Posted inലേറ്റസ്റ്റ്

2,143 വിവാഹം, ഒരേ സമയം, ഒരേ വേദിയില്‍

ഒരേ വേദിയില്‍ ഒരേ സമയം 2,143 ദമ്പതികളുടെ വിവാഹം. അതിഗംഭീരമായ ഈ വിവാഹം ലോക റിക്കാര്‍ഡായി. രാജസ്ഥാനിലെ ബാരനിലാണു കഴിഞ്ഞയാഴ്ച ഇത്രയും വലിയ സമൂഹ വിവാഹ ആഘോഷം നടന്നത്. ശ്രീ മഹാവീര്‍ ഗോശാല കല്യാണ്‍ സന്‍സ്ഥാന്‍ എന്ന രജിസ്റ്റേര്‍ഡ് ട്രസ്റ്റാണ് ഹിന്ദു, മുസ്ലീം വിവാഹങ്ങള്‍ ഉള്‍പ്പെടുന്ന ഈ സമൂഹവിവാഹം നടത്തിയത്. ആറു മണിക്കൂറുകൊണ്ടാണ് ഇത്രയും പേരുടെ വിവാഹം പൂര്‍ത്തിയാക്കിയത്. ഗിന്നസ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ചിരുന്ന രണ്ട് ലോക റെക്കോര്‍ഡുകള്‍ ആണ് ഈ സമൂഹവിവാഹം തകര്‍ത്തത്. 12 മണിക്കൂറിനുള്ളില്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് കെ.സുരേന്ദ്രൻ

സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി സർക്കാർ വിപണിയിൽ ഇടെപടാതെ ജനങ്ങളുടെ നടുവൊടിക്കുകയാണ്.സർക്കാർ കരിഞ്ചന്തക്കാരെ സഹായിക്കാൻ വേണ്ടിയാണ് പച്ചക്കറികൾ സംഭരിക്കാത്തതെന്ന് വ്യക്തമാണ്. ശ്രീലങ്കയിലെയും പാകിസ്താനിലെയും അവസ്ഥയിലേക്കാണ് പിണറായി വിജയൻ കേരളത്തെയും കൊണ്ടു പോവുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്

ബിപോർജോയ് നാളെ കരതൊട്ടേക്കും. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് ഗുജറാത്ത്. ഭുജ് എയർപോർട്ട് വെള്ളിയാഴ്ച വരെ അടച്ചു. കച്ചിലെ ആശുപത്രികളിൽ അടിയന്തര സാഹചര്യം നേരിടാൻ തയ്യാറെടുപ്പുകൾ പൂർത്തിയായി. ഇതുവരെ 47,000 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. രക്ഷാപ്രവർത്തനത്തിന് സൈന്യവും രംഗത്തുണ്ട്.ചുഴലിക്കാറ്റിനെ തുടർന്ന് സൗരാഷ്‌ട്ര തീരത്തും കച്ചിലും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെ സുധാകരനും മോൻസൻ മാവുങ്കലും ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ഇഡി വിവരങ്ങൾ തേടി

കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും മോൻസൻ മാവുങ്കലും ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ഇഡിയും വിവരങ്ങൾ തേടി. മോണ്‍സന്‍റെ മൂന്ന് ജീവനക്കാരിൽ നിന്നുമാണ് ഇഡി മൊഴിയെടുത്തത്. കെ സുധാകരനും ഇഡി നോട്ടീസ് നൽകും. അതേസമയം, ക്രൈംബ്രാഞ്ച് കേസിലെ ചോദ്യം ചെയ്യലിന് കെ സുധാകരൻ ജൂണ്‍ 23ന് ഹാജരാകാൻ നോട്ടീസ് പുറപ്പെടുവിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ വാദം പൊളിയുന്നു

മഹാരാജാസ് കോളജ് മാർക് ലിസ്റ്റ് വിവാദത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ വാദം പൊളിയുന്നു. പ്രിൻസിപ്പൽ അടക്കമുളളവർക്കെതിരെ ആ‍ർഷോ പരാതി നൽകുന്നതിന് മൂന്നാഴ്ച മുമ്പ് തന്നെ കോളേജിലെ അധ്യാപകരുടെ വാട്സ്‍ആപ് ഗ്രൂപ്പിൽ ഇക്കാര്യം ചർച്ചയായിരുന്നു. കോളേജിലെ അധ്യാപക സംഘടനകൾ തമ്മിലുള്ള പടലപ്പിണക്കവും പിന്നീട് മാ‍ർക് ലിസ്റ്റ് വിവാദത്തിന് കാരണമായെന്നാണ് കരുതുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിലാണ് തമിഴ്നാട് വൈദ്യുതി, എക്സൈസ് മന്ത്രി വി സെന്തിൽ ബാലാജിയെ ഇന്ന് രാവിലെ ഇഡി അറസ്റ്റ് ചെയ്തത്. ഇന്നലെ തമിഴ്‌നാട് സെക്രട്ടറിയറ്റിൽ ഇഡി നടത്തിയ പരിശോധനയ്ക്ക് പിന്നാലെയായിരുന്നു മന്ത്രിയുടെ അറസ്റ്റ് . അറസ്റ്റിനെതിരെ അദ്ദേഹത്തിന്റെ ഭാര്യ നൽകിയ ഹേബിയസ് കോര്‍പ്പസ് ഹർജി കേള്‍ക്കുന്നതില്‍ നിന്നും മദ്രാസ് ഹൈക്കോടതി ജഡ്ജി ആർ ശക്തിവെൽ ആണ് പിന്മാറിയത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാജ്യദ്രോഹക്കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

2020 ജനുവരി 21-നാണ് ബീദറിലെ ഷഹീൻ ഉർദു മീഡിയം പ്രൈമറി സ്കൂളിലെ കുട്ടികൾ പൗരത്വ നിയമ ഭേദഗതിക്കെതിരെ നാടകം സംഘടിപ്പിച്ചത്. പൗരത്വം തെളിയിക്കുന്ന രേഖകളില്ലെങ്കിൽ ഈ നാട് വിട്ട് പോകേണ്ടി വരുമെന്നും, അങ്ങനെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നതെന്നും നാടകത്തിലുണ്ട്.  സിഎഎ, എൻആർസി എന്നിവ പിൻവലിക്കുക എന്ന മുദ്രാവാക്യങ്ങളും കുട്ടികൾ പറയുന്നുണ്ട്. ഇത് രാജ്യദ്രോഹമാണെന്ന് കാട്ടിയാണ് ബിദർ ന്യൂ ടൗൺ പോലീസ് അന്ന് കേസെടുക്കുന്നത്. എന്നാൽ ഈ കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെ. സുധാകരന്‍ ഈ മാസം 23 ന് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് നോട്ടിസ്

മുൻ നിശ്ചയിച്ച പാർട്ടി പരിപാടികൾ ഉൾപ്പെടെ ഉള്ളതിനാൽ ഇന്ന് ഹാജരാകാനാകില്ലെന്നു അഭിഭാഷകൻ മുഖേന കെ സുധാകരൻ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചത് പരിഗണിച്ച് ഈ മാസം 23 ന് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് അന്വേഷണ സംഘം നോട്ടിസ് നൽകി. സുധാകരനെതിരെ ശക്തമായ തെളിവുകൾ മോൻസന്റെ മൊബൈൽ, ലാപ്ടോപ് തുടങ്ങിയ ഉപകരണങ്ങളിൽ നിന്നും ലഭിച്ചെന്നാണ് അന്വേഷണ സംഘം പറയുന്നത്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 14

◾തമിഴ്‌നാട് വൈദ്യുതി എക്‌സൈസ് മന്ത്രി വി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ നിയമനങ്ങള്‍ക്കു കോഴ വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്. 17 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റു ചെയ്തത്. പൊട്ടിക്കരഞ്ഞു കുഴഞ്ഞുവീണ ഇദ്ദേഹത്തെ നെഞ്ചുവേദനയെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. 2021 ജൂലൈയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് ഇഡി അന്വേഷണം ആരംഭിച്ചിരുന്നു. ◾മന്ത്രി സെന്തില്‍ ബാലാജിക്ക് അടിയന്തര ഹൃദയ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍. ആഞ്ജിയോഗ്രാം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സെന്തിൽ ബാലാജിക്ക് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാർ

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിക്ക് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍. ആഞ്ജിയോഗ്രാം പരിശോധനയ്ക്ക് മന്ത്രിയെ വിധേയനാക്കിയെന്നും ഹൃദയധമനികളിൽ മൂന്ന് ബ്ലോക്ക് കണ്ടെത്തിയെന്നും ഉടന്‍ ബൈപ്പാസ് സര്‍ജറിക്ക് വിധേയനാക്കണമെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.സെന്തിൽ ബാലാജിയുടെ അറസ്റ്റിനെതിരെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് ഉച്ചയ്ക്ക് തന്നെ ഹർജി പരിഗണിക്കും.