Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്നും വ്യാപക മഴയ്ക്ക് സാധ്യത

ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്.മത്സ്യബന്ധത്തിനുള്ള വിലക്കും തുടരുകയാണ്.തിരുവനന്തപുരം പൊഴിയൂരിൽ രൂക്ഷമായ കടലാക്രമണത്തെ തുടർന്ന് ആറ് വീടുകൾ പൂർണമായും നാല് വീടുകൾ ഭാഗികമായും തകർന്നു. തകർന്ന വീടുകളിലെയും കടലെടുക്കാൻ സാധ്യതയുള്ള വീടുകളിലെയുമായി 37 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിച്ചു. അതോടൊപ്പം ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സുധാകരനെതിരെ ശക്തമായ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച്

സുധാകരന്റെ സാന്നിധ്യത്തിലാണ് മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയതെന്നാണ് പരാതിക്കാർ ക്രൈംബ്രാഞ്ചിനെ രേഖാമൂലം അറിയിച്ചിരിക്കുന്നത്.കെ സുധാകരൻ എംപി എന്നാണ് ഇവരുടെ പരാതിയിൽ ഉളളതെങ്കിലും 2018 ൽ സംഭവം നടക്കുമ്പോള്‍ സുധാകരൻ എംപിയായിരുന്നില്ല.വഞ്ചനാക്കുറ്റം ചുമത്തിയാണ് മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ഇന്നലെ പ്രതി ചേർത്തിരിക്കുന്നത്.എന്നാൽ കേസിനെ രാഷ്ട്രീയമായി നേരിടാനാണ് കോൺഗ്രസ് നീക്കം.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 13

◾മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ രണ്ടാം പ്രതിയാക്കി കേസെടുത്തു. ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഹാജരാകാന്‍ സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. മോന്‍സന്‍ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയപ്പോള്‍ സുധാകരന്‍ അവിടെ ഉണ്ടായിരുന്നെന്ന പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ കഴിഞ്ഞദിവസം വിജിലന്‍സ് കേസെടുത്തിരുന്നു. ◾കൊവിന്‍ ആപ്പിലെ വിവര ചോര്‍ച്ചയില്‍ കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്പോണ്‍സ് ടീമിനാണ് അന്വേഷണ ചുമതല. ഇതേസമയം, […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തെരുവുനായയുടെ ആക്രമണത്തിൽ പതിനൊന്നുകാരന്‍ മരണമടഞ്ഞ സംഭവം ദൗർഭാഗ്യകരവും വേദനാജനകവുമാണെന്ന് എംബി രാജേഷ്

തെരുവുനായയുടെ ആക്രമണത്തിൽ പതിനൊന്നുകാരന്‍ നിഹാൽ നൗഷാദ് മരണമടഞ്ഞ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും വേദനാജനകവുമാണെന്ന് തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ്. സംസ്ഥാനത്ത് തെരുവുനായ ശല്യം പരിഹരിക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ ഉദാസീനത കാണിച്ചെന്ന് അദ്ദേഹം പറഞ്ഞു. തെരുവുനായ ശല്യം നിയന്ത്രിക്കാൻ വിവിധ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോ​ഗസ്ഥരുടെ യോ​ഗം ചേർന്ന് ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കും. മനുഷ്യജീവന് അപകടകാരികളായ തെരുവുനായ്ക്കളെ ഉപാധികളോടെ കൊല്ലാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ വീണ്ടും സുപ്രിം കോടതിയെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു.

Posted inബിസിനസ്സ്

രണ്ടു വര്‍ഷത്തെ താഴ്ചയില്‍ പണപ്പെരുപ്പം, 4.25 ശതമാനം!

ഉപഭോക്തൃവില (റീട്ടെയ്ല്‍) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം മേയില്‍ 25 മാസത്തെ താഴ്ചയായ 4.25 ശതമാനമായി കുറഞ്ഞു. ഏപ്രിലില്‍ ഇത് 18 മാസത്തെ താഴ്ചയായ 4.7 ശതമാനമായിരുന്നു. മാര്‍ച്ചിലെ 5.66 ശതമാനത്തില്‍ നിന്നാണ് ഏപ്രിലില്‍ പണപ്പെരുപ്പം കുത്തനെ കുറഞ്ഞത്. 2022 മേയില്‍ പണപ്പെരുപ്പം 7.04 ശതമാനമായിരുന്നു. കഴിഞ്ഞമാസം ഭക്ഷ്യോത്പന്ന വിലപ്പെരുപ്പം ഏപ്രിലിലെ 3.84 ശതമാനത്തില്‍ നിന്ന് 2.91 ശതമാനത്തിലേക്ക് കുറഞ്ഞതും വലിയ ആശ്വാസമാണ്. ഏപ്രിലിലെ 5.63 ശതമാനത്തില്‍ നിന്ന് കേരളത്തിലെ റീട്ടെയ്ല്‍ പണപ്പെരുപ്പം മേയില്‍ 4.48 ശതമാനത്തിലേക്ക് താഴ്ന്നു. […]

Posted inവിനോദം

എ.ആര്‍ റഹ്മാന്റെ മകള്‍ ഖദീജ സംഗീത സംവിധാനത്തിലേക്ക്

ഇന്ത്യന്‍ സംഗീത ലോകത്ത് ഏറ്റവും ആരാധകരുള്ള സംഗീതജ്ഞന്‍ എ.ആര്‍ റഹ്മാന്റെ മകള്‍ ഖദീജ റഹ്മാന്‍ സംഗീത സംവിധാന രംഗത്തേക്ക്. ‘മിന്‍മിനി’ എന്ന തമിഴ് സിനിമയിലൂടെയാണ് ഖദീജ സിനിമയിലേക്ക് എത്തുന്നത്. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ച് ഖദീജ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചു. ചിത്രത്തിന്റെ സംവിധായിക ഹലിദ ഷമീമിന് നന്ദി കുറിച്ചുകൊണ്ടുള്ളതാണ് കുറിപ്പ്. ഖദീജ മിന്‍മിന്‍ എന്ന സിനിമയ്ക്കായി ഒരുക്കിയ ഗാനങ്ങളെ പ്രശംസിച്ചുകൊണ്ട് സംവിധായിക ഹലിദ ഷമീം എത്തി. ഗായിക എന്ന നിലയില്‍ ശ്രദ്ധേയയാണ് ഖദീജ. സ്വന്തം മ്യൂസിക് വിഡിയോയും […]

Posted inവിനോദം

ആയിഷ സുല്‍ത്താനയുടെ ‘ഫ്‌ലഷ്’ തിയറ്ററുകളിലേക്ക്

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ആയിഷ സുല്‍ത്താന ആദ്യമായി സംവിധാനം ചെയ്ത ‘ഫ്‌ലഷ്’ തിയറ്ററുകളിലേക്ക്. ജൂണ്‍ 16ന് ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ബീനാ കാസിം വ്യക്തമാക്കി. നിര്‍മാതാവ് സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കുന്നില്ല എന്ന ആരോപണവുമായി ആയിഷ രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു. യൂട്യൂബിലൂടെ ചിത്രം പുറത്തെടുക്കുമെന്നും പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് റിലീസ് പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും എതിരെയുള്ള പരാമര്‍ശങ്ങള്‍ ഉള്ളത് കൊണ്ട് ബിജെപി ലക്ഷദ്വീപ് ഘടകം ജനറല്‍ സെക്രട്ടറിയുടെ ഭാര്യ കൂടിയായ നിര്‍മ്മാതാവ് തന്റെ സിനിമ തടഞ്ഞു […]

Posted inഓട്ടോമോട്ടീവ്

വില്‍പനയില്‍ മുന്നില്‍ ഫ്രോങ്ക്‌സ് തന്നെ!

എസ്യുവികളുടെ വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡ് കാരണം മാരുതി സുസുക്കിയുടെ വില്‍പ്പനയില്‍ ഗണ്യമായ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്. 2023 മെയ് മാസത്തില്‍ കമ്പനി ആഭ്യന്തര വിപണിയില്‍ 143,708 കാറുകളും എസ്യുവികളും വിറ്റു. ഇത് കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ വില്‍പ്പനയേക്കാള്‍ വളരെ കൂടുതലാണ്. കഴിഞ്ഞ മാസം മാരുതി സുസുക്കി ബ്രെസ്സ, ഫ്രോങ്ക്‌സ്, ഗ്രാന്‍ഡ് വിറ്റാര എന്നിവയുടെ 33,000 യൂണിറ്റുകള്‍ വിറ്റു. 2023 മെയ് മാസത്തില്‍ മാരുതി സുസുക്കി ഫ്രോങ്കസിന്റെ 9,683 യൂണിറ്റുകള്‍ വിറ്റു. ബലേനോയെ അടിസ്ഥാനമാക്കിയുള്ള ഫ്രോങ്ക്സ് എസ്യുവിയെ ഈ മാര്‍ച്ച് […]

Posted inപുസ്തകങ്ങൾ

പാതിരാലീല

കേരളം എന്ന സാംസ്‌കാരിക ഭൂപ്രദേശത്തെ അതിന്റെ പലമയോടെ പ്രശാന്തിന്റെ കഥകളില്‍ കണ്ടെത്താം. എന്നാല്‍ നിലവിലുള്ള നറേറ്റീവുകളിലൂടെ ആവിഷ്‌കൃതമായ കേരളമല്ല അത് എന്നു മാത്രം. തുളുനാടന്‍ ഭാഷയും സംസ്‌കാരവും കലര്‍ന്ന കേരളത്തെയാണ് പ്രശാന്തിന്റെ കഥകള്‍ പ്രതിഫലിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഈ കഥകള്‍ നല്കുന്ന അനുഭവം നൂറുശതമാനം ‘കേരളീയം’ ആയിക്കൊള്ളണമെന്നില്ല. കഥയിലെ പ്രാദേശിക ഭാഷാവിഷ്‌കാരങ്ങളെയും അന്തരീക്ഷസൃഷ്ടിയെയും അത്തരത്തില്‍കൂടി സമീപിക്കുകയെന്നത് പ്രധാനമാണ്. ‘പാതിരാലീല’. കെ.എന്‍ പ്രശാന്ത്. ഡിസി ബുക്‌സ്. വില 162 രൂപ.  

Posted inആരോഗ്യം

കാലാവസ്ഥ മാറുന്നു, പ്രതിരോധശേഷി മെച്ചപ്പെടുത്താം!

കാലാവസ്ഥ മാറുന്നതനുസരിച്ച് ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടേണ്ടത് അത്യാവശ്യമാണ്. ഭക്ഷണത്തിലൂടെയാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നമുക്കാവുക. പ്രത്യേകിച്ച്, ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ ദുര്‍ബലമാക്കുന്നു. പഞ്ചസാരയുടെ അമിത ഉപയോഗം രോഗപ്രതിരോധശേഷിയെയും ബാധിക്കാം. ഉയര്‍ന്ന തോതില്‍ മധുരം ശരീരത്തിലെത്തുന്നത് വയറില്‍ കൊഴുപ്പ് അടിയാനും ഇടയാക്കും. കലോറി കൂടാനും ഇത് കാരണമാകും. ഭക്ഷണം ഒഴിവാക്കുകയോ ഭക്ഷണക്രമം നിയന്ത്രിക്കുകയോ ചെയ്യുന്നതും രോഗപ്രതിരോധശേഷിയെ […]