കോൺഗ്രസ് പുനഃസംഘടനയിൽ കെപിസിസി നേതൃത്വവും ഗ്രൂപ്പുകളും തമ്മിലുള്ള ഭിന്നത രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പുതിയതായി നിയമിതരായ ബ്ലോക്ക് പ്രസിഡന്റുമാർക്കായി ആലുവയിൽ നടത്തുന്ന പഠനക്യാംപ് ഗ്രൂപ്പ് നേതാക്കൾ ബഹിഷ്കരിച്ചു. അതോടൊപ്പം ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയെ ചൊല്ലി പോര് തുടരവേ പുനഃസംഘടനയിൽ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. പുനഃസംഘടന അവസാനിക്കുന്നില്ലെന്നും പൂർത്തിയാക്കുമെന്നും സുധാകരൻ പറഞ്ഞു.
പുനഃസംഘടനയിൽ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കെപിസിസി അധ്യക്ഷൻ
