Posted inഓട്ടോമോട്ടീവ്

ഹോണ്ട ഡിയോ എച്ച്-സ്മാര്‍ട്ട് വകഭേദം ഇന്ത്യയില്‍

ഹോണ്ട ഡിയോയുടെ എച്ച്-സ്മാര്‍ട്ട് വകഭേദം ഹോണ്ട ഇന്ത്യയില്‍ അവതരിപ്പിച്ചു. നിരവധി പുതുമകളോടെയാണ് ഹോണ്ട ഡിയോ എച്ച്-സ്മാര്‍ട്ട് സ്‌കൂട്ടര്‍ വിപണിയിലെത്തുന്നത്. എച്ച്-സ്മാര്‍ട്ട് ടെക്കിന് പുറമേ, സ്‌കൂട്ടറിന് അലോയ് വീലുകളും ലഭിക്കുന്നു. അത് മോഡലിനെ പ്രീമിയം ഓഫറായി മാറുന്നു. എച്ച്-സ്മാര്‍ട്ട് വേരിയന്റ് ഹോണ്ട സ്‌കൂട്ടറുകളില്‍ പുതിയതല്ല. ആക്ടിവ 110 ലും 125 വേരിയന്റുകളിലും കമ്പനി നേരത്തെ ഈ സാങ്കേതികവിദ്യ വാഗ്ദാനം ചെയ്തിരുന്നു. എച്ച്-സ്മാര്‍ട്ട് സാങ്കേതികവിദ്യ സ്‌കൂട്ടറില്‍ കൂടുതല്‍ സൗകര്യവും സുരക്ഷയും വാഗ്ദാനം ചെയ്യുന്നു. ആക്ടിവ 6ജി വേരിയന്റിലൂടെ വിപണിയിലെത്തിയ എച്ച്-സ്മാര്‍ട്ട് […]

Posted inപുസ്തകങ്ങൾ

സോങ്‌സ് ഓഫ് ഗബ്രിയേല്‍

മനുഷ്യന്‍ എത്രയൊക്കെ നിസ്വാര്‍ത്ഥനാകാന്‍ ശ്രമിച്ചാലും ചിലപ്പോഴൊക്കെ സ്വാര്‍ത്ഥതയുടെ പടുകുഴിയിലേക്ക് കൊളുത്തി വലിക്കപ്പെടും. പരിണാമത്തിന്റെ ആദ്യചുവടുകളില്‍തന്നെ ജീനുകള്‍ സ്വായത്തമാക്കുന്ന സ്ഥായീവിശേഷത്തില്‍നിന്നും കുതറിയോടുവാന്‍ മറ്റേത് ജീവിയേയുംപോലെ അവനും പ്രാപ്തനല്ല. ചില ചതികള്‍ അങ്ങനെയാണ്… കണ്ണ് നനയാതെ നമുക്കത് ചെയ്യാനാകില്ല. ചതിക്കപ്പെട്ടവന്റെ വേദന മരണത്തോടെ തീരുന്നു. ചതിച്ചവന്റേതോ? ‘സോങ്‌സ് ഓഫ് ഗബ്രിയേല്‍’. മോസ് വര്‍ഗ്ഗീസ്. ഗ്രീന്‍ ബുക്‌സ് വില 213 രൂപ.  

Posted inആരോഗ്യം

ഹൃദ്രോഗമുള്ളവര്‍ ദിവസവും നട്‌സ് കഴിക്കുന്നത് നല്ലത്!

ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഹൃദ്രോഗമുള്ളവര്‍ ദിവസവും കഴിക്കേണ്ട ഭക്ഷണമാണ് നട്‌സ് എന്ന് പറയുന്നത്. പ്രോട്ടീന്‍, നാരുകള്‍, അപൂരിത കൊഴുപ്പുകള്‍, പ്രധാനപ്പെട്ട വിറ്റാമിനുകളും ധാതുക്കളും എന്നിവയാല്‍ സമ്പന്നമാണ് നട്‌സ്. ധാരാളംആരോഗ്യ ഗുണങ്ങളുമായി നട്സ് ബന്ധപ്പെട്ടിരിക്കുന്നു. എല്‍ഡിഎല്‍ അല്ലെങ്കില്‍ ‘മോശം’ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് കുറയ്ക്കാന്‍ കഴിയുന്ന ‘നല്ല’ കൊഴുപ്പുകള്‍ക്കൊപ്പം, മിക്ക പരിപ്പുകളിലും ഹൃദയാരോഗ്യകരമായ ഒമേഗ -3 ഫാറ്റി ആസിഡുകളും വിറ്റാമിന്‍ ഇയും അടങ്ങിയിട്ടുണ്ട്. ഇത് ധമനികളില്‍ പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കും. […]

Posted inലേറ്റസ്റ്റ്

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടിപ്പോയി

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടിപ്പോയി. പുതുതായി മൃഗശാലയിൽ എത്തിച്ച കുരങ്ങാണ് ചാടിപ്പോയത്. അക്രമസ്വഭാവമുള്ളതിനാൽ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി.തിരുവനന്തപുരം മൃഗശാലയിൽ രണ്ട് സിംഹങ്ങൾ ഉൾപ്പെടെ നിരവധി മൃഗങ്ങളെ എത്തിച്ചിരുന്നു.ഇന്ന് പരീക്ഷണാർത്ഥം കുരങ്ങിനെ തുറന്നു വിട്ടപ്പോഴാണ് കൂട്ടിൽ നിന്ന് കുരങ്ങ് പുറത്തു ചാടിയത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേസിനെ നിയമപരമായി നേരിടുമെന്ന് കെ സുധാകരൻ

മോൻസൻ മാവുങ്കൽ കേസിൽ പ്രതിയായ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ നാളെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ല. കേസിനെ നിയമപരമായി നേരിടുമെന്ന് സുധാകരൻ അറിയിച്ചു. അതേസമയം, മുഖ്യമന്ത്രിയുടെ പി എസ് വരെ ഇടപെട്ട കേസാണിതെന്നും കെ സുധാകരന് ബന്ധമില്ലെന്നും മോൻസൻ മാവുങ്കൽ പറഞ്ഞു. അതിനിടെ, കേസില്‍ കെ സുധാകരന് പിന്നാലെ ഐജി ലക്ഷ്മണയേയും മുൻ ഡി ഐ ജി സുരേന്ദ്രനേയും ക്രൈംബ്രാഞ്ച് പ്രതി ചേ‍ർത്തു.കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ നാളെ ഹാജരായാൽ അറസ്റ്റ് ഉണ്ടാകുമെന്നുറപ്പായതോടെ കെ സുധാകരന്‍ നിയമവഴിയിലേക്ക് നീങ്ങുകയാണ്.

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ എഴുതാത്ത പരീക്ഷ ജയിച്ചെന്ന ആരോപണം ഉയര്‍ന്ന ദിവസത്തെ മഹാരാജാസ് കോളജിലെ സിസിടിവി ദൃശ്യങ്ങള്‍ വേണമെന്ന് പോലീസ്. കെഎസ് യു പ്രവര്‍ത്തകര്‍ ആരോപണം ഉന്നയിച്ച ജൂണ്‍ ആറാം തീയതിയിലെ ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടത്. പ്രിന്‍സിപ്പലിന്റെ റൂമില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ എത്തിയതും കാമ്പസില്‍ മാധ്യമ പ്രവര്‍ത്തകര്‍ വന്നതും അടക്കമുളള ദൃശ്യങ്ങള്‍ പരിശോധിക്കാനാണിത്. സിപിഎം നിയന്ത്രണത്തിലുള്ള മുട്ടത്തറ സഹകരണ ബാങ്ക് പിരിച്ചു വിട്ടു. അഴിമതി ആരോപണത്തെ തുടര്‍ന്നാണ് നടപടി. സഹകരണ രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മൂന്നാറിലെ കെട്ടിട നിര്‍മാണത്തില്‍ നിയന്ത്രണവുമായി ഹൈക്കോടതി

മൂന്നാറിലെ കെട്ടിട നിര്‍മാണത്തില്‍ നിയന്ത്രണവുമായി ഹൈക്കോടതി. രണ്ടുനിലയില്‍ കൂടുതലുള്ള കെട്ടിടങ്ങളുടെ നിര്‍മാണത്തിന്‌ വിലക്കേര്‍പ്പെടുത്തി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. രണ്ടാഴ്ചത്തേക്കാണ് വിലക്ക്. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. കേസ് വീണ്ടും പരിഗണിക്കുന്നത് വരേയാണ് ഇടക്കാല ഉത്തരവ്.ഇതോടെ രണ്ടാഴ്‌ത്തേക്ക്, മൂന്നാറില്‍ രണ്ടുനിലയില്‍ കൂടുതലുള്ള കെട്ടിടങ്ങളുടെ നിര്‍മാണത്തിന് വിലക്കുണ്ടാവും. മൂന്നാറിലെ നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാന്‍ അമിസ്‌ക്കസ് ക്യൂറിയേയും കോടതി നിയോഗിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെ സുധാകരനെതിരായ കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും

കെ സുധാകരനെതിരായ കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും. ക്രൈംബ്രാഞ്ചിൽ നിന്നും വിവരങ്ങൾ തേടും. 10 ലക്ഷം രൂപ കെ സുധാകരൻ കൈപ്പറ്റിയെന്ന കേസിന്റെ വിവരങ്ങളാണ് ശേഖരിക്കുക.മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തുതട്ടിപ്പ് കേസിൽ കെ.സുധാകരനെ പ്രതിയാക്കിയതിന് പിന്നാലെ ഐജി ലക്ഷ്മണ്‍, റിട്ട ഡിഐജി സുരേന്ദ്രന്‍ എന്നിവരെ കൂടി പ്രതിചേര്‍ത്തു. ഇരുവര്‍ക്കുമെതിരെ വഞ്ചനാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇരുവരേയും പ്രതികളാക്കി ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജമ്മുകശ്മീരിൽ ഭൂചലനം

ജമ്മുകശ്മീരിൽ ഭൂചലനം. ഉച്ചക്ക് 1.30ഓടെയാണ് റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ജമ്മുകശ്മീരിലെ കിഷ്ത്വാറിന്റെ തെക്കുകിഴക്ക് ഭാഗത്താണ് അനുഭവപ്പെട്ടത്. ആളപായമോ കെട്ടിടങ്ങൾ തകർന്നതായോ റിപ്പോർട്ടില്ല.ഡൽഹിയിലും ഉത്തരേന്ത്യയിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.ഭൂചലനം ഏതാനും മിനിറ്റുകള്‍ നീണ്ടുനിന്നെങ്കിലും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബിവറേജസ് കോർപറേഷനിൽ പണിമുടക്ക് പ്രഖ്യാപിച്ച് യൂണിയനുകൾ

ബിവറേജസ് കോർപറേഷനിൽ പണിമുടക്ക് പ്രഖ്യാപിച്ച് യൂണിയനുകൾ. ഈ മാസം 30 ന് യൂണിയനുകൾ പണിമുടക്കി പ്രതിഷേധിക്കും. സിഐടിയു, എഐടിയുസി, ഐഎൻടിയുസി യൂണിയനുകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നാണ് യൂണിയന്റെ ആവശ്യം. ജീവനക്കാരെ സമരത്തിലേക്കു തള്ളി വിട്ടതാണെന്നും യൂണിയനുകൾ പറയുന്നു.