Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെ.വിദ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

വ്യാജരേഖ ചമച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടി കെ വിദ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമെന്നാണ് ഹർജിയിൽ പറയുന്നത്.പ്രതി ചെറുപ്പമാണ്, അറസ്റ്റ് ചെയ്യുന്നത് ഭാവിയെ ബാധിക്കും എന്നീ വിവരങ്ങൾ കാണിച്ചാണ് മുൻകൂർ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 11

◾റോഡ് കാമറകള്‍ ഒരാഴ്ചയ്ക്കകം പിടികൂടിയത് നാലു ലക്ഷം നിയമലംഘനങ്ങള്‍. പിഴ ഈടാക്കാന്‍ പരിവാഹന്‍ സൈറ്റിലേക്ക് അപ്ലോഡ് ചെയ്യാനായത് വെറും 29,800 കേസുകളാണ്. 18,830 കേസുകള്‍ക്കു മാത്രമാണ് ഇ- ചെലാന്‍ അയക്കാനായത്. കാമറ രേഖപ്പെടുത്തിയ എല്ലാ നിയമലംഘനങ്ങളും വാഹന്‍ പരിവാഹന്‍ സൈറ്റില്‍ ചേര്‍ക്കാന്‍ കഴിയുന്നില്ല. ◾ബ്രിജ് ഭൂഷണെതിരെ ലൈംഗികാരോപണം ഉന്നയിച്ച വനിത ഗുസ്തി താരങ്ങളോട് തെളിവു ഹാജരാക്കണമെന്ന് ഡല്‍ഹി പോലീസ്. ശ്വാസപരിശോധനയുടെ പേരില്‍ സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചു, അമര്‍ത്തി കെട്ടിപ്പിടിച്ചു തുടങ്ങിയ ആരോപണങ്ങളിലാണ് തെളിവു ചോദിച്ചത്. ഇതേസമയം ബ്രിജ് […]

Posted inബിസിനസ്സ്

ടിസിഎസിനു ശേഷം ഐപിഒയുമായി ടാറ്റ ടെക്നോളജീസ്

നീണ്ട 18 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രാജ്യത്തെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പുകളിലൊന്നായ ടാറ്റയില്‍ നിന്ന് വീണ്ടുമൊരു കമ്പനി കൂടി ഓഹരി വിപണിയിലേക്കെത്തുന്നു. ടാറ്റാ മോട്ടോഴ്സിന്റെ ഉപകമ്പനിയായ ടാറ്റ ടെക്നോളജീസാണ് പ്രാരംഭ ഓഹരി വില്‍പ്പനയുമായി എത്തുന്നത്. 2004 ല്‍ നടന്ന ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ ഐ.പി.ഒയാണ് ഗ്രൂപ്പില്‍ നിന്നുള്ള അവസാനത്തേത്. ഐ.പി.ഒയ്ക്ക് ആവശ്യമായ പ്രാരംഭ രേഖകള്‍ കഴിഞ്ഞ മാര്‍ച്ചില്‍ സമര്‍പ്പിച്ചെങ്കിലും അടുത്ത അഞ്ച്-ആറ് മാസങ്ങള്‍ക്കുളള്ളിലായിരിക്കും ഐ.പി.ഒ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ ടാറ്റാ ടെക്നോളജീസില്‍ 74.69 […]

Posted inടെക്നോളജി

‘നമ്പിസാറ്റ് 1’, നമ്പി നാരായണന്റെ പേരിലെ ആദ്യ ഉപഗ്രഹം!

കേരളത്തിലെ ആദ്യത്തെ എയ്റോസ്പേസ് സ്റ്റാര്‍ട്ടപ്പായ ‘ഐ എയ്‌റോ സ്‌കൈ’ വികസിപ്പിച്ച ആദ്യ വാര്‍ത്താവിനിമയ ഉപഗ്രഹം ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ പേരില്‍. ‘നമ്പിസാറ്റ് 1’ എന്നാണ് ഇതിന് പേരു നല്‍കിയിരിക്കുന്നത്. റോബട്ടിക്‌സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഐ ഹബ് റോബട്ടിക്‌സിന്റെ അനുബന്ധ സ്ഥാപനമാണ് ‘ഐ എയ്റോ സ്‌കൈ’. നമ്പി സാറ്റ് 1 ദുരന്ത നിവാരണം, പരിസ്ഥിതി, കൃഷി എന്നീ മേഖലകള്‍ക്ക് ആവശ്യമായ കൃത്യതയുള്ള ഡേറ്റ ലഭ്യമാക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. നിര്‍മിത ബുദ്ധിയുടെ സഹായവും നമ്പി സാറ്റ് ഉപയോഗിക്കുന്നതിനാല്‍ ഇതിന്റെ […]

Posted inവിനോദം

പൃഥ്വിരാജ് വീണ്ടും ബോളിവുഡില്‍, നായിക കാജോള്‍

പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. കാജോളിന്റെ നായകനായി കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക് എത്തുന്നത്. കശ്മീരിലെ തീവ്രവാദത്തെ ആസ്പദമാക്കിയുള്ള സിനിമയിലൂടെ സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം ഖാനും ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. 2023ലാണ് കജോള്‍ പ്രധാന കഥാപാത്രമായി എത്തുന്ന ഇമോഷണല്‍ ത്രില്ലറിന്റെ ചിത്രീകരണം ആരംഭിക്കുക. 12 വര്‍ഷത്തിന് ശേഷമാണ് കാജോളും കരോണ്‍ ജോഹറും വീണ്ടും ഒന്നിക്കുന്നത്. കജോളിന്റെ മകനായിട്ടാണ് ഇബ്രാഹിം എത്തുക. ആലിയാ ഭട്ടും രണ്‍വീര്‍ സിങ്ങും പ്രധാന കഥാപാത്രങ്ങളാവുന്ന […]

Posted inവിനോദം

‘വിരൂപാക്ഷ’ തിയറ്ററില്‍ നിന്ന് ആകെ നേടിയത് 90.85 കോടി!

മലയാളി പ്രേക്ഷകരുടെ പ്രിയതാരമായ സംയുക്ത നായികയായി എത്തിയതാണ് ‘വിരൂപാക്ഷ’. സായ് ധരം തേജ് നായകനായ ചിത്രമാണ് ഇത്. കാര്‍ത്തിക് ദാന്തു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ‘വിരൂപാക്ഷ’ എന്ന ത്രില്ലര്‍ ചിത്രം തിയറ്റര്‍ റണ്‍ അവസാനിപ്പിക്കുമ്പോള്‍ ആകെ നേടിയിരിക്കുന്നത് 90.85 കോടി രൂപയാണ് എന്നാണ് ടോളിവുഡ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘വിരൂപാക്ഷ’ എന്ന ചിത്രം തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 19.8 കോടി രൂപയും കര്‍ണാടകയില്‍ നിന്ന് ഒരു കോടിയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് 50 […]

Posted inഓട്ടോമോട്ടീവ്

മാരുതി സുസുക്കിയുടെ ആള്‍ട്ടോ ടൂര്‍ എച്ച് 1

മാരുതി സുസുക്കിയുടെ വാണിജ്യ കാര്‍ നിര ശക്തമാക്കാന്‍ ആള്‍ട്ടോയുടെ ടൂര്‍ എച്ച് 1 എത്തി. കാഴ്ചയ്ക്ക് ആള്‍ട്ടോ കെ 10 ന് സമാനമാണ് ഹാച്ച് ബാക്ക് ശ്രേണിയില്‍പെട്ട ടൂര്‍ എച്ച് 1. ബി.എസ് 6 മാനദണ്ഡങ്ങളനുസരിച്ച് എ.ബി.എസ്, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സര്‍, മുന്‍ സീറ്റുകള്‍ക്ക് എയര്‍ബാഗ് എന്നീ സുരക്ഷാ സംവിധാനങ്ങങ്ങളോടെ പൂര്‍ണമായും വാണിജ്യാവശ്യങ്ങള്‍ക്കനുസരിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. കെ-സീരീസ് 1.0 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വി.വി.റ്റി എന്‍ജിന്‍ മികച്ച പ്രകടനവും ഇന്ധനക്ഷമതയും പ്രദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. ആള്‍ട്ടോ […]

Posted inപുസ്തകങ്ങൾ

വര്‍ണ്ണജാലകങ്ങള്‍

മനുഷ്യാവസ്ഥയിങ്ങനെ എന്ന് അനുഭവിപ്പിക്കുന്ന കൃതി. ‘പ്രതി ജന ഭിന്ന’ വിചിത്രമെങ്കിലും ആ അനുഭവമാര്‍ഗ്ഗങ്ങളെല്ലാം സഹജീവികളുടെ സഹജാനുഭൂതിയായി പരിണമിക്കുന്നു. ഇങ്ങനെ പരിണാമ രമണീയമായ വൃത്താന്ത പരിതോവസ്ഥകളും ഗൃഹാതുര വാങ്മയങ്ങളുംകൊണ്ട് ഈ ആത്മകൃതിക്ക് വായനക്കാരില്‍ ഇടം കിട്ടുന്നു. എഴുതിയേ തീരൂ എന്ന അനിവാര്യതയില്‍ നിന്നാണ് ഈ വര്‍ണ്ണജാലകക്കാഴ്ചകള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. അജയന്‍ അനുഭവിച്ച സങ്കടങ്ങളും ധര്‍മ്മസങ്കടങ്ങളും ആഹ്ലാദങ്ങളും മാതൃപ്രതിഷ്ഠയുടെയും പിതൃപ്രതിഷ്ഠയുടെയും വഴികളിലൂടെ കണ്ട അടുപ്പങ്ങളും അകലങ്ങളുമെല്ലാം യൗവനതീക്ഷ്ണമായ ഒരു ഭാവുകത്വത്തിലൂടെ ആവിഷ്‌കരിക്കുന്നുവെന്നതാണ് ഈ ആത്മരചനയുടെ നേട്ടം. ‘വര്‍ണ്ണജാലകങ്ങള്‍’. ഡോ എന്‍. അജയന്‍ […]

Posted inആരോഗ്യം

ആര്‍ത്തവവിരാമത്തിനു ശേഷം ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

പ്രായമാകുമ്പോള്‍, സ്ത്രീകളില്‍ പ്രത്യേകിച്ചും എല്ലുകളുടെ സാന്ദ്രത കുറഞ്ഞു വരാറുണ്ട്. ഇതിനുള്ള സാധ്യത ആര്‍ത്തവവിരാമത്തിനു ശേഷം അധികരിക്കുന്നു. ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ തോത് താഴുന്നത് എല്ലുകളുടെ കട്ടി നഷ്ടമാകുന്നതിലേക്ക് നയിക്കുന്നു. ഇത് വീഴ്ചകളില്‍ എല്ലുകള്‍ പെട്ടെന്ന് ഒടിയാന്‍ കാരണമാകുന്നു. ഓസ്റ്റിയോപോറോസിസിനുള്ള സാധ്യതയും സ്ത്രീകളില്‍ അധികമാണ്. പ്രായമാകുമ്പോള്‍ എല്ലുകളെ ശക്തമാക്കി വയ്ക്കുന്നതിന് സ്ത്രീകള്‍ക്ക് ഇനി പറയുന്ന ജീവിതശൈലി മാറ്റങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. മഗ്‌നീഷ്യം ധാരാളം അടങ്ങിയ ചീര, കെയ്ല്‍, പോപ്പി വിത്തുകള്‍, എള്ള് എന്നിവ എല്ലിന്റെ സാന്ദ്രത കുറയുന്ന പ്രക്രിയയെ തടുത്ത് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അഴിമതിയോട് സന്ധിയില്ലെന്ന് സച്ചിൻ പൈലറ്റ്

പിതാവ് രാജേഷ് പെെലറ്റിന്റെ അനുസ്മരണ ദിനത്തിൽ സച്ചിൻ പൈലറ്റിന്റെ പുതിയ പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും പുതിയ പാർട്ടി പ്രഖ്യാപനങ്ങളോ നിർണ്ണായക തീരുമാനങ്ങളോ പരിപാടിയിൽ പ്രഖ്യാപിച്ചില്ല. എന്നാൽ അഴിമതിയോട് സന്ധി ചെയ്യുമെന്ന് ആരും കരുതേണ്ടെന്നും,നീതിക്കും, ന്യായത്തിനുമായി ഏതറ്റം വരെയും പോകും. രാജസ്ഥാനിലെ അഴിമതി അവസാനിപ്പിക്കാൻ പോരാട്ടം തുടരുമെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.