അഴിമതി തടയുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്ക്ക് പരാതി അറിയിക്കാന് ടോള്ഫ്രീ നമ്പര്. റവന്യൂ വകുപ്പിലെ കൈക്കൂലി, അഴിമതി എന്നിവ സംബന്ധിച്ച പരാതികള് 1800 425 5255 എന്ന ടോള് ഫ്രീ നമ്പറില് വിളിച്ച് അറിയിക്കാം. പ്രവൃത്തി ദിനങ്ങളില് രാവിലെ 10 മണി മുതല് വൈകിട്ട് അഞ്ചു വരെ വിളിക്കാം. പേരും വിലാസവും വെളിപ്പെടുത്താതെ വിവരങ്ങള് കൈമാറാവുന്നതാണ്. നിലവിലുള്ള റവന്യു ടോള് ഫ്രീ സംവിധാനം പരിഷ്കരിച്ചാണ് അഴിമതി സംബന്ധിച്ച പരാതികള് കൂടി അറിയിക്കുന്നതിന് സൗകര്യം ഏര്പ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥര് അറിയിച്ചു.
പൊതുജനങ്ങള്ക്ക് പരാതി അറിയിക്കാന് ടോള്ഫ്രീ നമ്പര്
