്എല്‍സി പാസായ 4.22 ലക്ഷം പേരും സിബിഎസ്ഇ സിലബസ് പഠിച്ച 25,350 പേരും ഐസിഎസ് സി സിലബസ് പഠിച്ച 2,627 പേരും ഇതില്‍ ഉള്‍പെടുന്നു. ◾കാമറകള്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ റോഡ് അപകടങ്ങളും മരണങ്ങളും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പുനസംഘടനാ വിഷയത്തില്‍ വി ഡി സതീശന്റെ നിലപാടുകള്‍ക്കെതിരെ കോണ്‍ഗ്രസിലെ എ ഐ ഗ്രൂപ്പുകള്‍

പുനസംഘടനാ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടുകള്‍ക്കെതിരെ തുറന്ന പോരിന് കോണ്‍ഗ്രസിലെ എ ഐ ഗ്രൂപ്പുകള്‍. തിരുവനന്തപുരത്ത് എ ഐ ഗ്രൂപ്പുകളുടെ സംയുക്ത യോഗത്തിലാണ് സമവായമുണ്ടാക്കാന്‍ കഴിയാതിരുന്നത്. അനുനയനീക്കത്തിന്റെ ഭാഗമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി ഇരുപക്ഷവും ചര്‍ച്ച നടത്തി. ഗ്രൂപ്പുകളെ അനുനയിപ്പിക്കാന്‍ രമേശ് ചെന്നിത്തലയും എംഎം ഹസനും കെ സുധാകരനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശത്തുനിന്നു പുനര്‍ജനി പദ്ധതിക്കു പണം പിരിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രളയത്തിനുശേഷം തന്റെ മണ്ഡലമായ പറവൂരില്‍ സതീശന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പദ്ധതിയെ ക്കുറിച്ചാണ് അന്വേഷണം നടത്തുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം. അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തപ്രാപിക്കും. കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യത. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായ കെ.കെ എബ്രഹാമിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. […]