അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്ന് മന്ത്രി സെന്തിൽ ബാലാജി പറഞ്ഞതാണ്.പിന്നെ എന്തിനാണ് ഇ ഡി അദ്ദേഹത്തെ മർദിച്ചതെന്ന് സ്റ്റാലിൻ. മനുഷ്യത്വരഹിതമായ രീതിയിൽ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ പ്രവർത്തിക്കേണ്ടതുണ്ടോ,ബിജെപിയുടെ ഈ ഭീഷണിയിൽ ഡിഎംകെ ഭയപ്പെടില്ല. 2024ലെ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ബി ജെ പി യെ ഒരു പാഠം പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഐജി ഗുഗുലോത്ത് ലക്ഷ്മണിനെതിരെ വകുപ്പുതല റിപ്പോർട്ട്
മോൻസൻ മാവുങ്കാലിന്റെ തട്ടിപ്പുകൾക്ക് സഹായം ചെയ്യാൻ ഐജി ഗുഗുലോത്ത് ലക്ഷ്മൺ കൂട്ടുനിന്നുവെന്നാണ് അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്. എഡിജിപി ടി കെ വിനോദ് കുമാറാണ് വകുപ്പ് തല അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോർട്ട് ഡിജിപി ചീഫ് സെക്രട്ടറിക്ക് കൈമാറി. അതോടൊപ്പം പരാതിക്കാരൻ അനൂപ് മുഹമ്മദ് പണം നൽകിയ ദിവസം മോൻസന്‍റെ വീട്ടിൽ കെ സുധാകരൻ എത്തിയതിന് ഡിജിറ്റല്‍ രേഖകള്‍ തെളിവാക്കുകയാണ് ക്രൈംബ്രാഞ്ച്.
തമിഴ്നാടിന്‍റെ നേട്ടം കാട്ടി വിമർശനം
നീറ്റ് പരീക്ഷ ഒഴിവാക്കണമെന്നും ,പാവപ്പെട്ട വിദ്യാർത്ഥികളുടെ അവസരം നീറ്റ് പരീക്ഷ മൂലം ഇല്ലാതാക്കും എന്നു കാണിച്ച് സ്റ്റാലിൻ മോദിക്ക് കത്തയച്ചിരുന്നു എന്നാൽ ഈ ദിനം തന്നെ വന്ന നീറ്റ് ഫലത്തില്‍ മിന്നുന്ന നേട്ടമാണ് തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികള്‍ സ്വന്തമാക്കിയത്. നീറ്റിനെ രാഷ്ട്രീയവത്കരിക്കാൻ ഡിഎംകെ ശ്രമിച്ചെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ പറഞ്ഞു. നീറ്റ് റാങ്കിംഗില്‍ ആദ്യ എഴിൽ നാല് പേരും തമിഴ്നാട്ടിൽ നിന്നാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി വിമര്‍ശനം കടുപ്പിച്ചത്.
രൂക്ഷ വിമർശനവുമായി വിഡി സതീശൻ
ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പ് ക്രമസമാധാന പാലനത്തിലും കാര്യക്ഷമതയിലും ലോകത്തിനു മാതൃകയായിരുന്നു കേരള പൊലീസ്. എന്നാല്‍ ഇന്ന് പോലീസ് സേന അടിമുടി അടിമവത്ക്കരിക്കപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.പൊലീസിന്റെ വിശ്വാസ്യത ഇത്രമാത്രം തകര്‍ന്നൊരു കാലമുണ്ടായിട്ടില്ല. യഥാര്‍ത്ഥ കുറ്റവാളികള്‍ക്ക് പൊലീസ് കുടപിടിച്ച് കൊടുക്കുകയാണ്. പ്രതികളെല്ലാം നടുറോഡില്‍ കയ്യും വീശി നടക്കുമ്പോള്‍ കൈകാലുകളില്‍ കൂച്ചുവിലങ്ങിട്ട് ലോക്കപ്പിലാണ് കേരള പൊലീസെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 14
◾സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ തുറന്ന പോര്. സര്‍ക്കാരിനെതിരേ തുടര്‍ച്ചയായി അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച കെപിസിസി പ്രസിഡന്റ് കെ. സുധാകരനേയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനേയും പോലീസിനെ ഉപയോഗിച്ച് അഴിമതി, സാമ്പത്തിക തിരിമറി കേസുകളില്‍ കുടുക്കിയെന്നാണ് ആരോപണം. നിയമപരമായും രാഷ്ട്രീയപരമായും പരസ്പരം ഏറ്റുമുട്ടാനാണ് പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തിന്റേയും തീരുമാനം. പ്രതിപക്ഷത്തിനെതിരേ പോലീസ് നടപടികള്‍ക്കും സര്‍ക്കാരിനെതിരേ സമരപരമ്പരകള്‍ക്കും കളമൊരുങ്ങി. ◾കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലകളില്‍ നിക്ഷേപത്തിന് തയാറാണെന്ന് ലോക ബാങ്ക്. മുഖ്യമന്ത്രി പിണറായി വിജയന്‍ ലോക ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ അന്ന […]
അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനംവകുപ്പ്
കളക്കാട് മുണ്ടൻ തുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനംവകുപ്പ്. ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭിക്കുന്ന പ്രദേശത്താണ് ആന ഇപ്പോൾ ഉള്ളതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊതയാർ വനമേഖലയിൽ വനം വകുപ്പ് ജീവനക്കാരും വെറ്ററിനറി ഡോക്ടർമാറും അടങ്ങുന്ന സംഘം ആനയെ നിരീക്ഷിക്കുന്നുണ്ടെന്നും തമിഴ്നാട് വനംവകുപ്പ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
മിനി താജ്മഹല്‍ തമിഴ്നാട്ടില്‍
ലോകാദ്ഭുതങ്ങളിലൊന്നായ താജ്മഹലിന്റെ മാതൃകയില്‍ ഒരു സ്മാരകം. തമിഴ്നാട് തിരുവരൂര്‍ ജില്ലയിലെ അമ്മയ്യപ്പന്‍ സ്വദേശിയായ അമറുദ്ദീന്‍ ഷെയ്ഖ് ദാവൂദാണ് സ്മാരം നിര്‍മിച്ചത്. ആഗ്രയിലെ താജ്മഹല്‍ പ്രണയ സ്മാരകമാണെങ്കില്‍ തിരുവരൂരിലെ മിനി താജ്മഹല്‍ അമ്മയുടെ ഓര്‍മയ്ക്കായി മകന്‍ നിര്‍മിച്ചതാണ്. ഒറിജിനല്‍ താജ്മഹലിനോളം കേമമല്ലെങ്കിലും ആ മാതൃകയിലാണു നിര്‍മാണംയ അഞ്ചു കോടി രൂപ ചെലവാക്കി പടുത്തുയര്‍ത്തിയ ഈ വെണ്ണക്കല്‍ സൗധം രണ്ടാഴ്ച മുമ്പാണു പൊതുജനങ്ങള്‍ക്കു തുറന്നുകൊടുത്തത്. പിതാവ് മരിച്ചിട്ടും തന്നെ കഷ്ടപ്പെട്ടു വളര്‍ത്തിയ അമ്മ ജൈലാനി ബീവിയുടെ ഓര്‍മയ്ക്ക് ഇത്രയെങ്കിലും ചെയ്തില്ലെങ്കില്‍ […]
ഡിജിറ്റല്‍ വായ്പാ വിതരണം രണ്ടര മടങ്ങ് വര്‍ധിച്ചു
ഡിമാന്‍ഡ് വര്‍ധിച്ചതോടെ ഡിജിറ്റല്‍ വായ്പാ വിതരണം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടര മടങ്ങ് വര്‍ധിച്ച് 92,848 കോടി രൂപയായതായി ഫിന്‍ടെക് അസോസിയേഷന്‍ ഫോര്‍ കണ്‍സ്യൂമര്‍ എംപവര്‍മെന്റ് റിപ്പോര്‍ട്ട് വ്യക്തമാക്കി. 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഡിജിറ്റല്‍ വായ്പകള്‍ ശക്തമായി വര്‍ധിച്ചതിന് ശേഷം മൂന്നാം പാദത്തില്‍ വിതരണത്തിന്റെ അളവ് കുറഞ്ഞു. എന്നാല്‍ അവസാന പാദത്തില്‍ വീണ്ടും ഡിജിറ്റല്‍ വായ്പാകളുടെ വിതരണം കൂടിയതായി റിപ്പോര്‍ട്ട് പറയുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ 35,940 കോടി രൂപയും, 2021 സാമ്പത്തിക വര്‍ഷം […]
യൂ ട്യൂബില്‍ ഹിറ്റായി രഞ്ജിന്‍ രാജിന്റെ ‘ആകാശത്തല്ല’ ഗാനം
രഞ്ജിന്‍ രാജ് എന്ന സംഗീത സംവിധായകന്റെ ഏറ്റവും പുതിയ റീലീസ് ആണ് ‘കുഞ്ഞമ്മിണിസ് ഹോസ്പിറ്റല്‍’ എന്ന ചിത്രത്തില്‍ നിന്ന് പുറത്തു വന്നിരിക്കുന്ന ‘ആകാശത്തല്ല’ എന്ന ഗാനം. യൂ ട്യൂബില്‍ ശ്രദ്ധ നേടുന്ന ഈ ഗാനത്തിന് പിന്നില്‍ ഒരു പിടി പ്രത്യേകതകള്‍ ഉണ്ട്. പല തലമുറയില്‍ പെട്ട ഗായകര്‍ ആണ് ഈ ഗാനത്തിന് പിന്നണി പാടിയിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകനായ വിദ്യാധരന്‍ മാസ്റ്ററും, ഗാനാലാപനത്തിലും കഴിവ് തെളിയിച്ച നടന്‍ ഇന്ദ്രജിത്ത് സുകുമാരനും, യുവ ഗായിക ദിവ്യ.എസ്. മേനോനും ചേര്‍ന്നാണ് […]
‘അച്ഛനൊരു വാഴ വെച്ചു’ ഫസ്റ്റ് ലുക്കും മോഷന്‍ പോസ്റ്ററും
ഒട്ടേറെ ജനപ്രിയ ചിത്രങ്ങളൊരുക്കി ശ്രദ്ധേയരായ എ.വി.എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. എ.വി. അനൂപ് നിര്‍മ്മിച്ച് നവാഗതനായ സാന്ദീപ് സംവിധാനം ചെയ്യുന്ന കളര്‍ഫുള്‍ എന്റര്‍ടെയ്‌നര്‍ ‘അച്ഛനൊരു വാഴ വെച്ചു’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്കും മോഷന്‍ പോസ്റ്ററും പുറത്തിറങ്ങി. ഒരു ടോട്ടല്‍ ഫാമിലി എന്റര്‍ടെയ്‌നറാണ് സിനിമയെന്നാണ് അണിറക്കാര്‍ സൂചന നല്‍കിയിരിക്കുന്നത്. നിരഞ്ജ് രാജു, എ.വി അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയൊരുക്കുന്നതാണ് ചിത്രം. ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന ഫസ്റ്റ് ലുക്കില്‍ കുടചൂടി കുശലം പറഞ്ഞുവരുന്ന നായകനും നായികയുമാണുള്ളത്. […]
