രാജ്യത്ത് അരിക്ഷാമം രൂക്ഷമാകുന്നതിനിടെ വിചിത്ര നീക്കവുമായി കേന്ദ്രസർക്കാർ. കൂടുതൽ അരി എഥനോൾ ഉൽപ്പാദനത്തിന് ഉപയോഗിക്കും. റേഷൻ അരിയിലെ അടക്കം നുറുക്കരിയുടെ അളവ് മൂന്നിലൊന്നായി കുറയ്ക്കും. അരിവില ഉയരുന്നതിനിടെ കേന്ദ്ര സർക്കാരിൻ്റെ നിർണായക തീരുമാനം. സ്റ്റോക്ക് എല്ലാ ആഴ്ചയും വെളിപ്പെടുത്താന്‍ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിര്‍ദേശം നൽകി. കേരളത്തിൽ പൊന്നി അരിക്ക് മൂന്ന് മാസത്തിനിടെ കൂടിയത് 20 രൂപയാണ്.അരിയുടെ ഉൽപ്പാദനം ഈ വർഷം കുറഞ്ഞേക്കുമെന്ന കണക്കുകൾക്കിടയിലാണ് കൂടുതൽ അരി എഥനോൾ ഉൽപ്പാദനത്തിന് ഉപയോഗിക്കാൻ കേന്ദ്രം തീരുമാനിക്കുന്നത്. അരിമില്ലുകളിൽ നിന്ന് എഥനോൾ നിർമ്മാണത്തിനായി നുറുക്ക് അരി സംഭരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. അടുത്ത വർഷം മുതൽ അരിയിൽ നുറുക്ക് അരി സാന്നിധ്യം 16ൽ നിന്ന് 5 ശതമാനത്തിലേക്ക് കുറയ്ക്കാൻ ആണ് നിർദേശം. എഥനോൾ നിർമാണത്തിന് വേണ്ടി ആണ് കൂടുതൽ നുറുക്ക് അരി സംഭരിക്കുന്നത്.
രാജ്യത്ത് അരിക്ഷാമം രൂക്ഷമാകുന്നതിനിടെ വിചിത്ര നീക്കവുമായി കേന്ദ്രസർക്കാർ
