കൈസർഗഞ്ചിൽനിന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് ഗോണ്ടയിലെ റാലിയിൽ ബ്രിജ് ഭൂഷൻ പ്രഖ്യാപിച്ചു. ലൈംഗിക പരാതിയിൽ വലിയ വിമർശനങ്ങൾ നടക്കുന്നതിനിടെയാണ് ബ്രിജ് ഭൂഷന്റെ പരാമർശം. അതോടൊപ്പം ബ്രിജ് ഭൂഷനെതിരെ നടപടിയില്ലെങ്കില്‍ കടുത്ത തീരുമാനമെടുക്കുമെന്ന് ഗുസ്തി താരങ്ങൾ വ്യക്തമാക്കി. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ഏഷ്യൻ ഗെയിംസില്‍ പങ്കെടുക്കില്ലെന്ന മുന്നറിയിപ്പ് നൽകിയെന്നാണ് റിപ്പോർട്ട്.
പ്ലാറ്റിനം വെല്‍ത്ത് ബില്‍ഡര്‍ പ്ലാനുമായി ഫെഡറല്‍ ബാങ്ക്
ഉപഭോക്താക്കള്‍ക്കായി പുതിയ പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ഫെഡറല്‍ ബാങ്ക്. ഫെഡറല്‍ ബാങ്കും എജീസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സും സംയുക്തമായി ചേര്‍ന്നാണ് പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയായ പ്ലാറ്റിനം വെല്‍ത്ത് ബില്‍ഡര്‍ പ്ലാനിന് രൂപം നല്‍കിയിരിക്കുന്നത്. സമ്പാദ്യത്തിനൊപ്പം ജീവിത സുരക്ഷ ഉറപ്പുവരുത്തുക എന്ന ആശയത്തില്‍ അധിഷ്ഠിതമായാണ് ഈ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്ലാറ്റിനം വെല്‍ത്ത് ബില്‍ഡര്‍ പ്ലാനിലൂടെ കുടുംബത്തെ സുരക്ഷിതമാക്കാനും, വരുമാനം സൃഷ്ടിക്കാനും കഴിയുന്നതാണ്. ഫെഡറല്‍ ബാങ്കിന്റെ ഇടപാടുകാര്‍ക്കായി മാത്രമായാണ് പ്ലാറ്റിനം വെല്‍ത്ത് ബില്‍ഡര്‍ പ്ലാന്‍ […]
നിഖില്‍ സിദ്ധാര്‍ഥ നായകനാകുന്ന ചിത്രം ‘സ്‌പൈ’യിലെ ഗാനം
‘കാര്‍ത്തികേയ’ എന്ന ഹിറ്റ് തെലുങ്ക് ചിത്രത്തിലൂടെ പ്രേക്ഷപ്രീതി നേടിയ നടന്‍ നിഖില്‍ സിദ്ധാര്‍ഥ നായകനാകുന്ന പുതിയ ചിത്രം ‘സ്‌പൈ’യിലെ ഗാനം പുറത്തുവിട്ടു. മനോഹരമായ ‘ഗാം ഝൂം ഝൂം’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. അനുരാഗ് കുല്‍ക്കര്‍ണി, രമ്യ ബഹെറ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാരി ബി എച്ച് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീചരണ്‍ സ്‌പൈയുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. പാന്‍ ഇന്ത്യന്‍ ചിത്രം ‘സ്‌പൈ’ ജൂണ്‍ 29ന് തീയേറ്ററുകളിലെത്തും. പ്രശസ്ത എഡിറ്റര്‍ ഗാരി ബി എച് ആദ്യമായി സംവിധാനം […]
രണ്‍ബിര്‍ കപൂര്‍ നായകനായ ചിത്രം ‘ആനിമല്‍’ പ്രീടീസര്‍
രണ്‍ബിര്‍ കപൂര്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ആനിമല്‍’. ഇതിന്റെ പ്രീടീസര്‍ ഇറങ്ങി. ടീസര്‍ ഇറങ്ങുന്നു എന്നതിന്റെ അറിയിപ്പാണ് പ്രീടീസര്‍. സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ‘ആനിമലി’ന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവന്നിരുന്നു. ഗോള്‍ഡന്‍ കളറുള്ള ഹെല്‍മറ്റുമായി നില്‍ക്കുന്നവരെ കോടാലികൊണ്ട് വെട്ടി വീഴ്ത്തുന്ന രണ്‍ബീറിനെ ടീസറില്‍ കാണാം. അതിനൊപ്പം തന്നെ പഞ്ചാബി ഗാനവും പാശ്ചത്തലത്തില്‍ മുഴങ്ങുന്നുണ്ട്. ‘അര്‍ജുന്‍ റെഡ്ഡി’ എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗ […]
പുതുക്കിയ എഞ്ചിനുമായി പാഷന്‍ പ്ലസ് തിരിച്ചെത്തി
ഇടവേളയ്ക്ക് ശേഷം 100സിസി സെഗ്മെന്റിലേക്ക് ജനപ്രിയ ഇരുചക്ര വാഹന ബ്രന്‍ഡായ ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ ജനപ്രിയ ബൈക്കായ പാഷന്‍ പ്ലസ് പുതിയ രൂപത്തില്‍ അവതരിപ്പിച്ചു. ഏകദേശം മൂന്നു വര്‍ഷത്തിന് ശേഷമാണ് പാഷന്‍ പ്ലസ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. 2020 ന്റെ തുടക്കത്തില്‍, ബിഎസ്6 മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിനാല്‍ കമ്പനി പാഷന്‍ പ്ലസിന്റെ ഉല്‍പ്പാദനം നിര്‍ത്തുകയായിരുന്നു. ബിഎസ് 6 ഫേസ്-2 മാനദണ്ഡങ്ങള്‍ക്കനുസൃതമായി കമ്പനി ഇപ്പോള്‍ പാഷന്‍ പ്ലസില്‍ പുതുക്കിയ എഞ്ചിന്‍ നല്‍കിയിട്ടുണ്ട്. ബൈക്ക് ഇനി ഇ20 പെട്രോളിലും പ്രവര്‍ത്തിക്കും. […]
ആണ്ടവന്റെ ലീലാവിലാസങ്ങള്‍
ഒരു ദേശചരിത്രത്തിന്റെ കഥ തോറ്റിയുണര്‍ത്തുമ്പോള്‍ അതില്‍ നിന്നും ഉരുത്തിരിഞ്ഞുവരുന്ന മനുഷ്യജാതിക്ക് എത്ര തരം മുഖപടങ്ങളുണ്ടാകും എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഈ രചന. കിഴക്ക് ഉദയമാന പര്‍വ്വം ധ്യാനിച്ച്, പടിഞ്ഞാറ് അസ്തമാന പര്‍വ്വതം ധ്യാനിച്ച്. തെക്ക് ശ്രീകൂട പര്‍വ്വതം ധ്യാനിച്ച്, വടക്ക് മഹാമേരു പര്‍വ്വതം ധ്യാനിച്ച്, ആണ്ടിപൂശാരിയുടെ തീയ്യാട്ട് കര്‍മ്മത്തിലേയ്ക്കുള്ള ആണ്ടവന്റേ തേരേറ്റുകര്‍മ്മത്തിലേക്കുള്ള അക്ഷരപൂജ. ‘ആണ്ടവന്റെ ലീലാവിലാസങ്ങള്‍’. സുധീര്‍ പറൂര്. ഗ്രീന്‍ ബുക്‌സ്. വില 294 രൂപ.
തൈറോയ്ഡ് അകറ്റാന്‍ സവാളയും!
ഇന്നത്തെക്കാലത്ത് പലരേയും, പ്രത്യേകിച്ചു സ്ത്രീകളെ അലട്ടുന്ന പ്രശ്നമാണ് തൈറോയ്ഡ്. തൈറോക്സിന്‍ ഹോര്‍മോണിനുണ്ടാകുന്ന പ്രശ്നങ്ങളാണ് ഇതിനു കാരണം. തൈറോയ്ഡിന് ഒരിക്കല്‍ മരുന്നു കഴിച്ചു തുടങ്ങിയാല്‍ ജീവിതകാലം മുഴുവനും കഴിച്ചു കൊണ്ടിരിക്കണം. അതുകൊണ്ടുതന്നെ, വീട്ടുവൈദ്യങ്ങള്‍ ആദ്യം പരീക്ഷിയ്ക്കുന്നതു നല്ലതാണ്. സവാള കൊണ്ട് തൈറോയ്ഡ് അകറ്റാന്‍ സാധിക്കും. ഇതു ചെയ്യാന്‍ വളരെ എളുപ്പവുമാണ്. ചുവന്ന സവാളയാണ് തൈറോയ്ഡ് ചികിത്സയ്ക്കായി ഉപയോഗിയ്ക്കുന്നത്. ഒരു സവാള രണ്ടു പകുതിയായി നടുവേ മുറിയ്ക്കുക.. ഇതില്‍ നിന്നുള്ള ജ്യൂസെടുത്ത് കഴുത്തില്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ ഭാഗത്തായി മസാജ് ചെയ്യുക. […]
രാത്രി വാര്‍ത്തകള്‍
കേരളത്തില്‍ ആഭ്യന്തര വകുപ്പു ഭരിക്കുന്നത് എസ്എഫ്‌ഐ ഗുണ്ടകളാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സിപിഎമ്മിന്റെ നിര്‍ദേശാനുസരണമാണു പോലീസ് കേസെടുത്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണത്തോടെ വ്യക്തമായി. ഒരു ഡസനിലേറെ കേസുകളിലെ പ്രതിക്കുവേണ്ടിയാണ് ഗോവിന്ദനും പോലീസും അധ്വാനിക്കുന്നത്. പരീക്ഷാത്തട്ടിപ്പും ആള്‍മാറാട്ടവും നിയമനത്തട്ടിപ്പുമെല്ലാമായി കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യതയെ തകര്‍ത്തെന്നും മുരളീധരന്‍. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലും പോരു തന്നെ. പാര്‍ട്ടിയില്‍ എ, ഐ ഗ്രൂപ്പുകള്‍ പൊതുവേദിക്ക് ഒരുങ്ങുന്നുണ്ടെങ്കിലും യൂത്ത് കോണ്‍ഗ്രസില്‍ ഇരു ഗ്രൂപ്പിനും പൊതുസ്ഥാനാര്‍ഥിയില്ല. ഐ ഗ്രൂപ്പ് […]
മന്ത്രി വീണാ ജോർജ്ജ് റിപ്പോർട്ട് തേടി
ചികിത്സ തേടിയ ശേഷം വീട്ടിലെത്തിയ കുഞ്ഞ് മരണമടഞ്ഞ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ നെടുമങ്ങാട് കരകുളം ചെക്കക്കോണം സുജിത് സുകന്യ ദമ്പതികളുടെ ഒന്നര വയസുള്ള മകൾ ആർച്ച ആണ് മരണപ്പെട്ടത്.
ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് എസ്എഫ്ഐയുടെ ഗുണ്ടകളെന്ന് വി.മുരളീധരൻ
മാധ്യമ പ്രവർത്തകയ്ക്കെതിരായ പൊലീസ് കേസ് തെളിയിക്കുന്നത് സംസ്ഥാനത്ത് ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് എസ്എഫ്ഐയുടെ ഗൂണ്ടകളാണെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരൻ.വ്യാജരേഖക്കാരിയായ എസ്എഫ്ഐ നേതാവും ആൾമാറാട്ടക്കാരൻ നേതാവും സുഖമായി കറങ്ങി നടക്കുമ്പോഴാണ് മാധ്യമപ്രവർത്തക പ്രതിയാകുന്നതെന്നും വി.മുരളീധരൻ പറഞ്ഞു.
