w 412h 232croprect 2x0x1916x1078imgid 01m6gr1dgfaks88hve10d0dfapimgname vlcsnap 2026 11 03 18h28m08s188 1793710929423

സ്വയംഭരണ കോളേജുകളിൽ സ്വാശ്രയ കോഴ്സ് തുടങ്ങാൻ സർക്കാരിന്റെ എൻഒസി വേണ്ടെന്ന് വെച്ചത് വിദ്യാർത്ഥി താല്പര്യം മുൻ നിർത്തിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ.കെസിഎച്ച്ആർ ചെയർ പേഴ്സൻ നിയമനം സുതാര്യമാണെന്നും മികച്ച ആളെയാണ് നിയമിച്ചതെന്നും റോജി എം.ജോൺ പറഞ്ഞു. രാജ്യത്ത് ഇല്ലാത്ത വ്യക്തിയെയും ഈ സർക്കാരിൽ പദവികൾ ഏറ്റെടുക്കാൻ താല്പര്യം അല്ലെന്ന് അറിയിച്ചവരുടെ പേരും ഉൾപ്പെടുന്ന ശുപാർശകളാണ് സെർച് കമ്മിറ്റി മുന്നോട്ട് വെക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരള ചരിത്ര ഗവേഷണ കൗൺസിൽ ചെയർപേഴ്സനായി പ്രൊഫ. വിനോദ് കുമാർ കല്ലോലിക്കലിനെ നിയമിച്ചത് വിവാദം ആയിരുന്നു. ഡീംഡ് കോളേജുകൾക്ക് ഉടൻ അനുമതി നൽകുമെന്നും മന്ത്രി വിശദമാക്കി. സ്വകാര്യ സർവ്വകലാശാല ബില്ലിൽ ഇളവ് ഉണ്ടാകുമെന്നും ഇളവുകൾ മികച്ച വിദ്യാഭ്യാസത്തിന് വേണ്ടിയെന്നും റോജി വിശദമാക്കി.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *