ഒരേ വേദിയില്‍ ഒരേ സമയം 2,143 ദമ്പതികളുടെ വിവാഹം. അതിഗംഭീരമായ ഈ വിവാഹം ലോക റിക്കാര്‍ഡായി. രാജസ്ഥാനിലെ ബാരനിലാണു കഴിഞ്ഞയാഴ്ച ഇത്രയും വലിയ സമൂഹ വിവാഹ ആഘോഷം നടന്നത്. ശ്രീ മഹാവീര്‍ ഗോശാല കല്യാണ്‍ സന്സ്ഥാന് എന്ന രജിസ്റ്റേര്‍ഡ് ട്രസ്റ്റാണ് ഹിന്ദു, മുസ്ലീം വിവാഹങ്ങള്‍ ഉള്‍പ്പെടുന്ന ഈ സമൂഹവിവാഹം നടത്തിയത്. ആറു മണിക്കൂറുകൊണ്ടാണ് ഇത്രയും പേരുടെ വിവാഹം പൂര്‍ത്തിയാക്കിയത്. ഗിന്നസ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ചിരുന്ന രണ്ട് ലോക റെക്കോര്‍ഡുകള്‍ ആണ് ഈ സമൂഹവിവാഹം തകര്‍ത്തത്. 12 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ദമ്പതികള്‍ വിവാഹിതരായെന്ന റിക്കാര്‍ഡും 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ദമ്പതികള്‍ വിവാഹിതരായെന്നതുമായ രണ്ടു ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകളാണ് തിരുത്തിക്കുറിച്ചത്. ഓരോ ദമ്പതികള്‍ക്കും ട്രസ്റ്റ് ആഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നല്കി. കിടക്ക, അടുക്കള പാത്രങ്ങള്‍, ടെലിവിഷന്‍, ഫ്രിഡ്ജ് എന്നിവയെല്ലാമുണ്ട്. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു.
2,143 വിവാഹം, ഒരേ സമയം, ഒരേ വേദിയില്‍
