സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മഴക്കെടുതിയുമായി ബന്ധപ്പെട്ട പുതിയ കണക്കുകൾ പുറത്ത് വിട്ടു. മഴക്കെടുതിയിൽ സംസ്ഥാനത്താകെ ആകെ 8 പേർ മരിച്ചതായും എട്ട് പേരെ കാണാതായെന്നും കണക്കുകൾ പറയുന്നു. 13 പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. 27 വീടുകൾ പൂർണ്ണമായും196 വീടുകൾക്ക് ഭാഗികമായും തകർന്നു. 209 ക്യാമ്പുകളിലായി 5792 പേരെ മാറ്റിപ്പാർപ്പിച്ചെന്നും കണക്കുകൾ പറയുന്നു.
കാലവര്‍ഷത്തിനായി അലേര്‍ട്ടുകളെ മാത്രം ആശ്രയിച്ചുകൊണ്ടല്ല തയ്യാറെടുക്കേണ്ടതെന്ന് ദുരന്ത നിവാരണ അതോരിറ്റി സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ്. മഴ മുന്നറിയിപ്പുകള്‍ നല്കുന്നതില് വീഴ്ചയുണ്ടായിട്ടില്ല. ആദ്യം ഓറഞ്ച് അലേര്‍ട്ട് നല്‍കുന്നതും പിന്നീട് അതില്‍ മാറ്റം വരുത്തുന്നതുമെല്ലാം സ്വാഭാവികമാണ്. റഡാറിലെ ഡാറ്റ മാറുന്നതിന് അനുസരിച്ചാണ് മാറ്റങ്ങള്‍ വരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ മഴക്കെടുതി സംബന്ധിച്ച് റവന്യു മന്ത്രിയുമായും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടവുമായും ആശയവിനിമയം തുടരുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള അറിയിപ്പ്. ഇന്നലത്തെ അപേക്ഷിച്ച് മഴ കുറഞ്ഞത് ആശ്വാസകരമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ഇറക്കിയ കുറിപ്പില്‍ പറയുന്നു.
കനത്ത മഴയെ തുടർന്ന് ക്യാമ്പുകളിലേക്ക് മാറിയവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് പരാതി. എന്നാൽ വേണ്ടത്ര സംവിധാനം ഒരുക്കിയിട്ടുണ്ടെന്നാണ് പ്രാദേശിക ഭരണകൂടങ്ങളുടെ പ്രതികരണം. മഴക്കെടുതി രൂക്ഷമായ പത്തനംതിട്ടയിലെ ആറന്മുളയിലെ ക്യാമ്പുകളിലും പരാതി ഉയർന്നു.
മഴമാറി വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും ഈരാറ്റുപേട്ട കാരയ്ക്കാട് പ്രദേശത്തെ ജനജീവിത ആകെ സ്തംഭിച്ച നിലയിലാണ്. പാലയിലും കാഞ്ഞിരപ്പള്ളിയിലും കൂട്ടിക്കലൂം ചെളിനിറഞ്ഞതോടെ വീടുകൾ താമസയോഗ്യമല്ലാതായി.
മീനച്ചിലാറിനോട് ചേർന്നുള്ള കാരയ്ക്കാട് ആണ് ഏറ്റവും വലിയ നഷ്ടം.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സർക്കാരും വകുപ്പും സജ്ജമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്. അടിയന്തര നടപടികൾ ഏകോപിക്കുന്നതിന് ജില്ല ജോയിന്റ് ഡയറക്ടർമാരുടെ യോഗം ചേർന്നു . ദുരിതാശ്വാസ ക്യാമ്പുകളിലെ സ്വകാര്യങ്ങൾ വർധിപ്പിക്കാൻ നടപടി സ്വീകരിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു.
പ്രളയ ബാധിത സംസ്ഥാനങ്ങൾക്ക് എസ്ഡിആർഫ് ഫണ്ട് 2117.85 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രളയ, മണ്ണിടിച്ചിൽ ബാധിത സംസ്ഥാനങ്ങൾക്ക് അനുവദിച്ച ധനസഹായമായാണ് തുക അനുവദിച്ചിരിക്കുന്നത്. എന്നാല്‍, പട്ടികയിൽ കേരളം ഇല്ല.
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായിരിക്കെ മുഖ്യമന്ത്രി വി ഡി സതീശന് ഭക്ഷണവിരുന്നില്‍ പങ്കെടുത്തതിനെ ചൊല്ലി വിവാദം. മലപ്പുറം പൊന്നാനിയില്‍ യൂത്ത് ലീഗ് നേതാവിന്റെ വീട്ടില്‍ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചാണ് സിപിഐഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ വിമര്‍ശനം.
മുഖ്യമന്ത്രി വിഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രാ വിവാദത്തിൽ പ്രതികരണവുമായി മുൻ മന്ത്രി പി രാജീവ്. ഹെലികോപ്റ്റർ യാത്ര കാറിലെ പെട്രോൾ ലഭിക്കാൻ ആകും എന്നായിരിക്കും മുഖ്യമന്ത്രിയുടെ വിശദീകരണമെന്ന് പി രാജീവ് പറഞ്ഞു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹർജിയെ എതിർത്ത് ഇഡി ഹൈക്കോടതിയിൽ. ഇഡി അന്വേഷണത്തെ തടസ്സപ്പെടുത്താനുള്ള ആക്രമണമാണ് നടന്നതെന്നാണ് ഇഡിയുടെ വാദം.
സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ എച്ച്ആര്‍എംഎസ് പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി. ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിലെ ഭരണാനുകൂല സംഘടനാ നേതാവാണ് അപേക്ഷയുടെ മുന്‍ഗണനാ ക്രമത്തില്‍ അനധികൃതമായ തിരുത്തലുകള്‍ നടത്തിയിരിക്കുന്നത്.
സർക്കാർ എയ്ഡഡ് സ്കൂളിലെ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള സംസ്ഥാന സർക്കാറിന്റെ വിഹിതത്തിന് 2026-27 സാമ്പത്തിക വർഷം 649 കോടി രൂപ അനുവദിച്ചു. പി എം പോഷൻ പദ്ധതിയുടെ സംസ്ഥാന സർക്കാരിന്റെ വിഹിതത്തിനാണ് ഭരണാനുമതി.
കേരളത്തിലെ വിമാനത്താവളങ്ങൾ നിന്ന് കഴിഞ്ഞ രണ്ടാഴ്ചയിൽ പതിനാല് കേസുകളിൽ നിന്നായി 11 കോടിയിൽ അധികം വിലയുള്ള 8 കിലോ സ്വർണം പിടിച്ചെടുത്തതെന്ന് കസ്റ്റംസ് ഡിപ്പാർട്ട്മെൻ്റ്. ആറ് മലയാളികളും മൂന്ന് തമിഴ്നാട്ടുകാരും ഉൾപ്പടെ 9 പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പരാജയപ്പെട്ട കൊളത്തൂർ നിയോജക മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങളിൽ(ഇവിഎം) ക്രമക്കേട് നടന്നതായി ഡിഎംകെയുടെ ആരോപണം. എന്നാൽ ഇവിഎമ്മുകളിൽ ക്രമക്കേടും കൃത്രിമത്വവും നടന്നതായുള്ള ആരോപണം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ ജി.എസ്. സമീരൻ നിഷേധിച്ചു.
സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ പിതാവിന്റെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ. ഗുജറാത്തിലെ സൂറത്തിലെ വിവരാവകാശ പ്രവർത്തകനായ അമിത് തിവാരിയാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
സൗദി അറേബ്യയിൽ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവരെ കണ്ടെത്താനുള്ള പരിശോധന ആഭ്യന്തര മന്ത്രാലയം ശക്തമാക്കി. കഴിഞ്ഞ ഒരാഴ്ചക്കിടെ 12,600 പേരെ സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തി. ജൂലൈ 23 മുതൽ 29 വരെയുള്ള കണക്കുകളാണ് അധികൃതർ പുറത്തുവിട്ടത്.
നോർത്ത് ആഫ്രിക്കൻ അതിർത്തി പ്രദേശമായ സെവൂട്ടയിലേക്ക് പതിനായിരക്കണക്കിന് കുടിയേറ്റക്കാർ അതിക്രമിച്ചു കയറിയതിന് പിന്നാലെ മൊറോക്കോയുമായുള്ള കടൽ അതിർത്തിയിൽ 500 മീറ്റർ നീളത്തിൽ സുരക്ഷാ വേലി സ്ഥാപിച്ച് സ്പെയിൻ. അതിർത്തി കടക്കാനുള്ള ശ്രമത്തിനിടെ തിക്കിലും തിരക്കിലും പെട്ടും കടലിൽ മുങ്ങിയുമായി കുറഞ്ഞത് 67 കുടിയേറ്റക്കാർ മരിച്ചതായി സ്പെയിൻ സർക്കാർ സ്ഥിരീകരിച്ചു.
ഫിഫ ടൂര്‍ണമെന്റുകളുടെ നടത്തിപ്പിന് സ്വകാര്യനിക്ഷേപകരെ കൊണ്ടുവരാനുള്ള നീക്കം പൊളിഞ്ഞതോടെ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ നേരിട്ടത് കനത്ത തിരിച്ചടി. അടുത്ത വര്‍ഷത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെയും ഇത് ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
