Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 12

◾കോണ്‍ഗ്രസ് ബ്ളോക്ക് കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചതിനെച്ചൊല്ലി ഉണ്ടായ ചേരിപ്പോര് ഒതുക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കേരളത്തിലെത്തി ഗ്രൂപ്പു നേതാക്കളുമായി ചര്‍ച്ച നടത്തി. ഇതേസമയം, തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലെ പുതിയ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാര്‍ക്കുള്ള രണ്ടുദിവസത്തെ ക്യാമ്പ് ആലുവയില്‍ ആരംഭിച്ചു. കുഞ്ചാട്ടുകര ശാന്തിഗിരി ആശ്രമത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റികള്‍ക്കു പിറകേ, മണ്ഡലം കമ്മിറ്റികളും പുനസംഘടിപ്പിക്കുമെന്ന് കെ. സുധാകരന്‍ പറഞ്ഞു. ഇതേസമയം, ക്യാമ്പ് ഗ്രൂപ്പു നേതാക്കള്‍ ബഹിഷ്‌കരിച്ചു. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രചാരണത്തിന് തുടക്കമിട്ട് കോണ്‍ഗ്രസ്

നര്‍മ്മദ നദീ പൂജയോടെ മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് കോണ്‍ഗ്രസ്.പ്രിയങ്ക ഗാന്ധിയാണ് പ്രചാരണം തുടങ്ങിയത്.ഗോത്രവിഭാഗങ്ങള്‍ക്ക് മേല്‍ക്കൈയുള്ള ജബല്‍പൂരിലെ മഹാകുശാല്‍ മേഖലയിലാണ് പ്രിയങ്കയുടെ പ്രചാരണ റാലി. നേരത്തെ ഹിമാചല്‍ പ്രദേശിലും, കര്‍ണ്ണാടകയിലും പ്രിയങ്ക നടത്തിയ പ്രചാരണം വിജയത്തില്‍ പ്രധാന ഘടകമായെന്ന വിലയിരുത്തലിൽ പ്രിയങ്ക തന്നെയാകും പ്രചാരണ മുഖം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പുനഃസംഘടനയിൽ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കെപിസിസി അധ്യക്ഷൻ

കോൺഗ്രസ് പുന‍ഃസംഘടനയിൽ കെപിസിസി നേതൃത്വവും ഗ്രൂപ്പുകളും തമ്മിലുള്ള ഭിന്നത രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പുതിയതായി നിയമിതരായ ബ്ലോക്ക് പ്രസിഡന്റുമാർക്കായി ആലുവയിൽ നടത്തുന്ന പഠനക്യാംപ് ഗ്രൂപ്പ് നേതാക്കൾ ബഹിഷ്കരിച്ചു. അതോടൊപ്പം ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയെ ചൊല്ലി പോര് തുടരവേ പുനഃസംഘടനയിൽ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. പുനഃസംഘടന അവസാനിക്കുന്നില്ലെന്നും പൂർത്തിയാക്കുമെന്നും സുധാകരൻ പറഞ്ഞു.

Posted inബിസിനസ്സ്

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 6 – 6.30 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് മൂഡീസ്

2023-24 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ (ഏപ്രില്‍- ജൂണ്‍) ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 6 – 6.30 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് റേറ്റിംഗ് ഏജന്‍സിയായ മൂഡീസിന്റെ വിലയിരുത്തല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ (ജനുവരി-മാര്‍ച്ച്) രേഖപ്പെടുത്തിയ 6.1 ശതമാനം വളര്‍ച്ചയുടെ തുടര്‍ച്ചയെന്ന നിലയില്‍ ഈ വര്‍ഷം ആദ്യപാദത്തില്‍ ഏകദേശം 6-6.3 ശതമാനത്തില്‍ വളര്‍ച്ച എത്തുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ആദ്യപാദത്തില്‍ 8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന വിലയിരുത്തലാണ് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 6.1 […]

Posted inടെക്നോളജി

ഇനി ഉയര്‍ന്ന റെസല്യൂഷനില്‍ ചിത്രങ്ങള്‍ അയക്കാം!

ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റ്ന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. അയക്കുന്ന ചിത്രങ്ങള്‍ക്ക് തെളിച്ചം പോരാ എന്ന വ്യാപക പരാതിക്ക് ഇപ്പോള്‍ വാട്സ്ആപ്പ് പരിഹാരം കണ്ടിരിക്കുകയാണ്. ഉയര്‍ന്ന റെസല്യൂഷനില്‍ ചിത്രങ്ങള്‍ അയക്കാന്‍ കഴിയുന്ന സംവിധാനമാണ് വാട്സ്ആപ്പില്‍ ഒരുക്കിയിരിക്കുന്നത്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. ചിത്രത്തിന്റെ മുകളില്‍ എച്ച്ഡി ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നതിനുള്ള സൗകര്യമാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. ഇതോടെ 4,096 x 2,692 റെസല്യൂഷനില്‍ ചിത്രങ്ങള്‍ അയക്കാന്‍ സാധിക്കും. നിലവില്‍ 1,600 x […]

Posted inവിനോദം

ടോവിനോ നായകനായ ‘വഴക്ക് ‘ ഒട്ടാവ ചലച്ചിത്ര മേളയില്‍

ടോവിനോ തോമസ് നായകനായി സനല്‍കുമാര്‍ ശശിധരന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വഴക്ക് ‘. ഇപ്പോഴിതാ തിയേറ്റര്‍ റിലീസിന് മുന്‍പ് തന്നെ ചിത്രം ഒട്ടാവ ചലച്ചിത്ര മേളയില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. നോര്‍ത്ത് അമേരിക്കയിലെ ഒട്ടാവ ഇന്ത്യന്‍ ചലച്ചിത്രമേളയില്‍ ജൂണ്‍ 16ന് ചിത്രം പ്രദര്‍ശിപ്പിക്കും. ജൂണ്‍ 16ന് ഉച്ചയ്ക്ക് ഒരുമണിക്ക് ഒന്റാറിയോയിലെ ഒട്ടാവയിലെ വിഐപി സിനി പ്ലസ് സിനിമാസ് ലാന്‍ഡ്സ് ഡൗണിലാണ് പ്രദര്‍ശനം നടക്കുക. ഒരു ക്രൈം ഡ്രാമയായി പുറത്തിറങ്ങുന്ന ചിത്രം ഓഗസ്റ്റ് 25നാണ് ചിത്രം തീയറ്ററുകളില്‍ എത്തുക. […]

Posted inവിനോദം

സുഹാസിനി വീണ്ടും മലയാള സിനിമയില്‍!

സുഹാസിനി വീണ്ടും മലയാളസിനിമയില്‍ വേഷമിടുന്നു. മണിയന്‍പിള്ള രാജുവാണ് സുഹാസിനി മലയാള സിനിമയില്‍ വീണ്ടും ഭാഗമാകുന്നു എന്ന വിശേഷം പങ്കുവെച്ചത്. നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സ്‌ക്രീനില്‍ ഒരുമിച്ച് എന്നാണ് മണിയന്‍പിള്ള രാജു എഴുതിയിരിക്കുന്നത്. വേറിട്ട ഗെറ്റപ്പിലാണ് മണിയന്‍പിള്ള രാജു ഫോട്ടോയില്‍ ഉള്ളത്. മണിയന്‍പിള്ള രാജുവിന്റ ഗെറ്റപ്പ് കണ്ട് ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകരും. മണിയന്‍പിള്ള രാജുവും സുഹാസിനിയും ‘കൂടെവിടെ’യ്ക്ക് ശേഷം ഒന്നിച്ച് മലയാളത്തില്‍ എത്തുന്നത് ഏത് പ്രൊജക്റ്റിലാണ് എന്ന് വ്യക്തമല്ല. ‘സിന്ധു ഭൈരവി’ എന്ന ക്ലാസിക് ചിത്രത്തിലൂടെ മികച്ച […]

Posted inഓട്ടോമോട്ടീവ്

ബി.എം.ഡബ്ല്യു. എം2 കൂപ്പെ ഇന്ത്യയിലെത്തി

രണ്ടാം തലമുറ ബി.എം.ഡബ്ല്യു. എം2 കൂപ്പെ ഇന്ത്യയിലുമെത്തി. 98 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. കഴിഞ്ഞ ഒക്ടോബറിലാണ് ഇത് പുറത്തിറക്കിയതെങ്കിലും ഇന്ത്യയിലെത്താന്‍ വൈകി. ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡായി ഒറ്റ വേരിയന്റില്‍ രണ്ട് ഡോര്‍ പെര്‍ഫോമന്‍സ് ഓറിയന്റഡ് കൂപ്പെ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് ഒരു മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷണലായി തിരഞ്ഞെടുക്കാം. പുതിയ മോഡല്‍ ഒരു സി.ബി.യു യൂണിറ്റായിട്ടാണ് പുറത്തിറക്കിയത്. ആല്‍പൈന്‍ വൈറ്റ്, ബ്രൂക്ലിന്‍ ഗ്രേ, ടൊറന്റോ റെഡ്, ബ്ലാക്ക് സഫയര്‍, സാന്‍ഡ്വോര്‍ട്ട് ബ്ലൂ എന്നീ 5 എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ […]

Posted inപുസ്തകങ്ങൾ

കല്യാണീമാധവം

ഒരു ഗ്രാമീണജീവിതത്തിന്റെ ഉള്‍ത്തുടിപ്പാര്‍ന്ന നോവല്‍. അപ്പൂപ്പന്‍ പ്ലാവിന്റെയും മുത്തശ്ശിമാരുടെയും നാട്ടുനന്മയുടെയും കഥ. കല്യാണിയുടെയും മാധവന്റെയും പ്രണയജീവിതം. അവരുടെ മക്കളുടെയും പേരമക്കളുടെയും സ്വപ്നങ്ങള്‍. കഠിനാദ്ധ്വാനത്തിന്റെ നാള്‍വഴികള്‍ താണ്ടി ഉയരങ്ങള്‍ കീഴടക്കി, തങ്ങളുടെ തലമുറയെ പുതുപാഠം പഠിപ്പിച്ചവര്‍. പ്രണയത്തിന്റെയും സാഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും അദ്ധ്വാനമഹത്വത്തിന്റെയും കഥ പറയുന്ന ഈ രചന, കാലത്തിന്റെ നൈര്‍മ്മല്യത്തെ തോറ്റിയുണര്‍ത്തുന്നു. മാധവന്റെയും കല്യാണിയുടെയും അവരുടെ കുടുംബത്തിന്റെയും ചരിത്രത്തില്‍ നിന്നു തുടങ്ങിയ നോവല്‍, കേരളത്തിന്റെ രണ്ടു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു. ‘കല്യാണീമാധവം’. ആശ അഭിലാഷ്. ഗ്രീന്‍ ബുക്‌സ്. വില 427 […]

Posted inആരോഗ്യം

ശ്വാസകോശരോഗങ്ങള്‍ വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടന

ശ്വാസകോശരോഗങ്ങള്‍ ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഇന്ന് വര്‍ധനയുണ്ടായിട്ടുണ്ട്. ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മനറി ഡിസീസ്(സിഒപിഡി) മൂലം ആഗോളതലത്തില്‍ 30 ലക്ഷം മരണങ്ങള്‍ സംഭവിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ആസ്മ, ബ്രോങ്കൈറ്റിസ്, ശ്വാസകോശ അണുബാധ, ശ്വാസകോശ അര്‍ബുദം തുടങ്ങിയ രോഗങ്ങളും ശ്വാസകോശവുമായി ബന്ധപ്പെട്ട് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ശ്വാസകോശ അര്‍ബുദത്തിന്റെയും സിഒപിഡിയുടെയും പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണ് പുകവലി. പുകവലിയും പുകയില ഉപയോഗവും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിച്ച് പതിയെ പതിയെ ഇവയെ സ്തംഭനത്തിലേക്ക് നയിക്കുന്നു. വായു മലിനീകരണം, ഫാക്ടറികളില്‍ നിന്ന് പുറന്തള്ളുന്ന […]