സോണിയ ഗാന്ധിയുടെ പുസ്തകം ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ’ പഞ്ചാബിൽ കോൺഗ്രസിനെതിരെ ആയുധമാക്കി ബിജെപിയും ആം ആദ്മി പാർട്ടിയും. 1984ലെ സിഖ് കൂട്ടക്കൊലയെക്കുറിച്ച് സോണിയ ഗാന്ധിയുടെ വാദങ്ങൾ കളവാണെന്നാണ് ബിജെപിയും ആം ആദ്മി പാർട്ടിയും ആരോപിക്കുന്നത്. കലാപം തുടങ്ങിയപ്പോൾ രാജീവ് ഗാന്ധി ദില്ലിയിൽ സേനയെ വിന്യസിക്കാൻ ഉത്തരവ് നൽകിയെന്ന വാദം സിഖ് ആക്ടിവിസ്റ്റുകളും തള്ളി. കലാപത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷനുകൾ സേനയെ വിന്യസിക്കാത്തതിന് സർക്കാരിനെ വിമർശിച്ചിരുന്നു എന്ന് അഭിഭാഷകൻ എച്ച് എസ് ഫൂൽക്ക പറയുന്നു.
സോണിയ ഗാന്ധിയുടെ പുസ്തകം ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ’ പഞ്ചാബിൽ കോൺഗ്രസിനെതിരെ ആയുധമാക്കി ബിജെപിയും ആം ആദ്മി പാർട്ടിയും
