എന്ജിന് തകരാറിനെ തുടര്‍ന്ന് മെയ് ഒന്നിനാണ് സെസ്ന 206 വിമാനം തകര്‍ന്ന് ആമസോണ്‍ കാടുകളില്‍ തകര്‍ന്ന് വീണത്.അപകടത്തിൽ പതിനൊന്ന് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞും നാലും ഒമ്പതും പതിമൂന്നും വയസ്സുള്ള സഹോദരങ്ങള്‍ കാട്ടിൽ അകപ്പെട്ടത്.പൈലറ്റും കുട്ടികളുടെ അമ്മയും അടക്കം പ്രായപൂര്‍ത്തിയായ മൂന്ന് പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ദുർഘടവനമേഖലയിൽ 40 ദിവസമാണ് കുട്ടികൾ തനിയെ അതിജീവിച്ചത്.കുട്ടികളെ കണ്ടെത്തിയത് ചിത്രം സഹിതം കൊളംബിയൻ പ്രസിഡന്റ് സ്ഥിരീകരിച്ചു.
വിമാനം തകർന്ന് കാണാതായ നാല് കുട്ടികളെയും ജീവനോടെ കണ്ടെത്തി
