മുൻ നിശ്ചയിച്ച പാർട്ടി പരിപാടികൾ ഉൾപ്പെടെ ഉള്ളതിനാൽ ഇന്ന് ഹാജരാകാനാകില്ലെന്നു അഭിഭാഷകൻ മുഖേന കെ സുധാകരൻ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചത് പരിഗണിച്ച് ഈ മാസം 23 ന് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് അന്വേഷണ സംഘം നോട്ടിസ് നൽകി. സുധാകരനെതിരെ ശക്തമായ തെളിവുകൾ മോൻസന്റെ മൊബൈൽ, ലാപ്ടോപ് തുടങ്ങിയ ഉപകരണങ്ങളിൽ നിന്നും ലഭിച്ചെന്നാണ് അന്വേഷണ സംഘം പറയുന്നത്.
കെ. സുധാകരന് ഈ മാസം 23 ന് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് നോട്ടിസ്
