സുഹാസിനി വീണ്ടും മലയാളസിനിമയില്‍ വേഷമിടുന്നു. മണിയന്‍പിള്ള രാജുവാണ് സുഹാസിനി മലയാള സിനിമയില്‍ വീണ്ടും ഭാഗമാകുന്നു എന്ന വിശേഷം പങ്കുവെച്ചത്. നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സ്ക്രീനില്‍ ഒരുമിച്ച് എന്നാണ് മണിയന്‍പിള്ള രാജു എഴുതിയിരിക്കുന്നത്. വേറിട്ട ഗെറ്റപ്പിലാണ് മണിയന്‍പിള്ള രാജു ഫോട്ടോയില്‍ ഉള്ളത്. മണിയന്‍പിള്ള രാജുവിന്റ ഗെറ്റപ്പ് കണ്ട് ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകരും. മണിയന്‍പിള്ള രാജുവും സുഹാസിനിയും ‘കൂടെവിടെ’യ്ക്ക് ശേഷം ഒന്നിച്ച് മലയാളത്തില്‍ എത്തുന്നത് ഏത് പ്രൊജക്റ്റിലാണ് എന്ന് വ്യക്തമല്ല. ‘സിന്ധു ഭൈരവി’ എന്ന ക്ലാസിക് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സുഹാസിനി നേടിയിട്ടുണ്ട്. മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആദ്യമായി ഛായാഗ്രാഹണം പഠിച്ച വനിതയുമാണ് സുഹാസിനി. ഇന്ദിര എന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. ‘കൊറോണ പേപ്പേഴ്സ്’ എന്ന ഹിറ്റ് സിനിമയാണ് മണിയന്‍പിള്ള രാജു വേഷമിട്ടതില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.
സുഹാസിനി വീണ്ടും മലയാള സിനിമയില്‍!
