Posted inവിനോദം

ക്ലൈമാക്‌സ് റീഷൂട്ടിനൊരുങ്ങി ‘കിംഗ് ഓഫ് കൊത്ത’

ദുല്‍ഖര്‍ സല്‍മാന്റെ ബിഗ് ബജറ്റ് ചിത്രമായ കിംഗ് ഓഫ് കൊത്ത വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കൊച്ചിയില്‍ വെച്ച് ചിത്രീകരിച്ച സിനിമയുടെ ക്ലൈമാക്‌സില്‍ ദുല്‍ഖര്‍ സല്‍മാനും ടീമും തൃപ്തരല്ലെന്നും അതിനാലാണ് റീഷൂട്ട് ചെയ്യാനൊരുങ്ങുന്നതെന്നും റിപ്പോര്‍ട്ട്. ചിത്രീകരിച്ച പുതിയ ക്ലൈമാക്‌സ് മെയ് മാസത്തിലെ യഥാര്‍ത്ഥ ചിത്രത്തേക്കാള്‍ തീവ്രവും ശക്തവുമാണെന്ന് പറയപ്പെടുന്നു. 45 കോടി രൂപ ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നതെന്നും പുതിയ ക്ലൈമാക്‌സ് റീഷൂട്ട് ചെയ്യുന്നതോടെ ഈ ബജറ്റ് കുറഞ്ഞത് അഞ്ച് കോടി രൂപയെങ്കിലും ഉയരാന്‍ സാധ്യതയുണ്ടെന്നും വൃത്തങ്ങള്‍ പറഞ്ഞു. ഐശ്വര്യ […]

Posted inഓട്ടോമോട്ടീവ്

എല്ലാം വിറ്റുതീര്‍ന്നു, കൊഡിയാക് വീണ്ടും എത്തിച്ച് സ്‌കോഡ!

ലക്ഷ്വറി എസ്യുവിയായ കൊഡിയാക്കിന്റെ അധികവിഹിതം ഇന്ത്യയ്ക്കായി പ്രഖ്യാപിച്ച് ചെക്ക് ആഡംബര വാഹന ബ്രാന്‍ഡായ സ്‌കോഡ ഇന്ത്യ. രാജ്യത്ത് ഇറക്കുമതി ചെയ്ത എല്ലാ കാറുകളും രണ്ടാഴ്ചയ്ക്കുള്ളില്‍ വിറ്റുതീര്‍ന്നതിനെ തുടര്‍ന്നാണ് ഈ നടപടി. കഴിഞ്ഞ മാസമാണ് കമ്പനി ബിഎസ് 6 രണ്ടാം ഘട്ടത്തിലേക്ക് അപ്ഡേറ്റ് ചെയ്ത കൊഡിയാക് ഇന്ത്യയില്‍ അവതരിപ്പിച്ചത്. സ്‌കോഡയുടെ മോഡലുകള്‍ക്ക് വന്‍ ഡിമാന്‍ഡാണ് ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍. ജര്‍മ്മനിക്കും ചെക്ക് റിപ്പബ്ലിക്കിനും ശേഷം ചെക്ക് ബ്രാന്‍ഡിന്റെ മൂന്നാമത്തെ വലിയ വിപണിയാണ് ഇവിടെയുള്ളത്. കുഷാക്ക് മിഡ്-സൈസ് എസ്യുവി, സ്ലാവിയ […]

Posted inപുസ്തകങ്ങൾ

ചിരിയും ചിന്തയും സര്‍ഗ്ഗാത്മകതയും

കോഗ്നിറ്റിവ് ന്യൂറോളജിയുടെ പരമോന്നത തലങ്ങളിലുള്ള വിഷയങ്ങളായ മുഖമറിയായ്മയും ചിന്തകളും സ്വപ്നങ്ങളും വാക്കുകളും എഴുത്തും വായനയും സര്‍ഗ്ഗാത്മകതയുമൊക്കെയാണ് ഈ പുസ്തകത്തില്‍. ഭാരതത്തിലെ വേറൊരു ഭാഷയിലും ഇവയെക്കുറിച്ച് ഇത്തരത്തിലുള്ള ഒരു പുസ്തകവും ഇതുവരെ ഉണ്ടായിട്ടില്ല. അടുത്തകാലം വരെ തത്ത്വചിന്തകന്മാരുടെയും സൈദ്ധാന്തികന്മാരുടെയും മാത്രം മേഖലയായിരുന്ന ഈ വിഷയങ്ങളുടെ വിശദമായ, ശാസ്ത്രീയമായ അടിസ്ഥാനങ്ങള്‍ കണ്ടുപിടിക്കുന്നത് കഴിഞ്ഞ കുറെ പതിറ്റാണ്ടുകള്‍ മുതലാണ്. അവ മുഴുവനും ന്യൂറോസയന്‍സിന്റെ ഉന്നതമായ തലങ്ങളില്‍ മാത്രമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. ആ വിഷയങ്ങളുടെ പഥികൃത്തുകളുടെ ആദ്യകാല പഠനങ്ങള്‍ മുതല്‍ ഇന്നുവരെയുള്ള അവയുടെ […]

Posted inആരോഗ്യം

അത്താഴവും ഉച്ചഭക്ഷണവും കഴിഞ്ഞാല്‍ ഒരു നടത്തമാകാം!

അത്താഴവും ഉച്ചഭക്ഷണവും കഴിഞ്ഞാല്‍ കുറച്ച് നടക്കണം. 100 സ്റ്റെപ്പ് നടക്കണമെന്ന് ആയുര്‍വേദത്തിലും പറയുന്നു. പുതിയ ഗവേഷണങ്ങളും ഇതിന്റെ ഗുണങ്ങളെ ശരിവയ്ക്കുന്നതാണ്. ഭക്ഷണത്തിന് ശേഷം നടക്കുമ്പോള്‍ വയര്‍ വേദനയോ ക്ഷീണമോ മറ്റ് അസ്വസ്ഥതകളോ ഇല്ലാത്ത പക്ഷം അര മണിക്കൂര്‍ വളരെ വേഗം നടക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ജേണല്‍ ഓഫ് ജനറല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ചൂണ്ടിക്കാട്ടുന്നു. ഭക്ഷണശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞുള്ള നടത്തത്തേക്കാള്‍ കൂടുതല്‍ ഭാരം കുറയാന്‍ ഈ നടപ്പ് സഹായിക്കുമെന്നും പഠനം കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരേ കേസെടുത്ത ക്രൈംബ്രാഞ്ച് മുന്‍ ഐജി ലക്ഷ്മണനേയും മുന്‍ ഡിഐജി സുരേന്ദ്രനേയും കേസിലെ പ്രതികളാക്കി. ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും വഞ്ചനാക്കുറ്റമാണ് ചുമത്തിയത്. മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പു കേസില്‍ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനു നാളെ ഹാജരാകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. കേസില്‍ തനിക്ക് ഒരു പങ്കുമില്ല. ആദ്യ സ്റ്റേറ്റ്‌മെന്റില്‍ പരാതിക്കാര്‍ തനിക്കെതിരെ മൊഴി നല്‍കിയിരുന്നില്ല. കണ്ണിന്റെ ചികിത്സക്കാണ് മോന്‍സന്റെ വീട്ടില്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സര്‍ക്കുലറിനെതിരെ എം.കെ.സ്റ്റാലിൻ

ജീവനക്കാര്‍ ഹിന്ദി ഭാഷ അറിഞ്ഞിരിക്കണമെന്ന സ്വകാര്യ ഇന്‍ഷുറൻസ് കമ്പനിയുടെ സര്‍ക്കുലര്‍ ഉടന്‍ പിന്‍ വലിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ.ഹിന്ദി സംസാര ഭാഷയല്ലാത്ത തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് ഇതെന്നും, സര്‍ക്കുലര്‍ ഉടന്‍ തന്നെ പിന്‍വലിക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സുധാകരനെതിരായ കേസ് രാഷ്ട്രീയ പക പോക്കലല്ലെന്ന് ഇപി ജയരാജൻ

ഒരു പരാതി വന്നാൽ അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്ന് ഇടത് മുന്നണി കൺവീനറും പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ ഇപി ജയരാജൻ. മാധ്യമ പ്രവർത്തക നിരപരാധി ആണെന്ന് തെളിഞ്ഞാൽ നടപടിയുണ്ടാകില്ല. തെറ്റ് ചെയ്യാത്തവർ ഭയപ്പെടേണ്ട കാര്യം ഇല്ല. മാധ്യമങ്ങൾക്ക് നിർഭയമായി പ്രവർത്തിക്കാമെന്നും , പൊലീസിൽ നിന്ന് അറിഞ്ഞ കാര്യങ്ങൾ പറയുക മാത്രമാണ് പാർട്ടി സെക്രട്ടറിയായ എം വി ഗോവിന്ദൻ ചെയ്തത് അത് ഭീഷണിയുടെ സ്വരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തമിഴ്നാട്ടിൽ മന്ത്രിയുടെ വീട്ടിൽ ഇഡി റെയ്ഡ്

മന്ത്രി വി സെന്തിൽ ബാലാജിയുടെ ഔദ്യോഗിക വസതിയിലും, കരൂറിലെ ബാലാജിയുടെ സഹോദരന്റെ വീട്ടിലും റെയ്ഡ് നടന്നു. കഴിഞ്ഞ മാസം വൈദ്യുതി എക്സൈസ് മന്ത്രി വി. സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ടയിടങ്ങളിൽ ആദായനികുതി വകുപ്പിന്റെ പരിശോധന നടന്നിരുന്നു. ചെന്നൈ, കോയമ്പത്തൂർ, കരൂർ എന്നിവിടങ്ങളിലായി നാൽപ്പതിലധികം സ്ഥലങ്ങളിൽ പുലർച്ചെ 6.30 മുതലായിരുന്നു പരിശോധന.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

താൻ പറഞ്ഞതിനെ തെറ്റായി വ്യാഖാനിക്കുകയായിരുന്നുവെന്ന് എം വി ഗോവിന്ദൻ

സർക്കാരിനെ വിമർശിച്ചാൽ കേസെടുക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും തൻെറ വാക്കുകൾ വളച്ചൊടിച്ചെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ നൽകിയ പരാതിയിൽ മാധ്യമ പ്രവർത്തകയും ഗൂഢാലോചനയിൽ പങ്കാളിയാണെന്നും അതിനാലാണ് കേസെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അമിത് ഷാക്കെതിരെ കനിമൊഴി

തമിഴരെ അംഗീകരിക്കുകയാണ് ബിജെപി ചെയ്യേണ്ടതെന്ന് കനിമൊഴി. ആദ്യം തമിഴ് ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യം അംഗീകരിക്കണം. മെഡിക്കൽ വിദ്യാഭ്യാസത്തിന് അവസരവും നികുതി വിഹിതവും ഉറപ്പാക്കൂ. എന്നിട്ട് മതി, തമിഴനെ പ്രധാനമന്ത്രി ആക്കുമെന്ന പ്രഖ്യാപനമെന്നും കനിമൊഴി കൂട്ടിച്ചേർത്തു .തമിഴ്നാട്ടിൽനിന്നുള്ള മുതിർന്ന നേതാക്കളെ പ്രധാനമന്ത്രിയാകുന്നതിൽ നിന്ന് ഡിഎംകെ തടഞ്ഞുവെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും പ്രതികരിച്ചിരുന്നു.