◾ആറുവരി ദേശീയപാതയില്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ വാഹനമോടിക്കാം. റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ നിയമത്തിന് അനുസൃതമായി പുതുക്കാന്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പുതുക്കിയ വേഗപരിധി താഴെ. നാലുവരി ദേശീയ പാത- 100 കിലോമീറ്റര്‍, മറ്റു ദേശീയപാത, എം.സി. റോഡ്, നാലുവരി സംസ്ഥാന പാത- 90, സംസ്ഥാനപാതകള്‍, പ്രധാന ജില്ലാ റോഡുകള്‍- 80, മറ്റു റോഡുകള്‍ 70, നഗര റോഡുകളില്‍ 50 എന്നിങ്ങനെയാണ് ഒമ്പതു സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി. അതേസമയം […]
മൊത്തവില സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പവും കുറഞ്ഞു
രാജ്യത്ത് അവശ്യവസ്തുക്കളുടെ മൊത്തവില സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം തുടര്‍ച്ചയായ രണ്ടാം മാസവും കുറഞ്ഞു. ഏപ്രിലില്‍ നെഗറ്റീവ് 0.92 ശതമാനമായിരുന്നത് മേയില്‍ നെഗറ്റീവ് 3.48 ശതമാനമായാണ് കുറഞ്ഞത്. കഴിഞ്ഞവര്‍ഷം മേയില്‍ ഇത് 20 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 16.63 ശതമാനമായിരുന്നു. മിനറല്‍ ഓയില്‍, ബേസിക് മെറ്റല്‍, ഭക്ഷ്യോത്പന്നങ്ങള്‍, വസ്ത്രങ്ങള്‍, ഭക്ഷ്യേതര ഉത്പന്നങ്ങള്‍, ക്രൂഡോയില്‍, പ്രകൃതിവാതകം, കെമിക്കല്‍, കെമിക്കല്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ വിലയിടിവാണ് മേയിലും മൊത്തവില പണപ്പെരുപ്പം കുറയാന്‍ വഴിയൊരുക്കിയത്. രാജ്യത്ത് അവശ്യവസ്തുക്കളുടെ മൊത്തവില കുറയുന്നു എന്നാണ് ഇത് […]
രാത്രി വാര്‍ത്തകള്‍
തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ പിഎ ഗോപാല്‍ രാജിന്റെ വീട് ആദായ നികുതി വകുപ്പ് സീല്‍ ചെയ്തു. ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിലാണ് തമിഴ്‌നാട് വൈദ്യുതി, എക്‌സൈസ് മന്ത്രി വി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റു ചെയ്തത്. ആശുപത്രിയില്‍ കഴിയുന്ന തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ ഈ മാസം 28 വരെ റിമാന്‍ഡ് ചെയ്തു. സെന്തില്‍ ബാലാജി ആശുപത്രിയില്‍ തുടരും. ബാലാജിയുടെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി കേള്‍ക്കുന്നതില്‍നിന്ന് മദ്രാസ് ഹൈക്കോടതി […]
വളര്‍ത്തു മൃഗങ്ങളുടെ കഥ പറയുന്ന ‘വാലാട്ടി’ ട്രെയ്ലര്‍
മലയാള സിനിമയിലെ അത്ഭുത പരീക്ഷണമായ ‘വാലാട്ടി’ ട്രെയ്ലര്‍ പുറത്ത്. മലയാള സിനിമയിലെ മുന്‍നിര ബാനറുകളില്‍ ഒന്നായ ഫ്രൈഡേ ഫിലിം ഹൗസ് ഒരുക്കിയ പുതിയ ചിത്രമാണ് ‘വാലാട്ടി’. നവാഗതനായ ദേവനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ‘വാലാട്ടി’ വളര്‍ത്തു മൃഗങ്ങളുടെ ഹൃദയഹാരിയായ കഥയാണ് പറയുന്നത്. നായകള്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെ ശബ്ദ സാനിധ്യം കൊണ്ടും ‘വാലാട്ടി’ ശ്രദ്ധേയമാണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇപ്പോള്‍ റീലീസ് ആയിട്ടുണ്ട്. […]
‘സര ഹട്‌കെ സര ബച്ച്‌കെ’ ഇതുവരെ നേടിയത് 58.77 കോടി!
സൂപ്പര്‍താര ചിത്രങ്ങള്‍ പോലും ബോളിവുഡില്‍ പ്രതീക്ഷിക്കുന്ന വിജയം നേടാത്ത സാഹചര്യത്തില്‍ ചില ചിത്രങ്ങള്‍ മാത്രമാണ് തിയറ്ററുകളില്‍ നന്നായി ഓടിയത്. ഇപ്പോഴിതാ ജൂണ്‍ 2 ന് തിയറ്ററുകളില്‍ എത്തിയ വിക്കി കൌശല്‍ ചിത്രം ‘സര ഹട്‌കെ സര ബച്ച്‌കെ’ മികച്ച പ്രതികരണവും കളക്ഷനുമായി തിയറ്ററുകളില്‍ തുടരുകയാണ്. ചിത്രം ഇതിനകം നേടിയിരിക്കുന്നത് 58.77 കോടിയാണ്. മികച്ച മൌത്ത് പബ്ലിസിറ്റിയുമായി തുടരുന്ന ചിത്രത്തിന് ഇക്കഴിഞ്ഞ വാരാന്ത്യത്തിലും തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഞായറാഴ്ച മാത്രം 7.02 കോടിയാണ് ചിത്രം നേടിയത്. ഇന്ത്യന്‍ […]
ഹാര്‍ലി ഡേവിഡ്സണ്‍, എച്ച്-ഡി എക്സ് 440 ജൂലൈ മൂന്നിനെത്തും
ബൈക്ക് പ്രേമികള്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന ഹാര്‍ലി ഡേവിഡ്സണ്‍, എച്ച്-ഡി എക്സ് 440 ജൂലൈ മൂന്നിന് ഔദ്യോഗികമായി പുറത്തിറങ്ങും. അമേരിക്കന്‍ കമ്പനിയായ ഹാര്‍ലി ഡേവിഡ്സണിന്റെ ഏറ്റവും കുറഞ്ഞ വിലയുള്ള ബൈക്കായിരിക്കും ഇതെന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യയില്‍ ഹീറോ മോട്ടോകോര്‍പുമായി സഹകരിച്ചാണ് ഹാര്‍ലി ഡേവിഡ്സണ്‍ എക്സ്440 നിര്‍മിക്കുന്നത്. ഹാര്‍ലി ഡേവിഡ്സണിന്റെ എക്സ് 350, എക്സ് 500 മോഡലുകള്‍ക്ക് ഇരട്ട സിലിണ്ടറാണെങ്കില്‍ എക്സ് 440ക്ക് ഒറ്റ സിലിണ്ടര്‍ എന്‍ജിനായിരിക്കും. പ്രധാന എതിരാളിയായ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350യേക്കാള്‍ കരുത്തുള്ള എന്‍ജിനാണ് എക്സ് […]
ചാതകപ്പക്ഷികള്‍
ഒരാളെ മാത്രം പ്രണയിച്ച്, ഒരാള്‍ക്ക് വേണ്ടി മാത്രം ജീവിച്ച്, ഒരാള്‍ക്ക് വേണ്ടി ലോകത്തെ സമര്‍പ്പിച്ച് മുന്നോട്ടു പോകുന്ന കഥാപാത്രങ്ങളാണ് ഈ നോവലിന്റെ ആനന്ദം. സ്വാര്‍ത്ഥത എന്ന അനുഭവം ഇതിലെ പ്രണയങ്ങളില്‍ ഒരിടത്തും കാണാനില്ല. എന്നാല്‍ ഓരോ പ്രേമാനുഭവവും ഏകത്വമെന്ന, അദ്വൈതമെന്ന പരമാനന്ദത്തെ പുല്‍കുന്നതുമാണ്. പ്രണയം – നിസ്വാര്‍ത്ഥത, പ്രണയം – ദര്‍ശനം, പ്രണയം – ആത്മീയത എന്നിങ്ങനെ പ്രണയത്തിന്റെ ഓരോ തലത്തെയും സസൂക്ഷ്മം ആവിഷ്‌കരിക്കാനും വിശകലനം ചെയ്യാനും ഈ നോവലിന് കഴിയുന്നു. അതുതന്നെയാണ് ചാതകപ്പക്ഷികളുടെ സാഫല്യവും. ‘ചാതകപ്പക്ഷികള്‍’. […]
മിതമായ മദ്യപാനം, കാത്തിരിക്കുന്നത് 60ലധികം രോഗങ്ങള്‍!
മിതമായ അളവില്‍ മദ്യം കഴിച്ചാല്‍ പോലും തിമിരം, കുടല്‍വ്രണം ഉള്‍പ്പെടെ അറുപതില്‍പരം രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്ന് ഒരു പഠനം മുന്നറിയിപ്പ് നല്‍കുന്നു. ലോകത്ത് ഓരോ വര്‍ഷവും മുപ്പതു ലക്ഷം പേരാണ് മദ്യപാനം മൂലം മരിക്കുന്നത്. യുകെയിലെ ഓക്‌സ്ഫഡ് സര്‍വകലാശാലയിലെയും ചൈനയിലെ പെക്കിങ്ങ് സര്‍വകലാശാലയിലെയും ഗവേഷകര്‍ 12 വര്‍ഷക്കാലം നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. നഗര ഗ്രാമപ്രദേശങ്ങളിലെ 5,12,000 പേരിലാണ് മദ്യത്തിന്റെ ഉപയോഗം ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നു പഠനം നടത്തിയത്. 200 ല്‍ അധികം രോഗങ്ങള്‍ക്ക് മദ്യപാനവുമായുള്ള ബന്ധം പഠനം […]
കെ സുധാകരനെതിരെ മൊഴിയുള്ളത് കൊണ്ടാണ് കേസെടുത്തതെന്ന് ഇപി ജയരാജൻ
കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ മൊഴിയുള്ളത് കൊണ്ടാണ് കേസെടുത്തതെന്ന് ഇടത് മുന്നണി കൺവീനർ ഇപി ജയരാജൻ. സുധാകരനെതിരായ കേസ് രാഷ്ട്രീയ എതിരാളിയോടുള്ള പ്രതികാരമല്ലെന്നും അത്തരമൊരു സമീപനം ഇടത് മുന്നണിക്കില്ലെന്നും അദ്ദേഹം കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. കെ സുധാകരന് മോൻസൻ മാവുങ്കൽ നടത്തിയ കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് മോൻസന്റെ സഹായി തന്നെ പറഞ്ഞിട്ടുണ്ട്. ഈ കാര്യങ്ങളിലുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനെ രാഷ്ട്രീയ എതിരാളിയോടുള്ള പ്രതികാരമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെ സുധാകരനെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ കെഎം ഷാജി
കെ സുധാകരനെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. രാജ്യത്ത് ഫാസിസം അതിന്റെ വാളിനു മൂര്‍ച്ച കൂട്ടിക്കൊണ്ടിരിക്കുമ്പോള്‍ അതിനെ കോപ്പി പേസ്റ്റ് ചെയ്യുകയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരുമെന്ന് കെഎം ഷാജി വിമര്‍ശിച്ചു. സുധാകരന്‍ 48 കാറുകളുടെ അകമ്പടിയില്‍ ജനസേവനം നടത്തി വളര്‍ന്ന വ്യക്തിയല്ല.ഒരൊറ്റ കാറില്‍ മനുഷ്യര്‍ക്കിടയില്‍ ജിവിച്ച നേതാവാണ്, പേടിപ്പിക്കേണ്ടെന്നും ഷാജി ഫേസ്ബുക്കിൽ കുറിച്ചു.
